കര്‍ത്തനാല്‍ ഏലിയാമ്മ ടൊറന്റോയില്‍ നിര്യാതയായി

ടൊറന്റോ: ഉഴവൂര്‍ പരേതനായ കര്‍ത്തനാല്‍ തോമസിന്റെ ഭാര്യ ഏലിയാമ്മ (80) ടൊറന്റോയില്‍ നിര്യാതയായി. പൊതുദര്‍ശനം ജൂലൈ 30 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ആറുവരെ ഒദന്‍ ഫ്യൂണറല്‍ ഹോമില്‍ (4164 Sheppard Avenue East, scarborough, ON) .

സംസ്കാര ശുശ്രൂഷ ജൂലൈ 31 തിങ്കളാഴ്ച രാവിലെ 11 ന് സെന്റ് തോമസ് മൂര്‍ റോമന്‍ കാത്തലിക് ചര്‍ച്ചില്‍ (2234 Ellesmere Road, scarborough, ON). തുടര്‍ന്ന് സംസ്കാരം ക്രൈസ്റ്റ് ദ കിംഗ് കാത്തലിക് സെമിത്തേരിയില്‍ (7770 steeles Avenue East, Markham, ON).

പരേത മോനിപ്പള്ളി കുളക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: ജിജി, ഷെല്ലി, ഷെല്‍ബി, ജോബിന്‍. മരുമകന്‍: ജോ. 1970 കളില്‍ കാനഡയിലേക്കു കുടിയേറിയതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.