രാജ്യത്താകമാനം ഗോവധനിരോധനത്തിന് നീക്കം

ന്യൂഡല്‍ഹി: രാജ്യത്തെങ്ങും ഗോവധം പൂര്‍ണമായും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിനായി പ്രധാനമന്ത്രിയുടെ ഓഫീസ് നിയമമന്ത്രാലയത്തിന്റെ നിലപാട് തേടി. ഭരണഘടനയുടെ 48ാം വകുപ്പ് അടിസ്ഥാനമാക്കി പശുക്കളെയും കറവയുള്ള കാലികളെയും കൊല്ലുന്നത് നിരോധിക്കാനാണ് ശ്രമം നടക്കുന്നത്.

മഹാരാഷ്ട്ര, ഹരിയാണ, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ ഗോവധനിരോധനം നിലവിലുള്ളത്. ഗോവധ നിരോധന നിയമത്തിന്റെ മാതൃകാ ബില്‍ മറ്റ് സംസ്ഥാനങ്ങളുടെ പരിഗണനക്ക് അയക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്.

മഹാരാഷ്ട്രയില്‍ നിലവില്‍ വന്ന നിയമപ്രകാരം പശുവിന്റെയോ കാളയുടെ മാംസം ഭക്ഷണത്തിനുപയോഗിക്കുന്നതും കൈവശം വെയ്ക്കുന്നതും കുറ്റകരമാണ്. അഞ്ചുകൊല്ലം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്നകുറ്റം. ജാമ്യമില്ലാ വകുപ്പായി ഇതിന്റെ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *