ഫിലാഡല്‍ഫിയയില്‍ ബൈബിള്‍ സ്‌പെല്ലിങ്ങ് ബീ മല്‍സരം ആഗസ്റ്റ് 12 ന്

ജോസ് മാളേയ്ക്കല്‍

ഫിലഡല്‍ഫിയ: കാത്തലിക് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷങ്ങളുടെ ഭാഗമായി സണ്ടേസ്കൂള്‍ æട്ടികള്‍ക്കായി ബൈബിള്‍ സ്‌പെല്ലിങ്ങ് ബീ മല്‍സരം നടത്തുന്നു. നാലുമുതല്‍ ഒന്‍പതു വരെ ക്ലാസുകളില്‍ പഠിക്കുന്ന സെ. തോമസ് സീറോമലബാര്‍, സെ. ജൂഡ് സീറോമലങ്കര ഇടവകകളില്‍നിìം, ക്‌നാനായ, ഇന്ത്യന്‍ ലത്തീന്‍ മിഷനുകളില്‍നിന്നുമുള്ള കുട്ടികള്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍നിന്നായിരിക്കും സ്‌പെല്ലിങ്ങ് വാçകള്‍ തെരഞ്ഞെടുക്കുന്നത്. ആഗസ്റ്റ് 12 ശനിയാഴ്ച്ച മൂന്നുമണിക്ക് സെ. തോമസ് ഫൊറോനാ ദേവാലയത്തിന്റെ ആഡിറ്റോറിയത്തിലായിരിക്കും സ്‌പെല്ലിങ്ങ് ബീ മല്‍സരം നടത്തപ്പെടുന്നത്.

വിശ്വാസപരിശീലന ക്ലാസുകളില്‍ ലഭിച്ച അറിവിന്റെ വെളിച്ചത്തില്‍ കുട്ടികളില്‍ ദിവസേന ബൈബിള്‍ വായിക്കുന്നശീലം വളര്‍ത്തിയെടുക്കുന്നതിനും, ബൈബിള്‍ വാക്കുകളുടെ ശരിയായ ഉച്ഛാരണവും, സ്‌പെല്ലിംഗും ഹൃദിസ്ഥമാçന്നതിനും ഉദ്ദേശിച്ചാണ് നാഷണല്‍ സ്‌പെല്ലിങ്ങ് ബീ മോഡലില്‍ ഫിലാദല്‍ഫിയായില്‍ ഈ മല്‍സരം സംഘടിപ്പിക്കുന്നത്.

സ്‌പെല്ലിങ്ങ് ബീ മല്‍സരത്തില്‍ വിജയിക്കുന്ന ചാമ്പ്യë 200 ഡോളര്‍ കാഷ് അവാര്‍ഡും, റണ്ണര്‍ അപ്പിന് 100 ഡോളര്‍ കാഷ് അവാര്‍ഡും ലഭിക്കും. ന്യൂയോര്‍ക്ക് കാത്തലിക് അസോസിയേഷന്റെ സജീവപ്രവര്‍ത്തകയായിരുന്ന ദിവംഗതയായ കത്രീനാ മെതിക്കളത്തിന്റെ സ്മരണാര്‍ത്ഥം ജോസഫ് മെതിക്കളം ആയിരിക്കും കാഷ് അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്. സ്‌പെല്ലിങ്ങ് ബീ മല്‍സരത്തിന് ചേരാനാഗ്രഹിക്കുന്നവര്‍ അവരവരുടെ ചര്‍ച്ച് ഓഫീസിലോ അല്ലെങ്കില്‍ കോര്‍ഡിനേറ്റര്‍ ജോസ് മാളേയ്ക്കലിന്റെ പക്കലോ (email: jmaleckal@aol.com, Ph: 215 873 6943) പേരുകള്‍ ആഗസ്റ്റ് 6 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം.

ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍ എന്ന ആപ്തവാക്യത്തിലൂന്നി കേരളീയ ക്രൈസ്തവപൈതൃകവും, പാരമ്പര്യങ്ങളും അമേരിക്കയിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോമലബാര്‍, സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ എന്നീ ഭാരതീയകത്തോലിക്കര്‍ ഒത്തുചേര്‍ന്ന് നടത്തുന്ന ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷങ്ങളോടനുബന്ധിച്ചാണ് സ്‌പെല്ലിങ്ങ് ബീ മല്‍സരം.

ആഘോഷപരിപാടികളില്‍ ഫിലാഡല്‍ഫിയ അതിരൂപതാ ആക്‌സിലിയറി ബിഷപ് അഭിവന്ദ്യ എഡ്വേര്‍ഡ് ഡിലിമന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഫിലാഡല്‍ഫിയ സെന്റ് ജൂഡ് സീറോമലങ്കരപള്ളി വികാരിയും, ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാëമായ റവ. ഡോ. സജി മുക്കൂട്ട്, സീറോമലബാര്‍ പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഷാജി സില്‍വ, അസോസിയേഷന്‍ പ്രസിഡന്റ് ചാര്‍ലി ചിറയത്ത്, വൈസ് പ്രസിഡന്റുമാരായ ഡോ. ബിജു പോള്‍, തോമസ്കുട്ടി സൈമണ്‍, സെക്രട്ടറി നെവിന്‍ ദാസ്, ജോ. സെക്രട്ടറി ഫിലിപ് എടത്തില്‍, ട്രഷറര്‍ ജോസഫ് മാണി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മിറ്റി ആഘോഷപരിപാടികള്‍ ഏകോപിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *