മാസഫലം

അശ്വതി:ശാരീരികമായും മാനസികമായും വളരെ ബുദ്ധിമുട്ടുകള്‍ നേരിടാനിടയുണ്ട്,സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്‍ ഉണ്ടാകാം,ശത്രുദോഷങ്ങള്‍ നിമിത്തം ലഭിക്കാവുന്ന പലനല്ലജോലികളും നഷ്ടപ്പെടാം,എന്നാല്‍ വിദ്യാഭ്യാസപരമായി വളരെ നല്ലഗുണങ്ങള്‍ ഉണ്ടാകാനിടയുണ്ട് ഗുരുവായൂരപ്പന് നെയ്‌വിളക്കും പാല്‍പായസം നിവേദ്യവും കഴിക്കുക, ഗണപതിഹോമവും ഭഗവതിസേവയും ചെയ്യുക

ഭരണി:ശത്രുദോഷം നിമിത്തം കര്‍മ്മമേഖലയില്‍ പലവിധബുദ്ധിമുട്ടുകള്‍ ഉണ്ടാകാം,മാനസികസമ്മര്‍ദ്ദങ്ങളും ശാരീരികക്ഷതങ്ങളും ഉണ്ടാകാം,സര്‍ക്കാരില്‍നിന്നും ലഭിക്കേണ്ടതായ പലകാര്യങ്ങള്‍ക്കും കാലതാമസം നേരിടും,വിദ്യാഭ്യാസപരമായി ഉയര്‍ച്ചപ്രതീക്ഷിക്കാം, ബന്ധുക്കള്‍ക്ക് പല അരിഷ്ടതകള്‍ നേരിട്ടേക്കാംസുദര്‍ശനഹോമവും വിഷ്ണുപൂജയും ദേവീപൂജയും ചെയ്താല്‍ ദോഷാധിക്യം കുറയാനിടയുണ്ട്
കാര്‍ത്തിക:കുടുംബദുരിതങ്ങള്‍ കാരണം സമസ്തമേഘ ലയിലും പരാജയം കണ്ടേക്കാം,മിത്രങ്ങള്‍വരെ ശത്രുക്കളെ പ്പോലെ പെരുമാറും,ലഭിക്കുമെന്ന് ശുഭപ്രതീക്ഷയു ണ്ടായിരുന്ന പലജോലികളും നഷ്ടപ്പെടാം,സര്‍പ്പദോഷങ്ങളും കണ്ടേക്കാംകുടുംബപരമായ ആരാധനാലയത്തില്‍ വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനകളും(മുടങ്ങിക്കിടക്കുന്ന വഴിപാടുകളും)ചെയ്യുക, ഭദ്രാദേവിക്ക് നെയ്പായസം വിളക്ക് മാല എന്നിവയും ശ്രീകൃഷ്ണഭഗവാന് വെണ്ണ പഴം എന്നീ വഴിപാടുകളും ചെയ്യുക
രോഹിണി:പരീക്ഷാദികളില്‍ വിജയം,ബിസിനസ്സില്‍ പുരോഗതി,മറ്റുസാമ്പത്തിക നേട്ടങ്ങള്‍ എന്നിവയുണ്ടാകാം. എന്നാല്‍ വാഹനം ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ്,കുടുംബത്തില്‍ അകാരണമായ വഴക്കുകള്‍ ഉണ്ടാകാം ശാരീരികമായി വളരെയധികം ഉന്മേഷം ഉണ്ടാകാനിടയുണ്ട്കുടുംബക്ഷേത്രത്തില്‍ പ്രത്യേകം പൂജകളുംപ്രാര്‍ത്ഥനകളും ചെയ്യുക,സര്‍പ്പത്തിന് നൂറുംപാലും കൊടുക്കുക ശിവന് ധാരയും ഉമാമഹേശ്വരപൂജയും ചെയ്യുക
മകീരം:ശാരീരികമായി ഉണ്ടായിരുന്ന അസ്വസ്ഥതകള്‍ ഒരുപരിധിവരെ കുറയും,ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹതനേടും,ജോലിഅന്വേഷിച്ചുനടക്കുന്നവര്‍ക്ക് സന്തോഷംനല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിടവരും, എന്നാല്‍ വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അതിനു കാലതാമസം നേരിട്ടേക്കാം,കൂടാതെ കുടുംബത്തില്‍ അകാരണമായ വഴക്കുകളും ഉണ്ടാകാംകുടുംബപരമായ ആരാധനാലയത്തില്‍ വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനക ളും ചെയ്യുക സംവാദസൂക്തത്തോടെ ഗണപതിഹോമവും സര്‍പ്പക്ഷേത്രത്തില്‍ യഥാശക്തി വഴിപാടും കഴിക്കുക
തിരുവാതിര:ബന്ധിക്കളുമായി കലഹം ഉണ്ടാകും, വീടുവിട്ടുനില്‍ക്കേണ്ടിവരും,സാമ്പത്തിക പ്രശ്‌നങ്ങള്‍ അലട്ടിക്കൊണ്ടിരിക്കും,വാക്കുകള്‍ സൂക്ഷിച്ചുപ്രായോഗി ച്ചില്ലെങ്കില്‍ ഭാവിയില്‍ അതിനുവലിയ വിലനല്‍കേണ്ടിവരും, പൂര്‍വ്വികസ്വത്തുസംബന്ധിച്ച വ്യവഹാരത്തില്‍ താര്‍ക്കാലിക ആശ്വാസത്തിന് വകയുണ്ട്,ജോലിസ്ഥിരത പ്രതീക്ഷിക്കാംമൂലകുടുംബക്ഷേത്രത്തില്‍ഉള്ള ഭഗവതിക്ക് നെയ്പായസം വിളക്ക്,മാല എന്നിവയും ഗുരുവായൂരപ്പന് പാല്‍പായസം ഭാഗ്യസൂക്തം അര്‍ച്ചന ഗണപതിഹോമം,ഉമാമഹേശ്വരപൂജ എന്നിവയും ചെയ്യുക
പുണര്‍തം:ശാരീരികമായും മാനസികമായും പലതരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാനിടയുണ്ട്, ജോലിസംബന്ധമായി ചില പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകാം, മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ചില എതിര്‍പ്പുകള്‍ക്ക് പാത്രമാകാനിടയുണ്ട്, മുജ്ജന്മദോഷങ്ങള്‍നിമിത്തം പലവിധദോഷങ്ങളും വീട്ടിലുണ്ടാകാംവിഷ്ണുഭഗവാന് പ്രത്യേകം പൂജയും വിഷ്ണുക്ഷേത്രത്തില്‍സുദര്‍ശനഹോമം തിലഹോമം എന്നിവയും ദേവീപൂജയും ചെയ്യുക മൂലകുടുംബക്ഷേത്രത്തില്‍ യഥാശക്തി വഴിപാടും കഴിക്കുക
പൂയം:പരീക്ഷാദികളിലും മറ്റുപ്രവര്‍ത്തനമേഘലകളിലും പലതരത്തിലുള്ള തോല്‍വിസംഭവിക്കും എന്നതോന്നല്‍(ഭയം) ഉണ്ടാകാം,പൊതുജനമധ്യത്തില്‍ നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളുണ്ടാകാം,ബന്ധുക്കളും സഹോദരങ്ങളും എതിര്‍പക്ഷത്താകും,സാമ്പത്തികമായും മോശം അവസ്ഥയില്‍ എത്തും.എന്നാല്‍ ജോലിസ്ഥിരത ഉണ്ടാകാനിടയുണ്ട്ശ്രീകൃഷ്ണഭഗവാന് പൂജയും പാല്‍പ്പായസവും നെയ്‌വിളക്കും സാരസ്വതം അര്‍ച്ചനയും ചെയ്യുക കൂടാതെ സംവാദസൂക്തം ദുരിതഹരമന്ത്രം എന്നീ പുഷ്പാഞ്ജലിയും സര്‍പ്പപൂജയും ചെയ്യുക
ആയില്യം:സര്‍ക്കാരില്‍നിന്നും ലഭിക്കേണ്ട പലആനുകൂല്യങ്ങളും ലഭിക്കാന്‍ കാലതാമസം നേരിടുകയോ കിട്ടാതിരിക്കുകയോ ചെയ്യാം, ആരോഗ്യസ്ഥിതി വളരെമോശമാകും, വിദ്യാഭ്യാസപ രമായി പലപരാജയങ്ങളും സംഭവിക്കാം, അനാവശ്യവി ഷയങ്ങളില്‍ ഇടപെട്ട്‌സംസാരിച്ചു ശത്രുക്കളെ സൃഷ്ടിക്കും, ബന്ധുക്കളും സഹോദരങ്ങളും പിണങ്ങിപ്പോകും കുടുംബത്തില്‍ സര്‍പ്പദോഷവുമായി ബന്ധപ്പെട്ട് അനര്‍ത്ഥങ്ങള്‍ ഉണ്ടാകാംകുടുംബപരമായ ആരാധനാലയത്തില്‍ വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനകളും നടത്തുക,ശിവന് ധാരയും പിന്‍വിളക്കും വിഷ്ണുഭഗവാന് പാല്‍പായസംനിവേദ്യവും സാരസ്വതം ,ദുരിതഹരം സംവാദസൂക്തം എന്നീ അര്‍ച്ചനകളും സര്‍പ്പത്തിന് യഥാശക്തി വഴിപാടും കഴിക്കുക
മകം:പരദേവതയുടെ അനിഷ്ടം കാരണം പലതരത്തിലുള്ള അനര്‍ത്ഥങ്ങളും കുടുംബത്തില്‍ കണ്ടുകൊണ്ടിരിക്കും, ശാരീരികമായും വിശേഷിച്ചു ത്വക്ക് സംബന്ധമായും അസുഖങ്ങള്‍ ഉണ്ടാകാം,ഭക്ഷണം വഴി വിഷം ശരീരത്തിനകത് ആകാനിടയുണ്ട് എന്നാല്‍ വിദ്യാഭ്യാസപരമായും ജോലിസംബ ന്ധമായും ഉയര്‍ച്ചക്ക് സാധ്യതകാണുന്നുപരദേവതാപ്രീതിയും വീട്ടില്‍വച് ഗണപതിഹോമം ദേവീപൂജ സുദര്‍ശനഹോമം എന്നിവചെയ്യുക സര്‍പ്പത്തിന് നൂറുംപാലും കഴിക്കുക
പൂരം:സാമ്പത്തികമായി തരക്കേടില്ലാത്ത സ്ഥിതിയില്‍ എത്തിച്ചേരും,വിദേശവാസയോഗം ഉണ്ടാകാനിടയുണ്ട്, ഗൃഹനിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങാവുന്നതാണ്,ജോലിസംബന്ധമായും വിദ്യാഭ്യാസ പരമായും ഉയര്‍ന്നനിലയില്‍ എത്തും എന്നാല്‍ ശാരീരികമായി ചില അസ്വസ്ഥതകള്‍ നേരിട്ടേക്കാംഈശ്വരഭജനം മുടങ്ങാതെ ചെയ്യുക സര്‍പ്പക്ഷേത്രത്തില്‍ യഥാശക്തി വഴിപാടും കഴിക്കുക
ഉത്രം:കവികള്‍ക്കും കലാകാരന്മാര്‍ക്കും തങ്ങളുടെ കഴിവ് തെളിയിക്കാന്‍ അവസരം ലഭിക്കും,വിവാഹം മുതലായ മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്,കുടുംബത്തില്‍ സ്വത്തുസംബന്ധമായ ചിലഅസ്വാരസ്യങ്ങള്‍ ഉണ്ടാകും, സാമ്പത്തികമായി ഉയര്‍ച്ചഉണ്ടാകുമെങ്കിലും ചിലവും അതിനൊപ്പം വരും ലോണുകളും മറ്റും വളരെപ്പെട്ടെന്ന് ശരിയാകാനിടയുണ്ട് ജോലിസംബന്ധമായി പേടിക്കേണ്ടതില്ലകുടുംബക്ഷേത്രത്തില്‍ പ്രാര്‍ത്ഥനകളും പൂജകളും നടത്തുക കൂടാതെ ദേവീപൂജയും ശ്രീകൃഷ്ണന്‍ഭഗവാന് പാല്‍പായസം നിവേദ്യവും കഴിക്കുക
അത്തം:ജന്മവ്യാഴവും വൃശ്ചികശ്ശനിയും നീചനായ കുജനും ഗുണദോഷസമ്മിശ്രമാണെങ്കിലും ദോഷാധിക്യമാണ്.മനസ്സ് കലുഷിതമായിക്കൊണ്ടിരിക്കും,ആരോഗ്യത്തിനും ഉത്സാഹത്തിനും കുറവുവരും ജോലിസ്ഥലത് സ്വസ്ഥതകുറയും,ഭാര്യഭര്‍തൃ ബന്ധത്തില്‍ ദൃഢത വര്‍ദ്ധിക്കും,സാമ്പത്തികമായി പുരോഗതികൈവരിക്കാനാകില്ലഗുരുവായൂരപ്പന് ഭാഗ്യസൂക്തം അര്‍ച്ചന ഭദ്രകാളീ ക്ഷേത്രത്തില്‍ നെയ്പായസം നെയ്‌വിളക്ക് അര്‍ച്ചന എന്നിവകഴിക്കുക
ചിത്തിര:വിദ്യാഭ്യാസരംഗത് വിചാരിച്ചതുപോലെ മുന്നേറാന്‍ കഴിയാതെപോകും,ജോലിസംബന്ധമായി ചിലഅനിഷ്ടതകള്‍ ഉണ്ടാകുമെങ്കിലും ഗൗരവതരമാകാന്‍ സാധ്യതയില്ല, ആരോഗ്യസ്ഥിതി മെച്ചപ്പെടും,സര്‍ക്കാര്‍ മേഘലയില്‍ വിദ്യാഭ്യാസരംഗത് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകും എന്നാല്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുകള്‍ നേരിടാനിടയുണ്ട്‌നവഗ്രഹപൂജയും ഗണപതിഹോമവും ചെയ്യുക ഭഗവതിസേവയും നല്ലതാണ്
ചോതി:ഏക്കഔന്‍ഡിങ് മേഘലയില്‍ ജോലിചെയ്യുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും വളരെ മോശം സമയമാണ്.തങ്ങളുടെ പ്രവര്‍ത്തിമൂലം തനിക്കോ സ്ഥാപനത്തിനുതന്നെയോ ഭീമമായനഷ്ടങ്ങള്‍ സംഭവിക്കാം,ഭൂമിസംബന്ധമായ വ്യവഹാരങ്ങള്‍ പലതും അനുകൂലമായി വരാനിടയുണ്ട്, പലരുടെയും വാക്കുകേട്ട് അബദ്ധത്തില്‍ ചെന്നുചാടാനി ടയുണ്ട് ശത്രുക്കള്‍കൂടെയുള്ളത് മനസ്സിലാക്കാന്‍ കഴിയില്ലശ്രീകൃഷ്ണഭഗവാന് വെണ്ണ പഴം പാല്‍ പഞ്ചസാര എന്നിവസമര്‍പ്പിക്കുകയും പാല്‍പായസനിവേദ്യം കഴിക്കുകയും ചെയ്യുക നവഗ്രഹപൂജ ചെയ്യുക
വിശാഖം:പലതരത്തിലുള്ള രോഗങ്ങളും അരിഷ്ടതകളും മനഃക്ലേശങ്ങളും അനുഭവിക്കേണ്ടിവരും, ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ മാറ്റംവരാനോ മാറ്റിനിര്‍ത്തപ്പെടാനോ സാധ്യതകാണുന്നു,യാത്രകള്‍കൂടുതല്‍ ചെയ്യേണ്ടതായിവരും എന്നാല്‍ വിവാഹം മുതലായ മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട് ഗൃഹനിര്‍മ്മാണവുമായി ബന്ധപ്പെട്ടമേഘ ലയില്‍ പണംമുടക്കുമ്പോള്‍ കൂടുതല്‍ കരുതല്‍വേണംകുടുംബപരമായ ആരാധനാലയത്തില്‍ വിശേഷാല്‍ പൂജകള്‍നടത്തുക, ഗുരുവായൂരപ്പന് നക്ഷത്രദിവസം പൂജചെയ്യുക നെയ്‌വിളക്ക് വയ്ക്കുക രോഗഹരമന്ത്രം അര്‍ച്ചനയും കഴിക്കുക
അനിഴം:മനസ്സിന് സന്തോഷം നല്കുന്നപ്രവര്‍ത്തികളില്‍ ഏര്‍പ്പെടാനാകും, ആദ്ധ്യാത്മികമായി ഉയര്‍ച്ച ഉണ്ടാകും, യാത്രകള്‍ ആവശ്യമായിവരും,സല്‍കീര്‍ത്തി ഉണ്ടാകും,കുടുംബക്കാരുമായി ഒത്തുചേരാന്‍ അവസരം ഉണ്ടാകും എന്നാല്‍ ആരോഗ്യസ്ഥിതി മോശമാകാനിടയുണ്ട്ഈശ്വരപ്രാര്‍ത്ഥന നല്ലതുപോലെ ചെയ്യുക ശനിപൂജയും രോഗഹരമന്ത്രം അര്‍ച്ചനയും കഴിക്കുക
തൃക്കേട്ട:സാമ്പത്തികമായി ഉയര്‍ച്ച പ്രതീക്ഷിക്കാം ആരോഗ്യപരമായും ജോലിസംബന്ധമായും ചിലപ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്, ജോലിലഭിക്കാന്‍ കാലതാമസം നേരിട്ടേക്കാം,സ്വന്തമായി ബിസിനസ്സ് നടത്തുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അനുകൂലസമയമാണ്പരദേവതാ പ്രീതിയും നവഗ്രഹപൂജയും ശിവക്ഷേത്രത്തില്‍ വിശേഷാല്‍ വഴിപാടുകളും നടത്തുക
മൂലം:ജോലിയില്‍ സ്ഥലംമാറ്റമോ ജോലിതന്നെ മാറാനോ സാധ്യതയുണ്ട്,സാമ്പത്തികമായി വരവ്ഉണ്ടാകുമെങ്കിലും ചിലവ് കൂടാനിടയുണ്ട്,ബന്ധുക്കളില്‍ചിലര്‍ക്ക് അത്യാഹി തങ്ങള്‍ സംഭവിക്കാം,ശത്രുദോഷം വര്‍ദ്ധിക്കാനിടയുണ്ട്, വിവാഹത്തിന് കാലതാമസം നേരിടുംകുടുംബപരമായആരാധനാലയത്തില്‍ വിശേഷാല്‍ പൂജയും പ്രാര്‍ത്ഥനയും ചെയ്യുക,വിഷ്ണുഭഗവാന് നക്ഷത്രദിവസം പൂജയും പാല്‍പായസവും കഴിക്കുക നെയ്‌വിളക്കും ഭാഗ്യസൂക്തം അര്‍ച്ചനയും കഴിക്കുക ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയഹോമവും ചെയ്യുക
പൂരാടം:ഭൂമി,വീട് എന്നിവ വാങ്ങാന്‍ അനുകൂല സമയമാണ്,കണക്ക്‌സംബന്ധമായ ജോലിയില്‍ ഏര്‍പ്പെടുന്നവരോ പഠിക്കുന്നവരോ ആണെങ്കില്‍ വളരെ ശ്രദ്ധിക്കേണ്ടസമയമാണ് അതിലെല്ലാം പലതരത്തിലുള്ള പിഴവുകള്‍ സംഭവിക്കാം,വാഹനം വാങ്ങാനോ മോടിപിടിപ്പിക്കാനോ ധനംചിലവിടും ജീവിതച്ചിലവ് കൂടുംഗുരുവായൂരപ്പന് നെയ്‌വിളക്കും പാല്‍പായസവും കഴിക്കുക ദേവീപൂജയും ഗണപതിഹോമവും ചെയ്യുക
ഉത്രാടം:പരീക്ഷാദികളില്‍ ചെറിയരീതിയിലുള്ള പരാജയംസംഭവി ച്ചേക്കാം,സാമ്പത്തികചിലവ് വര്‍ദ്ധിക്കും,ജോലിസംബന്ധമായി സ്ഥാനഭ്രംശങ്ങള്‍ സംഭവിക്കാം,ആരോഗ്യസ്ഥിതി കുറച്ചു മോശമാകും, വീട് വാഹനം മുതലായവ വാങ്ങാന്‍ യോഗമുണ്ട്കുടുംബപരമായ ആരാധനാലയത്തില്‍ പൂജകളും പ്രാര്‍ത്ഥനകളും നടത്തുക,വിഷ്ണുഭഗവാന് പാല്‍ പഴം പഞ്ചസാര എന്നിവസമര്‍പ്പിക്കുക നവഗ്രഹപൂജയും ചെയ്യുക
തിരുവോണം:വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തികൊണ്ട് പലവിധപ്രശ്‌നങ്ങളിലും ചെന്നുപെടും, ആയുസ്സിനും ആരോഗ്യത്തിനും ദോഷങ്ങള്‍ സംഭവിച്ചേക്കാം,ബന്ധുക്കളുടെ സഹായവും സഹകരണവും നിമിത്തം ഒരുവിധം പ്രശ്‌നങ്ങളെല്ലാം നീങ്ങിക്കിട്ടും,സാമ്പത്തികമായി ഉയര്‍ച്ചകള്‍ ഉണ്ടാകാനിടയുണ്ട്, എന്നാല്‍ വസ്തുക്കച്ചവടത്തില്‍ നഷ്ടംവരാനിടയുണ്ട്മൂലകുടുംബക്ഷേത്രത്തില്‍ യഥാശക്തി വഴിപാടുകളും ശിവക്ഷേത്രത്തില്‍ ധാരയും പിന്‍വിളക്കും സര്‍പ്പത്തിന് നൂറുംപാലും കഴിക്കുക
അവിട്ടം:രോഗങ്ങളും അരിഷ്ടതകളും വര്‍ദ്ധിക്കും, സാമ്പത്തികമായും ബുദ്ധിമുട്ട് അനുഭവപ്പെടും, ത്വക്ക് സംബന്ധമായും എല്ലുസംബന്ധമായും അസുഖങ്ങള്‍ ഉണ്ടാകാം, ജോലിസംബ ന്ധമായി വലിയപ്രശ്‌നങ്ങള്‍ ഉണ്ടായില്ലെങ്കിലും വിദ്യാതടസ്സം നേരിട്ടേക്കാം, ബന്ധുജനങ്ങളുമായി ശത്രുതയിലാകും,വിവാഹത്തിന് കാലതാമസം ഉണ്ടാകുംകുടുംബവുമായി ബന്ധപ്പെട്ട ഭഗവതിക്ഷേത്രത്തില്‍ നെയ്പായസം വിളക്ക് മാല എന്നിവയും ശിവഭഗവാന് ശക്തിക്കനുസരിച്ച വഴിപാടുകളും സര്‍പ്പത്തിന് നൂറുംപാലും ഗുരുവായൂരപ്പന് ദുരിതഹരമന്ത്രം അര്‍ച്ചനയും ചെയ്യുക
