സാങ്കേതികലോകത്തിലെ ആശയവിനിമയ മര്യാദകള്‍

ആശയവിനിമയത്തില്‍ (communication) ഉണ്ടായിരിക്കേണ്ട മുഖ്യമായ ഗുണം എന്താണ്? പലര്‍ക്കും പല അഭിപ്രായമുണ്ടതിന്. അപരനെ സജീവമായി ശ്രവിക്കുകയെന്നതാണ് അതില്‍ പ്രധാനം. സംസാരിക്കുന്നയാളെ ശ്രവിക്കുമ്പോഴാണ് നാം സംവേദനത്തില്‍ പങ്കാളികളാകുന്നുള്ളൂ. മറ്റുള്ളവരോടുള്ള ബഹുമാനം പ്രകടിപ്പിക്കപ്പെടുന്നത് അവരെ ശ്രവിക്കുന്നതിലൂടെയാണ്. നവ സാമൂഹ്യ മാധ്യമങ്ങളിലും സാങ്കേതികവിദ്യയിലും ഈ ബഹുമാനത്തിന് ഉന്നത മാനങ്ങളുണ്ട്.

ജോലിസ്ഥലത്തെ ബോസ് നിങ്ങളെ ഫോണ്‍ ചെയ്തു. നിങ്ങള്‍ അടുത്തനിമിഷം തിരിച്ചുവിളിക്കും. നാട്ടിലെ ഒരു പ്രധാനി വിളിച്ചാല്‍ തഥൈവ. പക്ഷെ നിങ്ങളുടെ താഴെക്കിടയിലുള്ള ജോലിക്കാരനായാലോ? സമ്പത്തുകൊണ്ടു സ്ഥാനമാനങ്ങള്‍കൊണ്ടും വലിയ നിലയില്ലാത്ത ആളാണെങ്കിലോ? സ്വന്തം മക്കളോ, ഭാര്യയോ ആണെങ്കിലോ? നിശ്ചിത സമയത്തിനുള്ളില്‍ ഫോണില്‍ തിരിച്ചുവിളിക്കുന്നതാണ് മര്യാദ. വിളിച്ചവരുടെ സ്ഥാനമാനമല്ല, തിരിച്ചുവിളിക്കപ്പെടാനുള്ള യോഗ്യത. സന്ദേശങ്ങളും മെയിലുകളും ആശംസകളും നിശ്ചിതസമയത്തുതന്നെ മറുപടിയര്‍ഹിക്കുന്നു.സന്ദേശകന്റെ വ്യക്തിപ്രഭാവത്തിനപ്പുറം മറുപടി നല്കുകയെന്നതാണ് ഔന്നത്യം.
മെയിലുകളിലെയും സന്ദേശങ്ങളിലെയും വാക്കുകളിലും ശൈലിയിലുമുണ്ട് ബഹുമാനം. ബോസിനുള്ള മെയിലില്‍ നിങ്ങള്‍ മാന്യമായി എഴുതും. വലിയക്ഷരം, കുത്ത്, കോമ ഇവയൊക്കെ കൃത്യമായി പാലിക്കും. എഴുതിയതിനുശേഷം വായിച്ചുനോക്കി തെറ്റില്ലെന്ന് ഉറപ്പുവരുത്തും. എന്നാല്‍ സുഹൃത്തിനും, സഹപാഠിക്കും ഉള്ള മെയിലിലോ? ചിലപ്പോള്‍ വാചകം പൂര്‍ത്തിയാക്കീട്ടുണ്ടാകില്ല. പേരുപോലും വലിയക്ഷരത്തില്‍ (രമുശമേഹ രമലെ) ഉണ്ടാകില്ല. അഭിസംബോധന ചെയ്യാന്‍ മറന്നുപോയീട്ടുണ്ടാകും. ഇവയോരോന്നും അപരനോടുള്ള ബഹുമാനക്കുറവാണ്. സ്വീകര്‍ത്താവ് ആരായാലും ഭാഷയുടെ സര്‍വ്വസൗന്ദര്യത്തിലും എഴുതുക. അത് അവരോടുള്ള ആദരവുമാണ്. അതിലുപരി അടിസ്ഥാന മര്യാദയാണ്. എല്ലാ ഇടപാടുകളിലും ശ്രേഷ്ഠമായ ഭാഷാശൈലി ഉപയോഗിക്കുക. വ്യക്തികള്‍ക്കനുസരിച്ച് അത് മാറാതിരിക്കുക. അത് വ്യക്തിയുടെ ഔന്നത്യവും അന്തസ്സും വിളിച്ചോതുന്നു.
