എവൈക്ക് 2017 ടൊറന്റോ ജൂലൈ 28,29 ന്

 

ടൊറന്റോ: കാനഡ സ്പിരിച്വല് യൂത്ത് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില് ‘എവൈക്ക് 2017 ടൊറന്റേ’ ജൂലൈ 28,29 തീയതികളില് എറ്റോബികോക്കിലുള്ള എബണ്ടന്റ് ലൈഫ് ക്രിസ്ത്യന് അസംബ്ലി, 145, ഡിക്‌സണ് റോഡില് വച്ചു നടത്തപ്പെടും. 28നു വെള്ളിയാഴ്ച വൈകിട്ട് 7.30നും, ശനിയാഴ്ച രാവിലെ 10 നും വൈകിട്ട് 7 മണിക്കുമാണ് പ്രധാന മീറ്റിംഗുകള്.

പാസ്റ്റര് ബെന്‌സണ് മത്തായി മുഖ്യ പ്രഭാഷകനായിരിക്കുന്ന മീറ്റിംഗുകളില് ടൊറന്റോയിലെ പ്രമുഖ സംഗീത ഗ്രൂപ്പായ ഇന്‌സ്പിരേഷന് ബാന്റും പാസ്റ്റര് ചാര്‌ലി സാം ബാബുവും സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.

ജൂലൈ 29നു ശനിയാഴ്ച രാവിലെ 10 മുതല് വൈകുന്നേരം 4 വരെ 15 വയസ്സിനു താഴെയുള്ള കുട്ടികള്ക്കായി തിമോത്തി ഇന്സ്റ്റിറ്റിയൂട്ട് കാനഡ ഒരുക്കുന്ന കിഡ്‌സ് ഫെസ്റ്റും ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്.

കാനഡയിലെ വിവിധ പ്രവിശ്യകളിലുള്ള മുപ്പതില്പ്പരം ചര്ച്ചുകളിലെ യുവജനങ്ങളുടെ കൂട്ടായ്മയാണ് കാനഡ സ്പിരിച്വല് യൂത്ത് ഗ്രൂപ്പ്.

കൂടുതല് വിവരങ്ങള്ക്ക് ബന്ധപ്പെടുക: സാം പടിഞ്ഞാറേക്കാര905 516 2345, ഷാരോണ് മാത്യു(647 764 9518), ബിമല് റോയി കാവാലം647 786 9660.

Leave a Reply

Your email address will not be published. Required fields are marked *