ഡെമോക്രാറ്റിക് ഗവര്‍ണര്‍ ജിം ജസ്റ്റിസ് പാര്‍ട്ടിവിട്ടു

പി. പി. ചെറിയാൻ

വെസ്റ്റ് വെർജീനിയ: ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി വിജയിച്ചു ഗവർണ്ണർ സ്ഥാനത്ത് ആറ് മാസം പൂർത്തിയാക്കിയ വെസ്റ്റ് വെർജീനിയ ഗവർണർ ജിം  ജസ്റ്റിസ് പാർട്ടി വിട്ടു. റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്നു. വ്യാഴാഴ്ച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെസ്റ്റ് വെർജീനിയായിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തുകൊണ്ടാണ് ജസ്റ്റിസ് തന്റെ പാർട്ടി മാറ്റം പ്രഖ്യാപിച്ചത്.

ഡമോക്രാറ്റിക് പാർട്ടിയിൽ ഇരുന്നു കൊണ്ട് ജനങ്ങൾക്കുവേണ്ടി ഇനി ഒന്നും ചെയ്യാനില്ല. അതുകൊണ്ട് പാർട്ടി വിട്ടു റിപ്പബ്ലിക്കൻ വോട്ടറായി രജിസ്റ്റർ ചെയ്യണം ട്രംപിനെ സാക്ഷി നിർത്തി ഗവർണർ നടത്തിയ പ്രഖ്യാപനം റാലിയിൽ പങ്കെടുത്ത ജനാവലി ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.

റിപ്പബ്ലിക്കൻ പാർട്ടി  നിയന്ത്രണമുള്ള ലജിസ്ലേച്ചറുമായി സഹകരിച്ചു പ്രവർത്തിക്കുകയാണ് സംസ്ഥാനത്തിന് പ്രയോജനകരം. കൂറു മാറ്റത്തെ ന്യായീകരിച്ചു ഗവർണർ പറഞ്ഞു. ഡമോക്രാറ്റിക് പാർട്ടിയുടെ ശക്തി കേന്ദ്രമായ വെസ്റ്റ് വെർജീനിയ 2014 മുതൽ റിപ്പബ്ലിക്കൻ ചായ്വാണ് പ്രകടിപ്പിച്ചത്. മാത്രമല്ല 2016 ലെ പൊതുതിരഞ്ഞെടുപ്പിൽ ട്രംപിനെ ശക്തമായി തുണച്ച സംസ്ഥാനമായി മാറുകയായിരുന്നു.

വെസ്റ്റ് വെർജീനിയ ഭരണം റിപ്പബ്ലിക്കൻ പാർട്ടിക്ക് ലഭിച്ചതോടെ 26 സംസ്ഥാനങ്ങളിൽ റിപ്പബ്ലിക്കൻ ഗവർണർമാരായി. സംസ്ഥാനത്തെ വോട്ടർമാരെ ഗവർണർ വഞ്ചിക്കുകയാണെന്ന് ഡെമോക്രാ റ്റിക്ക് ഗവർണേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.