അമേരിക്കന്‍ പൗരത്വംകിട്ടിയ 32 ശതമാനം പേര്‍ക്കും ഇംഗ്ലീഷ് അറിയില്ല

പി. പി. ചെറിയാൻ

വാഷിങ്ടൻ ഡിസി : കഴിഞ്ഞ പതിനഞ്ച് വർഷത്തിനുള്ളിൽ അമേരിക്കൻ പൗരത്വം ലഭിച്ച കുടിയേറ്റക്കാരിൽ 32 ശതമാനം (അ‍ഞ്ചു മില്യൻ) പേർക്കും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിനോ, മനസ്സിലാക്കുന്നതിനോ കഴിയാത്തവരാണെന്ന് സെന്റർ ഫോർ ഇമ്മിഗ്രേഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

യുഎസ് കസ്റ്റംസ് ആന്റ് ഇമ്മിഗ്രേഷൻ സർവീസ് നിയമമനുസരിച്ച് അമേരിക്കൻ  പൗരത്വം ലഭിക്കണമെങ്കിൽ ഇംഗ്ലീഷ് വായിക്കുന്നതിനും, എഴുതുന്നതിനും സംസാരിക്കുന്നതിനും അറിഞ്ഞിരിക്കേണ്ടതാണ്. അതുപോലെ അമേരിക്കൻ ചരിത്രവും അമേരിക്കൻ ഗവൺമെന്റിനെക്കുറിച്ചും പൊതു വിജ്ഞാനവും  ഉണ്ടായിരിക്കുമെന്നും അനുശാസിക്കുന്നു. ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്ത പ്രായമായവർക്കും കൂടുതൽ വർഷം  താമസിച്ചവർക്കും പൗരത്വം  നൽകുന്നതിനുള്ള വ്യവസ്ഥകൾ നിലവിലുള്ളത് പ്രയോജനപ്പെടുത്തി ആയിരക്കണക്കിനാളുകൾക്കാണ് പൗരത്വം ലഭിച്ചിരിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റായി  ട്രംപ് ചുമതലയേറ്റതിനുശേഷമാണ് ഞെട്ടിക്കുന്ന  വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കൻ പൗരത്വം ലഭിക്കണമെങ്കിൽ ഇംഗ്ലീഷ് പരിജ്ഞാനം നിർബന്ധമാക്കുന്നതിനുള്ള നടപടികൾ കർശനമാക്കണമെന്നാണ് ട്രംപ് ഭരണകൂടം നിർദ്ദേശിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *