ദിലീപിനെ ക്രിമിനല്‍ എന്നു വിശേഷിപ്പിച്ച് ഗൂഗിള്‍

കൊച്ചി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ ക്രിമിനല്‍ എന്നു വിശേഷിപ്പിച്ച് ഗൂഗിള്‍. ദിലീപിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ദിലീപ് ഓണ്‍ലൈനിലേക്കുള്ള ലിങ്കുള്ളിടത്താണ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് വാര്‍ത്തയായതിനെ തുടര്‍ന്നു ദിലീപിന്റെ വെബ്്‌സൈറ്റ് അപ്രത്യക്ഷമായി. മലയാളം ക്രിമിനലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നായിരുന്നു വിശേഷണം.

നേരത്തേ, ജനങ്ങള്‍ക്കിടയിലെ ദിലീപിന്റെ പ്രതിഛായ തിരിച്ചു പിടിക്കുന്നതിന് പിആര്‍ ഏജന്‍സികള്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *