ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ഭക്തിസാന്ദ്രമായ ദുക്‌റാന തിരുനാള്‍

ജോസ് മാളേയ്ക്കല്‍

ഫിലാഡല്‍ഫിയ: ഭാരതഅപ്പസ്‌തോലനും ഇടവക മദ്ധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്‌റാന (ഓര്‍മ്മ) തിരുനാള്‍ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 10 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കപ്പെട്ടു.

ജൂണ്‍ 30 വെള്ളിയാഴ്ച്ച വൈകുന്നേരം ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ തിരുനാള്‍കൊടി ഉയര്‍ത്തിയതോടെ പത്തുദിവസം നീണ്ടുനിന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ജുലൈ 7 വെള്ളിയാഴ്ച്ച വൈകുന്നേരം മുന്‍ വികാരി റവ. ഫാ. ജോണ്‍ മേലേപ്പുറം, റവ. ഫാ. സജി മുക്കൂട്ട് (സെ. ജൂഡ് സീറോമലങ്കര പള്ളി വികാരി), റവ. ഫാ. തോമസ് മലയില്‍ എന്നിവര്‍ കാര്‍മ്മികരായി ആഘോഷമായ ദിവ്യബലിയും ലദീഞ്ഞും നടന്നു.

ഏഴുമണിമുതല്‍ ഇടവകാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. സണ്ടേസ്കൂള്‍ കുട്ടികളുടെ സ്കിറ്റ്, മാതാ ഡാന്‍സ് സ്കൂള്‍ അവതരിപ്പിച്ച സംഘ നൃത്തം, തിരുനാള്‍ പ്രസുദേന്തിമാരുടെ മാര്‍ഗംകളി, യുവജനങ്ങളും മരിയന്‍ മദേഴ്‌സും ചേര്‍ന്നവതരിപ്പിച്ച സ്കിറ്റ്, യൂത്ത് ഗായകസംഘത്തിന്റെ ഗാനങ്ങള്‍, യൂത്ത് ഡാന്‍സ്, ഷാജി മിറ്റത്താനിയും, റോഷിന്‍ പ്ലാമൂട്ടിലും ചേര്‍ന്നവതരിപ്പിച്ച കോമഡി സ്കിറ്റ് എന്നിവ പ്രേക്ഷകര്‍ക്ക് നല്ല കലാവിരുന്നായി.

ജുലൈ 8 ശനിയാഴ്ച്ച വൈകുന്നേരം മുന്‍ വികാരിമാരായ റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, റവ. ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വി. കുര്‍ബാന. ഫാ. ക്രിസ്റ്റി പറമ്പുകാട്ടില്‍ തിരുനാള്‍ സന്ദേശം പèവച്ചു. ലദീഞ്ഞിനുശേഷം പെരുനാള്‍ കൊടികളുടെയും, മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ തോമാശ്ലീഹായുടെയും, മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം.
7 മണിമുതല്‍ ജെംസണ്‍ ആന്റ് ടീമിന്റെ നേതൃത്വത്തില്‍ ഗാര്‍ഡന്‍ സ്റ്റേറ്റ് സിംഫണി അവതരിപ്പിച്ച ഗാനമേള, ജിതിന്റെ സോളോ നൃത്തങ്ങള്‍, കോളിന്റെ മാജിക് ഷോ എന്നിവ ഹൃദയഹാരിയായി.
പ്രധാന തിരുനാള്‍ ദിവസമായ ജുലൈ 9 ഞായറാഴ്ച്ച 10 മണിക്ക് സെ. ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍ മുഖ്യകാര്‍മ്മികനായുള്ള ആഘോഷമായ തിêനാള്‍ കുര്‍ബാന. പാലാ സെ. തോമസ് കോളജ് മുന്‍ പ്രിന്‍സിപ്പലും, ജീസസ് യൂത്ത് ആനിമേറ്ററുമായ റവ. ഡോ. æര്യന്‍ മറ്റം തിരുനാള്‍ സന്ദേശം നല്‍കി.ബുദ്ധിയുടെ തലത്തില്‍ ചിന്തിച്ചുറച്ച് നമുക്കും അവനാടുകൂടി പോയി മരിക്കാം എന്നു മറ്റു ശിഷ്യന്മാരോടായി പറഞ്ഞ തോമ്മാശ്ലീഹാ, ക്രിസ്തു æരിശില്‍ പിടഞ്ഞുമരിച്ചപ്പോള്‍ ഉപേക്ഷിച്ചുപോയ ശിഷ്യന്‍, ഗുരുവിനെ നേരില്‍ കണ്ട് തൊട്ടനുഭവിച്ചപ്പോള്‍ അഗാധമായ വിശ്വാസത്തിനുടമയായി. ആ തീക്ഷ്ണവിശ്വാസം ഒìമാത്രമാണ് തോമ്മാശ്ലീഹായെ കടല്‍ കടന്ന് കേരളത്തിലെത്തി സുവിശേഷം അറിയിക്കാന്‍ പര്യാപ്തനാക്കിയത്. അതുപോലെ തന്നെ നാമും അറിവിന്റെ തലത്തില്‍നിന്നും വിശ്വാസ അനുഭവത്തിന്റെ അഥവാ ക്രിസ്തു അനുഭവത്തിന്റെ തലത്തിലേക്ക് നമ്മുടെ വിശ്വാസം കൈപിടിച്ചുയര്‍ത്തുമ്പോള്‍ നമുക്കും തോമ്മാശ്ലീഹായുടെ ദൈവാനുഭവം ലഭിക്കും, ഫാ. മറ്റം തന്റെ സന്ദേശത്തില്‍ പറഞ്ഞു.

കൊടികളുടെയും, മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും, പ്രസുദേന്തി വാഴ്ച്ചയും, സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. യുവജനങ്ങള്‍ ഒരുക്കിയ വിവിധ കാര്‍ണിവല്‍ സ്റ്റാളുകള്‍ യുവജനങ്ങളെയും, കുട്ടികളെയും നന്നായി ആകര്‍ഷിച്ചു.

മരിച്ചവരുടെ ഓര്‍മ്മദിനമായ ജുലൈ 10 തിങ്കളാഴ്ച്ച വൈകുന്നേരം ദിവ്യബലിയ്ക്കുശേഷം ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ കൊടിയിറക്കിയതോടെ പത്തു ദിവസം നീണ്ടുനിന്ന തരുനാളാഘോഷങ്ങള്‍ç തിരശീലവീണു.

ദേവാലയത്തിന്റെ മദ്ബഹയും, സാക്രിസ്റ്റിയും, ഉള്‍വശവും സീറോമലബാര്‍ ആരാധനാക്രമത്തിനും, പൈതൃകത്തിനും, പാരമ്പര്യങ്ങള്‍ക്കുമനുസരിച്ച് രൂപകല്‍പനചെയ്ത് കേരളനസ്രാണിതനിമയില്‍ പുതുക്കി കൂദാശചെയ്യപ്പെട്ടതിനുശേഷം ആഘോഷിക്കപ്പെട്ട ആദ്യത്തെ തിêനാളായിരുന്നു ഈവര്‍ഷത്തേത്.

ബാബു വര്‍ക്കി, ബേബി തടവനാല്‍, ബൈജു മന്നാട്ട്, ജോര്‍ജ് തലോടി, ജിജി മന്നാട്ട്, ജിമ്മി ചാക്കോ, ജോണി കരുമത്തി, ജോസ് കുന്നേല്‍, ജോസ് പാലത്തിങ്കല്‍, ജോസ് തോമസ്, ജോയ് കടുകന്മാക്കല്‍, സേവ്യര്‍ മൂഴിക്കാട്ട്, മാത്യു ജോണ്‍, പോള്‍ തെക്കുംതല, രാജന്‍ ലൂക്കോസ്, സാബു ജോസഫ്, സജി സെബാസ്റ്റ്യന്‍, ഷാജി ജോസഫ്, സുഫിന്‍ കല്ലറക്കല്‍, ടോജോ ജോസ് എന്നീ æടുംബങ്ങളായിരുന്നു ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍. ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ട്രസ്റ്റിമാരായ മോഡി ജേക്കബ്, റോഷിന്‍ പ്ലാമൂട്ടില്‍, ഷാജി മിറ്റത്താനി, ജോസ് തോമസ്, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനകള്‍, മതബോധനസ്കൂള്‍ എന്നിവര്‍ പെരുനാളിനു വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. പ്രത്യേക പരിശീലനം ലഭിച്ച യുവതീയുവാക്കളുടെ ചെണ്ടമേളം ഈ വര്‍ഷത്തെ പ്രത്യേകതയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *