കാഴ്ചകളുടെ ഫ്‌ളോറിഡ തീരം

അമേരിക്കയിലെ സണ്‍ ഷൈന്‍ സ്റ്റേറ്റ് ഫ്‌ളോറിഡയില്‍ അവധിക്കാലം ആഘോഷിക്കാനെത്തുന്നവരെ കാത്തിരിക്കുന്നത് മനോഹരമായ ബീച്ചുകളാണ്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും അവധിക്കാലം ചെലവഴിക്കാനെത്തുന്നവര്‍ക്ക് ആസ്വദിക്കാന്‍ വിദൂര ദ്വീപുകളും പൊന്‍നിറമാര്‍ന്ന മണല്‍ത്തീരങ്ങളുള്ള ബീച്ചുകളും നിരവധിയാണ്.

1. കീ വെസ്റ്റ്

ഫ്‌ളോറിഡയുടെ വളരെ അടുത്തായി, തീരപ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് കീ വെസ്റ്റ്. കീ വെസ്റ്റിന് അക്ഷാംശവും, ആറ്റിറ്റിയൂഡും ചെയ്ഞ്ച് ചെയ്യാനുള്ള കഴിവുണ്ടെന്ന് പ്രശസ്ത മ്യുസിഷ്യനായ ജിമ്മി ബഫെറ്റ് പറയുന്നു. അത്രക്ക് മനോഹരമാണ് ഇവിടം. ഒരാഴ്ച ഇവിടെത്തങ്ങിയാല്‍ അദ്ദേഹം പറഞ്ഞതിന്റെ പൊരുള്‍ നിങ്ങള്‍ക്ക് മനസ്സിലാകും. ഫോര്‍ട്ട് സാക്കറി ടയ്‌ലര്‍ പാര്‍ക്കാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ശാന്തമായ അന്തരീക്ഷവും മണല്‍ത്തരികളും നിറഞ്ഞ പ്രദേശമാണിവിടം. വെള്ളത്തിലിറങ്ങുവാന്‍ ആവശ്യമായ വസ്ത്രങ്ങളും, കടലിനടിഭാഗം കാണുവാനാവശ്യമായ വസ്തുക്കളുമൊക്കെ വാടകയ്ക്ക് ഇവിടെ ലഭ്യമാണ്.

2 സൗത്ത് ബീച്ച്

സൗത്ത് ബീച്ച്, നൈറ്റ് ലൈഫ് ആസ്വദിക്കുവാനും വളരെ അപൂര്‍വ്വങ്ങളായ വാസ്തു വിദ്യ ദര്‍ശിക്കുവാനുമുള്ള കളിസ്ഥലമാണെന്ന് പറയാം. വാസ്തുവിദ്യയ്‌ക്കൊപ്പം മനോഹരമായൊരു ബീച്ചും കൂടി സങ്കല്‍പ്പിച്ച് നോക്കൂ. മനുഷ്യ നിര്‍മ്മിതമായ ഈ ബീച്ച് അറ്റ്‌ലാന്റികിനടുത്തേക്ക് വ്യാപിച്ച് കിടക്കുന്നു. പ്രഭാത വ്യായാമത്തിനും, ടോപ്‌ലെസ് സണ്‍ ബാത്തിനും അനുയോജ്യമാണിവിടം. രാത്രികളില്‍ സിറ്റി ലൈറ്റില്‍ ഈ പ്രദേശം കാണുവാന്‍ വളരെ മനോഹരമാണ്.

3. സിയസ്റ്റ കീ

സിയസ്റ്റ കീയിലെത്തിയാല്‍ ആര്‍ക്കും വെറുതെ സമയം കളയുവാന്‍ കഴിയില്ല . അവിടെ ചെയ്യുവാനും കാണുവാനും ധാരാളം കാര്യങ്ങളാണ് ഉള്ളത്. ഈ ബീച്ചിന്റെ തീരങ്ങളിലൂടെ നടക്കുവാനും, ഷെല്ലുകള്‍ ശേഖരിക്കുവാനും സാധിക്കും. കയാക്കിങ്ങും, ചെറു ബോട്ടുകളിലൂടെയുള്ള സഞ്ചാരവും ഇവിടെ കുടുംബത്തോടൊപ്പം എത്തുന്നവരെ ആകര്‍ഷിക്കുന്നു.

4. ഡെല്‍റെ ബീച്ച്

കടലിനടുത്തായുള്ള മനോഹരമായൊരു ഗ്രാമത്തിലാണ് ഓഷ്യന്‍ , അറ്റ്‌ലാന്റിക് അവന്യൂസിലെ ഈ ബീച്ച്. വര്‍ഷം തോറും ഒരു മില്യന്‍ സന്ദര്‍ശകരാണ് ഇവിടെ എത്താറുള്ളത്. രണ്ട് മൈല്‍ നീളത്തിലുള്ള ഈ ബീച്ച് സണ്‍ബാത്തിനും, നീന്തുവാനും ഒക്കെ സൗകര്യമുള്ളതാണ്. സൂര്യനസ്തമിച്ച് കഴിഞ്ഞാല്‍ സന്ദര്‍ശകര്‍ അറ്റ്‌ലാന്റിക് അവന്യുവിലേക്ക് നീങ്ങും. സീഫുഡ് റസ്റ്റൊറന്റുകളും ബൊട്ടീക്കുകളും ഇവിടെ ധാരാളം ഉണ്ട്. സീഗേറ്റ് ഹോട്ടലും, സ്പാ സൗകര്യങ്ങളും ഇവിടെ ഉണ്ട്.

5.ക്ലിയര്‍ വാച്ചര്‍ ബീച്ച്

അമേരിക്കയിലെ ഏറ്റവും പ്രശസ്തമായതും മികച്ചതുമായ ബീച്ചാണ് ഇത്. ധാരാളം കുടുംബങ്ങളും, ദമ്പതിമാരും ഇവിടെ എത്താറുണ്ട്. മൂന്ന് മൈല്‍ ദൂരത്തില്‍ വ്യാപിച്ചുകിടക്കുന്ന നീല നിറത്തിലുള്ള കടലാണ് ഇവിടെ കാണുവാന്‍ സാധിക്കുന്നത്. ഗള്‍ഫ് ഓഫ് മെക്‌സിക്കോ പടിഞ്ഞാറ് ഭാഗത്തും തമ്പാ ബെ കിഴക്ക് ഭാഗത്തായുമാണ് സ്ഥിതിചെയ്യുന്നത്.തമ്പാ ബെ സന്ദര്‍ശകര്‍ക്ക് സണ്‍ബാത്തിനുള്ള സൗകര്യങ്ങളും, ബീച്ച് വോളി, ഡോള്‍ഫിന്‍ വാച്ച്, ബോട്ട് റൈഡ്, പാരാ സെയിലിംഗ്, മ്യൂസിയം, അക്വേറിയം തുടങ്ങിയ സൗകര്യങ്ങളും പ്രധാനം ചെയ്യുന്നു.

6.സനിബല്‍ ബീച്ച്

ഈ ബീച്ച് നോര്‍ത്ത്-സൗത്ത് ലെഔട്ടില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ്. അതുകൊണ്ട് തന്നെ ഇത് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതില്‍ ഒന്നാം സ്ഥാനത്താണ്. ഇതിനെ ഷെല്‍ ഐലന്റ് എന്നും പറയുന്നു. നിരവധി സൈസിലും ഷെയ്പ്പിലുമുള്ള ഷെല്ലുകള്‍ ഇവിടെ ധാരാളം കാണപ്പെടുന്നു. ഇവിടുത്തെ ഹിസ്റ്റൊറിക് ലൈറ്റ്ഹൗസ്, നീണ്ട് കിടക്കുന്ന നടപ്പാതകള്‍ എല്ലാം തന്നെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

7. അറ്റ്‌ലാന്റിക് ബാച്ച്

പഞ്ചസാര പോലുള്ള മനോഹരമായ മണല്‍ത്തരികള്‍ നിറഞ്ഞതാണ് ഈ ബീച്ച്. ഇത് ജാക്‌സണ്‍വില്ലിന് വളരെ അടുത്തും, ചെറിയ ടൗണ്‍ സൗകര്യങ്ങളോടും കൂടിയതുമാണ്. ഒരു ദിവസത്തെ ട്രിപ്പ് പ്ലാന്‍ ചെയ്തു വരുന്നവര്‍ക്കിവിടം അനുയോജ്യമാണ്. മാത്രവുമല്ല മ്യൂസിയവും ഹിസ്റ്ററി സെന്ററും ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്ന കാഴ്ചകളില്‍ ഒന്നാണ്. വൈകുന്നേരം വരെ ബീച്ചില്‍ ചിലവഴിച്ചതിന് ശേഷം, നഗരക്കാഴ്ച്ചകളിലേക്കിറങ്ങാവുന്നതാണ്. നിരവധി റസ്‌റ്റൊറന്റുകള്‍, ഗ്യാലറീസ്, ലൈവ് മ്യൂസിക് ഷോകള്‍ എന്നിവയും നഗരക്കാഴ്ചകളില്‍ പ്രധാനമാണ്.

8. പാം ബീച്ച്

പതിന്നാല് മൈല്‍ ദൂരത്തില്‍ വ്യാപിച്ച് കിടക്കുന്ന പാം ബീച്ച് അതി മനോഹരമാണ്. ഫ്‌ളോറിഡയിലെ മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണിതെന്ന് പറഞ്ഞാല്‍ തെറ്റില്ല. നിരവധി പ്രമുഖ വ്യക്തികളുടെ വിന്റര്‍ ഹോം ആണ് ഇവിടം. അതുകൊണ്ട് തന്നെ അത്യാഢംഭരം നിറഞ്ഞ ഹോട്ടലുകള്‍, റസ്‌റ്റൊറന്റുകള്‍ , ഷോപ്പുകള്‍ തുടങ്ങിയവയൊക്കെ ഇവിടെ കാണാന്‍ സാധിക്കും. വീശി അടിക്കുന്ന കാറ്റും നീലക്കടലും, ജോണ്‍ ഡി മാക് ആര്‍തര്‍ സ്‌റ്റേറ്റ് പാര്‍ക്ക് എന്നിവയൊക്കെ ഇവിടുത്തെ പ്രത്യേകതകളാണ്. കുടുംബത്തോടൊപ്പം വരുന്നവരാണ് ഇവിടുത്തെ സന്ദര്‍ശകരില്‍ അധികവും.

9. ക്യാപ്റ്റീവ ഐലന്റ്

സനിബലിനെപ്പോലെതന്നെ ക്യാപ്റ്റീവ ഐലന്റും ഒരു ഷെല്‍ ഐലന്റ് ആണ്. ഇവിടെ വളരെ വലിയ തരം ഷെല്ലുകള്‍ കാണുവാന്‍ സാധിക്കും. ടര്‍ണര്‍ ബീച്ച് നീന്തുവാന്‍ അനുയോജ്യമല്ലെങ്കിലും , ഷെല്ലുകള്‍ ശേഖരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ്. ജീവനുള്ള ഷെല്ലുകള്‍ ഇവിടെനിന്നും ശേഖരിക്കുവാന്‍ സാധ്യമല്ല. ക്യാപ്റ്റീവ ബീച്ചില്‍ നിന്നും ക്യാപ്റ്റീവ ഡ്രൈവിന്റെ അവസാനത്തില്‍ മനോഹരമായ സൂര്യാസ്തമയം കാണുവാന്‍ സാധിക്കും.

10. നേപ്പിള്‍സ് ബീച്ച്

നേപ്പിള്‍സിലെ മുത്തുപോലെ വെളുത്ത മണല്‍ത്തരികള്‍ മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ഒരു വശത്ത് ആഞ്ഞടിക്കുന്ന തിരമാലകളും, മറ്റേ വശത്ത് കോടീശ്വരന്മാരുടെ ബംഗ്ലാവുമാണ് ബീച്ചിലെ കാഴ്ച. 12 അവന്യു സൗത്തിലായാണ് നേപ്പിള്‍സ് പിയര്‍ ബീച്ച് സ്ഥിതിചെയ്യുന്നത്. മറ്റൊരു പ്രധാന ബീച്ച് പഴയ നേപ്പിള്‍സിലെ ഡെലനോര്‍ വിഗിന്‍സ് പാസ് സ്റ്റേറ്റ് പാര്‍ക്കിനടുത്താണ് സ്ഥിതി ചെയ്യുന്നത്. കുടുംബത്തോടൊപ്പം എത്തുന്നവരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *