മാമ്പഴ പുളിശേരി രുചിയില്‍ ജസ്റ്റിന്‍ ട്രുഡോയുടെ മനംകവര്‍ന്ന മലയാളി

കനേഡിയന്‍ പ്രധാനമന്ത്രിയുടെ സമ്മര്‍ വിരുന്നു സല്‍ക്കാരത്തില്‍ മലയാളി ഷെഫ് ജോ തോട്ടുങ്കലിന്റെ മാമ്പഴ പുളിശേരി അതിഥികളുടെ മനം കവര്‍ന്നു. കാനഡയുടെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നടത്തിയ വിരുന്നു സല്‍ക്കാരത്തില്‍ വിഭവങ്ങളൊരുക്കാന്‍ അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് തൃശ്ശൂര്‍ക്കാരനായ ജോ തോട്ടുങ്കല്‍. ആയിരത്തോളം അതിഥികള്‍ക്കായി ഭക്ഷണം ഉണ്ടാക്കാന്‍ തെരഞ്ഞെടുത്ത അഞ്ച് ഷെഫ്മാരില്‍ ഒരാളായതില്‍ അഭിമാനമുണ്ടെന്ന് ജോ പറയുന്നു.

‘make India proud in your own little way’ എന്നതാണ് തന്റെ ലക്ഷ്യമെന്നും ജോ കൂട്ടിച്ചേര്‍ക്കുന്നു

ഒട്ടാവയില്‍ 2004-ല്‍ കോക്കനട്ട് ലഗൂണ്‍ എന്ന പേരില്‍ കേരളാ വിഭവങ്ങള്‍ക്കായി ഒരു ഹോട്ടല്‍ സ്ഥാപിച്ച്, നടത്തി വരുകയാണ് ഇദ്ദേഹം. മറുനാട്ടില്‍ താമസിക്കുന്ന മലയാളികള്‍ക്ക് അവരുടെ നാടിന്റെ രുചി അനുഭവവേദ്യമാക്കാന്‍ കേരളപ്പിറവിയിലും, ഓണക്കാലത്തും ജോയുടെ സദ്യ കൂടിയേ തീരൂ. ഒട്ടാവയില്‍ എല്ലാ വര്‍ഷവും നടന്നു വരുന്ന ‘ ഗോള്‍ഡ് മെഡല്‍ പ്ലേറ്റ്‌സ് ഒട്ടാവ’ 2015-ലെ വെങ്കല മെഡല്‍ ജേതാവ് കൂടിയാണ് ജോ. ലാമ്പ് പൊള്ളിച്ചത്, കപ്പ സ്മാഷ്, ബീറ്റ് പച്ചടി എന്നീ വിഭവങ്ങളായിരുന്നു അന്ന് ഇദ്ദേഹത്തെ വിജയിആക്കിയത്. 2016-ല്‍ ഈ മത്സരത്തില്‍ സ്‌പൈസ്ഡ് ഓയിലില്‍ തയ്യാറാക്കിയ ഹലിബട്ട് പോച്ച്ഡ്, മഷ്‌റൂം അവിയല്‍, ലെന്റില്‍ ഇമല്‍ഷന്‍ എന്നീ വിഭവങ്ങള്‍ ഇദ്ദേഹത്തെ സ്വര്‍ണ്ണ മെഡല്‍ ജേതാവാക്കുകയും ചെയ്തു. ഈ വര്‍ഷം കെല്‍വനയില്‍ നടന്ന കനേഡിയന്‍ കള്‍നറി ചാംമ്പ്യന്‍ ഷിപ്പില്‍ മറ്റ് പതിനൊന്ന് ഷെഫ്മാര്‍ക്കൊപ്പം ചേര്‍ന്ന് കേരളാ വിഭവങ്ങള്‍ തയ്യാറാക്കി വെള്ളിമെഡല്‍ നേടുകയും ചെയ്തു.

എന്തായിരുന്നു ഈ വിരുന്നു സല്‍ക്കാരം?

സമ്മര്‍ ബ്രേക്കിന് മുന്‍പായി കനേഡിയന്‍ പ്രധാനമന്ത്രി സമ്മര്‍ ഗാര്‍ഡന്‍ പാര്‍ട്ടി തന്റെ വസതിയില്‍ നടത്തിപ്പോരാറുണ്ട്. ഇതില്‍ സഭയിലെ കാബിനറ്റ് മിനിസ്‌റ്റേഴ്‌സ്, പാര്‍ലമെന്റ് മെമ്പേഴ്‌സ്, സെനറ്റേഴ്‌സ്, മറ്റ് സ്റ്റാഫുകള്‍ ഒക്കെയാണ് പങ്കെടുക്കുന്നത്. ഇത്തരമൊരു സല്‍ക്കാരത്തില്‍ വിഭവങ്ങള്‍ ഉണ്ടാക്കുവാന്‍ ക്ഷണിക്കപ്പെട്ടതില്‍ ഞാനും എന്റെ സ്റ്റാഫ്‌സും അഭിമാനിക്കുകയും ഒപ്പം നന്ദി പറയുകയും ചെയ്യുന്നു. വിരുന്നിന്റെ ആദ്യ ദിനത്തില്‍ ആയിരത്തോളം പേരും, രണ്ടാം ദിനം മുന്നൂറ്റന്‍പത് പേരുമാണ് എത്തിയത്. രണ്ടാം ദിനത്തിലെ ഏറിയ പങ്കും കനേഡിയന്‍ രാഷ്ട്രീയം കവര്‍ ചെയ്യുന്ന മീഡിയ പേഴ്‌സണ്‍സ് ആയിരുന്നു.

ചുരുക്കത്തില്‍ എന്തായിരുന്നു ഔദ്യോഗിക സദ്യ?

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 24 സസക്‌സ്ഗാര്‍ഡനിലെ വിരുന്നില്‍ കനേഡിയന്‍ ബിയര്‍, വൈന്‍, ഫുഡ്, ലൈവ് മ്യൂസിക് എന്നിവയൊക്കെ ഉണ്ടായിരുന്നു. എനിക്കൊപ്പം ഉണ്ടായിരുന്ന മറ്റ് നാല് ഷെഫ്മാര്‍ ഒട്ടാവ സ്വദേശികളായിരുന്നു. ഞാനും എന്റെ സ്റ്റാഫ്‌സും നിശ്ചയിച്ചിരുന്നത് നമ്മുടെ സംസ്‌ക്കാരവുമായി ച്ചേര്‍ന്ന് നില്‍ക്കുന്ന ഭക്ഷണം വിളമ്പണം എന്നായിരുന്നു. പ്രധാനമന്ത്രിയുടെ മകനായിരുന്നു വിരുന്നു സല്‍ക്കാരത്തില്‍ ഞങ്ങളുടെ ഭക്ഷണം ആദ്യം രുചിച്ചു നോക്കിയത്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പത്‌നിയുമായും വിരുന്നിനിടയില്‍ സംസാരിക്കുകയുണ്ടായി. അദ്ദേഹത്തിന് ഞങ്ങളുടെ ഭക്ഷണം ഇഷ്ടപ്പെടുകയും ഞാന്‍ രാജ്യത്തിന്റെ അസറ്റാണെന്ന് പറയുകയും ഉണ്ടായി. അദ്ദേഹത്തിന്റെ ആ വാക്കുകളില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. പല ഷെഫുമാര്‍ക്കും അത്തരം വാക്കുകള്‍ കേള്‍ക്കാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരാറുണ്ട്.

എന്തുകൊണ്ടാണ് ഇത്തരം വിഭവങ്ങള്‍ തന്നെ തെരഞ്ഞെടുത്തത് ?

ഒരോ അവസരത്തിനും സ്യൂട്ട് ചെയ്യുന്ന വിഭവങ്ങളും, വളരെ പ്രത്യേകമെന്ന് മറ്റ് വിഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തോന്നുന്ന വിഭവങ്ങളുമാണ് ഞാന്‍ തിരഞ്ഞടുക്കുന്നത്. വിരുന്നിനെത്തുന്ന അതിഥികളെ വിഭവങ്ങള്‍ കൊണ്ട് അതിശയിപ്പിക്കുകയും, അവസരം മുതലെടുക്കുകയും വേണം. അതുകൊണ്ട് തന്നെ തണ്ടൂരി ലാംമ്പ് ചോപ്‌സും, വെജിറ്റബിള്‍ സാലഡ്, മിന്റ് ചട്‌നി എന്നിവ ആയിരുന്നു ആദ്യ ദിന വിഭവങ്ങള്‍. രണ്ടാം ദിനം കാര്‍ഡമമം ഇന്റഫ്യൂസ്ഡ് ചിക്കന്‍ ബ്രസ്റ്റ്, ജാക്ക് ഫ്രൂട്ട് ഡസ്റ്റ് മുകളില്‍ വിതറയ സ്വീറ്റ് മാമ്പഴ പുളിശ്ശേരി എന്നിവയായിരുന്നു വിഭവങ്ങള്‍.

എത്രമാത്രം കേരള, ഇന്ത്യന്‍ ഫീച്ചേഴ്‌സ് വിഭവങ്ങളില്‍ ഉണ്ടായിരുന്നു?

നമ്മുടെ വിഭവങ്ങള്‍ എല്ലാം ഇന്ത്യന്‍ ഇന്‍സ്പയേഡ് ആയിരുന്നു. അതാണ് ഞങ്ങളുടെ വിജയവും. ഇന്ത്യന്‍ സ്‌പൈസസ്, ചട്‌നി, പുളിശ്ശേരി, ജാക്ഫ്രൂട്ട് ഡസ്റ്റ്, കോക്കനട്ട് ഓയില്‍ ഇതൊക്കെ ഇന്ത്യന്‍ വിഭവങ്ങളുമായി ബന്ധമുള്ളതാണല്ലോ. ഒരു കനേഡിയന്‍ ഡിഷ് ഉണ്ടാക്കുകയാണെങ്കിലും അതില്‍ ഞാന്‍ ഇന്ത്യന്‍ ട്വിസ്റ്റ് കൊണ്ടുവരാറുണ്ട്.

ഏതാണ് താങ്കളുടെ ഇഷ്ടപ്പെട്ട് സ്‌പൈസ്? എന്തുകൊണ്ട്?

കാര്‍ഡമമം, പെപ്പര്‍ കോണ്‍സ് ഇവയാണ് എന്റെ ഇഷ്ട സ്‌പൈസസ്. ഇതിന്റെ ഫ്‌ളേവര്‍ അതി വിശിഷ്ടമാണ്. ഗരം മസാലയിലും, റൈസ് ഉണ്ടാക്കുമ്പോഴും ചായയിലുമൊക്കെ നമ്മളിത് ഉപയോഗിക്കാറുണ്ട്. എന്നാല്‍ പെപ്പര്‍ കോണ്‍ എല്ലാ നോണ്‍വെജ് വിഭവങ്ങളിലും ഞാന്‍ ഉപയോഗിക്കുന്നുണ്ട്. ഞങ്ങളുടെ പെപ്പര്‍ ലാമ്പ് ഡിഷ് കനേഡിയന്‍സിനിടയിലും വളരെ പ്രശസ്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *