ദിലീപ് ജയിലില്‍ തുടരും; എംഎല്‍എമാരുടെ മൊഴിയെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ കേസിനെക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.പ്രതിഭാഗം പുതിയ ഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് അദ്ദേഹം കോടതിയെ ബോധിപ്പിച്ചത്. തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നാണ് സര്‍ക്കാര്‍ ആദ്യം ആവശ്യപ്പെട്ടതെങ്കിലും പിന്നീട് വാദം കേട്ട കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് എംഎല്‍എയുമായ മുകേഷ്, നടന്‍ ദിലീപിന്റെ സുഹൃത്തായ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ആണ് ഇരുവരുടേയും മൊഴി പോലീസ് രേഖപ്പെടുത്തിയത്.
അന്‍വര്‍ സാദത്തിന്റേയും പിടി തോമസ് എംഎല്‍എയുടേയും മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് മുകേഷിന്റെ മൊഴി രേഖപ്പെടുത്തിയത്.
മുകേഷിന്റെ മുന്‍െ്രെഡവര്‍ കൂടിയായ പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുകേഷില്‍ നിന്ന് പ്രധാനമായും അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചത്. നടന്‍ ദിലീപുമായി അന്‍വര്‍ സാദത്തിനുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചറിഞ്ഞ പോലീസ് ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും എംഎല്‍എയുടെ വിദേശസന്ദര്‍ശനങ്ങളെക്കുറിച്ചും ചോദ്യങ്ങള്‍ ആരാഞ്ഞുവെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *