നടിയെ ആക്രമിച്ച സംഭവം: ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍

കൊച്ചി: യുവ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ ദിലീപിന്റെ പക്കലുണ്ടെന്നു പോലീസ്. ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുള്ള പോലീസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

പ്രതി പുറത്തിറങ്ങിയാല്‍ നടിയെ അപമാനിക്കാന്‍ ശ്രമിച്ചേക്കുമെന്നും ഇത് ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ കൂടുതല്‍ പ്രമുഖരെ ചോദ്യം ചെയ്യാനുണ്ട്. നടിയെ ആക്രമിക്കുന്നതിന് വാഗ്ദാനം ചെയ്ത പ്രതിഫലം ദിലീപ് നല്‍കാന്‍ തയാറായില്ല. ഇതേതുടര്‍ന്നാണ് പ്രതികള്‍ ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതെന്നും ജാമ്യഹര്‍ജിയെ എതിര്‍ത്തുള്ള റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കി. ഫോണ്‍ കൈമാറിയത് സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോ ആണെന്നാണ് സംശയിക്കുന്നതായും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *