പ്രശാന്ത് നായര്‍ക്ക് ജോര്‍ജ് മറഗോസിന്റെ ആദരവ്; ആശംസകളുമായി ഫോമയും

ബിജു കൊട്ടാരക്കര

അമേരിക്കന്‍ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് നായര്‍ക്ക് നാസു കൗണ്ടി കംട്രോളര്‍ ജോര്‍ജ് മര്‍ഗോസ് സ്വീകരണം നല്‍കി. അമേരിക്കന്‍ ക്രിക്കറ്റ് ടീമില്‍ ആദ്യമായാണ് ഒരു മലയാളി അംഗമാകുന്നത്. ലോക കായിക ഭൂപടത്തില്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ അത്ര ശ്രദ്ധ പതിപ്പിക്കാത്ത രാജ്യമാണ് അമേരിക്ക. പക്ഷെ ഇപ്പോള്‍ ക്രിക്കറ്റിലും രാജ്യത്തിന്റെ ശ്രദ്ധ പതിയുകയും ആഗോള മത്സരങ്ങള്‍ക്കായി തയ്യാറെടുക്കുകയും ചെയുന്ന സാഹചര്യത്തില്‍ മലയാളി ആയ ഒരു ക്രിക്കറ്റ് പ്ലെയര്‍ക്കു അമേരിക്കന്‍ ക്രിക്കറ്റ് ടീമില്‍ അംഗത്വം ലഭിച്ചത് മലയാളികള്‍ക്കാകെ സന്തോഷിക്കാന്‍ ഇടനല്കുന്നതാണെന്ന് നാസു കൗണ്ടി കണ്‍ട്രോളര്‍ ഓഫ് കമ്മ്യുണിറ്റി അഫയേഴ്‌സ് (കണ്‍ട്രോളര്‍ ഓഫീസ്) ഡയറക്ടര്‍ ജോസ് ജേക്കബ് പറഞ്ഞു.

പല പദവികളിലും എത്തുന്ന മലയാളികള്‍ക്ക് ഇത്തരത്തിലുള്ള ഒരു സ്വീകരണം ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും. ഒരു കൗണ്ടിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തു നിന്നും അഭിനന്ദനങ്ങള്‍ ലഭിക്കുമ്പോള്‍ മലയാളി എന്ന ചെറു സമൂഹം അംഗീകരിക്കപ്പെടുന്നതായും അതു ഭാവിയില്‍ ഗുണം ചെയ്യുമെന്നും ജോസ് ജേക്കബ് പറഞ്ഞു. കൂടാതെ മലയാളി കമ്മ്യുണിറ്റി തലത്തില്‍ ഉള്ള എല്ലാ പ്രശനങ്ങളും ഗവണ്മെന്റ് തലത്തില്‍ എത്തിക്കുവാനുള്ള നടപടികള്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. അതിനു മലയാളികള്‍ നാസു കൗണ്ടി കണ്‍ട്രോളര്‍ ഓഫീസ് കമ്മ്യൂണിറ്റി അഫയേഴ്‌സുമായി ബന്ധപ്പെടണം. ഇത്തരത്തില്‍ ഒരു അംഗീകാരവും അവസരവും മലയാളി സമൂഹത്തിനു ലഭിക്കുന്നത് ആദ്യമായിട്ടാണ്. അതു ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കുവാന്‍ സാധിക്കുമെന്നു മലയാളി സമൂഹം തീരുമാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗവണ്മെന്റ് തലങ്ങളില്‍ മലയാളി സാന്നിദ്ധ്യം നമ്മുടെ സമുഹത്തിന്റെ കാലങ്ങളായുള്ള ആഗ്രഹമാണ് അതു സഫലമാക്കുവാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കളുടെ പ്രോത്സാഹനത്തിനും അവരെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി ജൂലൈ രണ്ടിന് മാത്യു വര്ഗീസ് (ബിജു) ചെയര്‍മാനായുള്ള ന്യൂ യോര്‍ക്കില്‍ ഒരുക്കിയ ഫോമാ ടി 20 ക്രിക്കറ്റ് മത്സരത്തില്‍ വച്ചാണ് മലയാളികള്‍ക്ക് അഭിമാനമായി അമേരിക്കന്‍ യൂത്ത് ക്രിക്കറ്റ് ടീമില്‍ കളിക്കുന്ന പ്രശാന്ത് നായര്‍ക്ക് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ് ചേര്‍ന്ന് അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

കണ്‍ട്രോളര്‍ ഓഫീസില്‍ നടത്തിയ സ്വീകരണത്തില്‍ ഡെപ്യൂട്ടി കണ്‍ട്രോളര്‍ ജെയിംസ് ഗാര്‍നെര്‍, കോണ്‍ട്രോളേഴ്‌സ് സീനിയര്‍ അഡ്വൈസര്‍ ദിലീപ് ചൗഹാന്‍, ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ്, ദിലീപ് വര്‍ഗീസ്, സൂരജ്, ഡോ: മധു പിള്ള എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.