ഇന്ത്യയില്‍ പശുമന്ത്രാലയം വരുന്നു!

ലഖ്‌നൗ: പശുക്കള്‍ക്കുമാത്രമായി പ്രത്യേക മന്ത്രാലയം തുടങ്ങുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുകയാണെന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. പശുക്കളുടെ ക്ഷേമത്തിനായി മന്ത്രാലയം തുടങ്ങുന്നതിന് വിവിധ കോണുകളില്‍ നിന്ന് ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര പശു മന്ത്രാലയം എന്ന ആശയത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. 2014ല്‍ യോഗി ആദിത്യനാഥാണ് ഈ ആശയം മുമ്പോട്ട് വച്ചത്. അദ്ദേഹം അക്കാര്യം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തിരുന്നെന്നും അമിത് ഷാ പറഞ്ഞു. എത്രയും വേഗം പശുമന്ത്രാലയം തുടങ്ങാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്രസര്‍ക്കാരില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലാണ് പശുപരിപാലനവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും വരുന്നത്. കേന്ദ്ര പശുമന്ത്രാലയം നിലവില്‍ വന്നാല്‍ അതിന്റെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അമിത് ഷാ വ്യക്തമാക്കിയില്ല.

Leave a Reply

Your email address will not be published. Required fields are marked *