ചതയം:ഭാര്യഭര്‍തൃ ബന്ധത്തില്‍ ചിലഅസ്വാരസ്യങ്ങള്‍ ഉണ്ടാകാം,ആരോഗ്യസ്ഥിതി മോശമാകും,വിവാഹത്തിന് കാലതാമസം നേരിടും,ബന്ധുക്കള്‍ക്കോ അമ്മക്കുതന്നെയോ അരിഷ്ടതകള്‍ സംഭവിക്കാം,സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെടാം വിദ്യാതടസ്സം നേരിടുംഉമാമഹേശ്വരപൂജയും വിവാഹസൂക്തം,ഐകമത്യസൂക്തം എന്നീ അര്‍ച്ചനകളും ശ്രീകൃഷ്ണഭഗവാന് രോഗഹരമന്ത്രം ഭാഗ്യസൂക്തം എന്നീ അര്‍ച്ചനകളും ചെയ്യുക
പൂരോരുട്ടാതി:ആരോഗ്യസ്ഥിതി വളരെ സൂക്ഷിക്കേണ്ട സമയമാണ്,സ്വന്തംപേരിലുള്ളഭൂമി നഷ്ടപ്പെടാതെ നോക്കേണ്ടതാണ്,വിദ്യാഭ്യാസത്തിന് തടസ്സമോ പരീക്ഷാദികളില്‍ പരാജയമോ സംഭവിക്കാം, ജോലിസംബന്ധമായി ചില ശത്രുദോഷങ്ങളും ഉണ്ടായേക്കാംശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയഹോമം,വിഷ്ണുഭഗവാന് ആയുഷ്‌സൂക്തം രോഗഹരമന്ത്രം എന്നീ അര്‍ച്ചനകളും ഭദ്രാദേവിക്ക് നെയ്പായസനിവേദ്യവും രക്തപുഷ്പ്പാ ഞ്ജലിയും കഴിക്കുക,സാരസ്വതം അര്‍ച്ചനയും കഴിക്കേണ്ടതാണ്
ഉത്രട്ടാതി:ശാരീരികമായി വളരെ ഉന്മേഷവാനായിരിക്കും എന്നാല്‍ കുടുംബപരമായ ദുരിതങ്ങള്‍ മാസാവസാനം മുതല്‍ ആരംഭിക്കും,ഇത് ജോലിസംബന്ധമായും ധനപരമായും വിദ്യാഭ്യാസപരമായും പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.ആയുധങ്ങള്‍ കൊണ്ടോ വാഹനം മൂലമോ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതവളരെയധികം ഉണ്ട്കുടുംബപരമായ ആരാധനാല യത്തില്‍ വിശേഷാല്‍ വഴിപാടുകള്‍ ചെയ്യുക കൂടാതെ നവഗ്രഹപൂജയും ഭഗവതിസേവയും സാരസ്വതം ശ്രീസൂക്തം ഭാഗ്യസൂക്തം എന്നീ അര്‍ച്ചനകളും ചെയ്യുക
രേവതി:ജോലിസംബന്ധമായി കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കേണ്ടിവരും,മനസ്സന്തോഷം കുറയും, ഭൂമിസംബ ന്ധമായ ചിലപ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്,ധനപരമായി പ്രതീക്ഷക്കൊത്തു ഉയരാന്‍ സാധിക്കില്ല തൊലിപ്പുറത്തോ എല്ലുകള്‍ക്കോ അസുഖങ്ങള്‍ ഉണ്ടാകാനിടയുണ്ട്കുടുംബക്ഷേത്രത്തില്‍ വഴിപാടുകളും പ്രാര്‍ത്ഥനകളും നടത്തുക ഭദ്രാദേവിക്ക് നെയ്പായസം പുഷ്പാഞ്ജലി എന്നിവയും ശിവനും സര്‍പ്പത്തിനും യഥാശക്തി വഴിപാടും അയ്യപ്പപൂജയും കഴിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.