എവേയ്ക്ക് ടൊറന്റോ 2017 നു അനുഗ്രഹീത സമാപ്തി

സാം പടിഞ്ഞാറേക്കര

ടോറോണ്ടോ : കാനഡ സ്പിരിച്യുല്‍ യൂത്ത് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്ന awake toronto 2017 നു അനുഗ്രഹീത സമാപ്തി. ജൂലൈ 28,29 തീയതികളില്‍ ഏറ്റോബിക്കോയിലുള്ള Abundant LIfe Assembly യില്‍ വെച്ച് നടന്നു. ജൂലൈ 28നു വൈകുന്നേരം നടന്ന സമ്മേളനം പാസ്റ്റര്‍ ജോര്‍ജ് തോമസ് ഉത്ഘാടനം ചെയ്തു.പ്രസ്തുത സമ്മേളനത്തില്‍ പാസ്റ്റര്‍ ബെന്നിസണ്‍ മത്തായി മുഖ്യ സന്ദേശം നല്‍കി. ജൂലൈ 29 നു നടന്ന മീറ്റിങ്ങുകളില്‍ വിവിധ സെഷനുകളിലായി Dr.റ്റി പി വര്ഗീസും പാസ്റ്റര്‍ ബെന്നിസണ്‍ മത്തായി യും സന്ദേശങ്ങള്‍ നല്‍കി. ഈ കാലഘട്ടത്തില്‍ ദൈവ സഭ ഉണര്‍ത്തപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ദൈവ വചനം ആധാരമാക്കി ശക്തമായ വചന ശുശ്രുഷ നടത്തി.

ടോറോണ്ടോയിലെ പ്രമുഖ സംഗീത ഗ്രൂപ്പായ ഇന്‍സ്പിരേഷന്‍സ് ബാന്‍ഡും പാസ്റ്റര്‍ ചാര്‍ലി സാം ബാബുവും ഗാനശുശ്രുഷക്ക് നേതൃത്വം നല്‍കി.

ടോറോന്റോ, ഹാമില്‍ട്ടണ്‍, നയാഗ്ര, കിച്ചനെര്‍, ലണ്ടന്‍, വിന്‍ഡ്സര്‍, ഡിട്രോയിറ്റ്, ഹാലിഫാക്സ്, കാല്‍ഗരി തുടങ്ങിയ പട്ടണങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.

വിവിധ സെഷനുകളിലായി പാസ്റ്റര്‍മാരായ ബ്ലെസ്സണ്‍ ചെറിയാന്‍, ബിനു ജേക്കബ്, എബ്രഹാം തോമസ്, ഡോ. സാംകുട്ടി വര്ഗീസ്, ഡോ ജിജി ചാക്കോ, ഡോ കുഞ്ഞുമോന്‍ ദാനിയേല്‍, ബിജു മാത്തന്‍, റെജി, ലെനീഷ് മാത്യു തുടങ്ങിയവര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

പാസ്റ്റര്‍ സാം തോമസും (്വശീി ഴീുെലഹ മലൈായഹ്യ) പാസ്റ്റര്‍ ഷിബു ജോണും (India christian fellowship) വൈകുന്നേരം നടന്ന മീറ്റിങ്ങുകളില്‍ അധ്യക്ഷത വഹിച്ചു.

15 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കായി ഠശാീവ്യേ കിേെശൗേലേ നടത്തിയ കിഡ്സ് ഫെസ്റ്റില്‍ വിവിധ സഭകളില്‍ നിന്നായി നൂറോളം കുട്ടികള്‍ പങ്കെടുത്തു.പാസ്റ്റര്‍ ജോബിന്‍ പി മത്തായിയും അജു ജോബിനും നേതൃത്വം നല്കി

ദൈവജനത്തിന്റെ ആത്മീയ വളര്‍ച്ചക്ക് കാരണമായ ഈ സമ്മേളനം ടോറോന്റോ പട്ടണത്തിനു അനുഗ്രഹമായിത്തീര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.