ഈ മെയിലുകള്‍ക്ക് സമയത്തിന് മറുപടി അയയ്ക്കുക, വിശദ മറുപടി ആവശ്യമില്ലാത്തവക്ക് മെയിലുകള്‍, കിട്ടിയ കാര്യം അറിയിക്കുക. കത്തെഴുതിയതിന് നന്ദി പറയുക. ഇങ്ങനെ പോകുന്നു ഈമെയില്‍ കാലത്തെ മര്യാദകള്‍. ഈമെയിലുകള്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ ആവശ്യമില്ലാത്തവ ഒഴിവാക്കുക. കിട്ടിയപാടെ ഒന്നും ഫോര്‍വേഡ് ചെയ്യരുത്. സ്വീകരിക്കുന്നവന് ആവശ്യമുള്ളതൊഴിച്ച് മുഴുവനും ഒഴിവാക്കുക. മെയില്‍ സ്വീകരിക്കുന്നയാളും സൗകര്യവും സമയവുമാണ് മാനിക്കേണ്ടത്. ഫോര്‍വേഡ് മെസേജുകള്‍ ആര്‍ക്കൊക്കെ പോകുന്നുവെന്നും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒരു ക്ലിക്കില്‍ വേണ്ടതും വേണ്ടാത്തതും കൈവിട്ടുപോയേക്കാം. അതിനാല്‍തന്നെ നവമാധ്യമങ്ങളില്‍ ംവമെേമുു, ളമരലയീീസ, ലരേ. ഉപയോഗിക്കുമ്പോള്‍ മനോനിയന്ത്രണം അനിവാര്യമാണ്. അബദ്ധത്തില്‍ ചെയ്ത ഒരു പോസ്റ്റ് മതി തീരനാണക്കേടിന്. മക്കള്‍ ഫോണ്‍ കൈകാര്യം ചെയ്യുമ്പോഴും സംഭവിക്കാമിത്.
സാമൂഹികമാധ്യമങ്ങള്‍, സാമൂഹികമായാണ് വ്യക്തിപരമായതല്ല. വേറൊരര്‍ത്ഥത്തില്‍ ഒരാളുടെ അല്പത്തരങ്ങള്‍ വിളമ്പാനുള്ളതല്ല, നിങ്ങളെ മാത്രം നോക്കിയിരിക്കാനല്ല മറ്റുള്ളവര്‍ അതിലുള്ളത്. അതിനാല്‍ പ്രാതലിന്റെയും ഉച്ചയൂണിന്റേയും അത്താഴത്തിന്റേയും ചിത്രങ്ങള്‍ ഇതിലിടേണ്ടതില്ല. ചടങ്ങുകളുടെ എല്ലാ ഫോട്ടോകളും ഇടേണ്ടതില്ല. അവയില്‍ മികച്ചവ മാത്രം തിരഞ്ഞെടുത്തിട്ടാല്‍ മതി. അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പോസ്റ്റ്‌ചെയ്യാതിരിക്കുക. വേറൊരാളോടുള്ള വെറുപ്പ് പ്രകടിപ്പിക്കാനുള്ള വേദിയല്ല സാമൂഹികമാധ്യമങ്ങളഅ#. പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് കാണുന്നവരുടെ താല്പര്യങ്ങള്‍ പരിഗണിക്കുക. പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് വായിച്ചുനോക്കിയാല്‍ തന്നെ അബദ്ധങ്ങളൊഴിവാക്കാം. നെറ്റിസണ്‍ (ഡിജിറ്റല്‍ ലോകത്തെ പൗരന്‍) ആയിരിക്കുന്നത് ഉത്തരവാദിത്വമുള്ള കാര്യമാണ്. ഓരോ ഇടപെടലിലും അതിന്റെ മര്യാദ കാണിക്കേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *