പ്രിന്‍സ് എഡ്വേഡ് ഐലന്റിലെ കാണാക്കാഴ്ചകള്‍

 

സൃഷ്ടികര്‍ത്താവായ ദൈവം തന്റെ ബ്രഷില്‍ ചായം മുക്കി മനോഹരങ്ങളായ പല സ്ഥലങ്ങളും പെയിന്റ് ചെയ്ത ശേഷം അതിലെ എല്ലാ ചായങ്ങളും കൂട്ടിക്കലര്‍ത്തി വരച്ചതാണ് അബെഗ്വിറ്റ് എന്നു ഇന്തോ അമേരിക്കന്‍സ് വിശ്വസിക്കുന്നു. കാനഡയിലെ ചെറിയ പ്രൊവിന്‍സും, മനോഹരവുമായ ഈ പ്രദേശം ഇന്ന് പ്രിന്‍സ് എഡ്വേഡ് ഐലന്റ് എന്നറിയപ്പെടുന്നു. മനോഹരമായ ബീച്ചുകളും, ചുവന്ന മണല്‍ക്കല്ലുകളും, പച്ചപ്പ് നിറഞ്ഞ കൃഷിസ്ഥലങ്ങളും ഇവിടുത്തെ പ്രത്യേകതകളാണ്. മിതമായ താപനിലയാണ് ഈ പ്രദേശത്തെ സന്ദര്‍ശകരുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്.

1. പ്രിന്‍സ് എഡ്വേഡ് ഐലന്റ് നാഷണല്‍ പാര്‍ക്ക്

സെന്‍ട്രല്‍ നോര്‍ത്തേണ്‍ തീരപ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പാര്‍ക്കാണ് പ്രിന്‍സ് എഡ്വേഡ് ഐലന്റ് നാഷണല്‍ പാര്‍ക്ക്. ഈ പാര്‍ക്കിന്റെ മൂന്ന് ഭാഗങ്ങള്‍ ബീച്ചിനോട് അടുത്തായി സ്ഥിതിചെയ്യുന്നു. വന്യജീവീ നിരീക്ഷണം, ഔട്ട്‌ഡോര്‍ ആക്ടിവിറ്റീസ്, ചരിത്ര നിര്‍മ്മിതികള്‍ എന്നിവയൊക്കെ പാര്‍ക്കിനകത്ത് കാണുവാന്‍ സാധിക്കും. ഇവിടുത്തെ പിക്‌നിക് ഏരിയ, ക്യാമ്പ് ഗ്രൗണ്ട് എന്നിവയും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
കാവെന്‍ഡിഷ് ബീച്ചിന് സമീപത്തായി ‘ആന്‍ ഓഫ് ഗ്രീന്‍ ഗബിള്‍സിന്റെ’ രചയിതാവ് ലൂസി മോണ്ട്‌ഗോമറന്റെ കാവന്‍ഡിഷ് ഹോം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഗോള്‍ഫ് കോഴ്‌സ് തുടങ്ങിയവയൊക്കെ സന്ദര്‍ശകര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്നു. ഒരിക്കല്‍ കൊട്ടാരമായിരുന്ന ബംഗ്ലാവ് ഇപ്പോള്‍ ഹോട്ടലും റസ്‌റ്റൊറന്റുമായി ഇവിടെ നവീകരിച്ചിരിക്കുന്നു. പാര്‍ക്കിന്റെ ഈസ്റ്റേണ്‍ ഭാഗത്ത് ബീച്ചും, നടപ്പാതകളോട് കൂടിയ ബേഡ് വാച്ചിംഗ് പാര്‍ക്കുമാണ്.

2. ഷാര്‍ലറ്റൗണ്‍

വിക്ടോറിയന്‍ മാതൃകയിലുള്ള ഒരു ചെറിയ ടൗണ്‍ ആണ് ഇത്. ചരിത്ര നിര്‍മ്മിതികളും പ്രശസ്തമായ സെന്റ് ഡണ്‍സ്റ്റന്‍സ് ബസലിക്ക, ബിക്കണ്‍സ്ഫീല്‍ഡ് ഹിസ്റ്റൊറിക് ഹൗസ് ഇവയൊക്കെ നഗരഭാഗത്ത് സ്ഥിതി ചെയ്യുന്നു. ആര്‍ട് ഗ്യാലറി, മ്യൂസിയം, ‘ ആന്‍ ഓഫ് ഗ്രീന്‍ ഗബിള്‍സ്’ അവതരിപ്പിക്കുന്ന തിയറ്ററുകള്‍ തുടങ്ങി നഗരഭാഗത്തുടനീളം ചരിത്ര നിര്‍മ്മിതികള്‍കൊണ്ട് നിറഞ്ഞതാണ് ഷാര്‍ലറ്റൗണ്‍.
വിക്ടോറിയന്‍ പാര്‍ക്കിന് മുന്നിലേക്ക് നീളുന്ന ഹാര്‍ബറിന് മുന്‍പിലൂടെയുള്ള നടപ്പാതയും പ്രിന്‍സ് എഡ്വേഡ് കോട്ടയും മറ്റൊരു പ്രത്യേകതയാണ്.

3. നോര്‍ത് കെയ്പ്

നോര്‍ത് കെയ്പ് എഡ്വേഡ് ഐലന്റിലെ പരുക്കന്‍ പ്രദേശമാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കൃഷി ഭൂമിയും ഗ്രാമീണ തീരപ്രദേശങ്ങളിലേക്ക് നീളുന്ന പാതകളും കൊണ്ട് മനോഹരമാണിവിടം. വീശി അടിക്കുന്ന കാറ്റുള്ള ഈ പ്രദേശത്ത് ധാരാളം വിന്‍ഡ് മില്ലുകളും കാനഡയിലെ വിന്‍ഡ് ടെസ്റ്റിഗ് ഇന്‍സ്റ്റിറ്റിയൂട്ടുകളും സ്ഥിതിചെയ്യുന്നു. വിന്‍ഡ് ഫാമിന് സമീപത്തായി നോര്‍ത് കെയ്പ് ലൈറ്റ്ഹൗസും സ്ഥിതിചെയ്യുന്നു.

4. സമ്മര്‍സൈഡ്

എഡ്വേഡ് ഐലന്റിലെ രണ്ടാമത്തെ വലിയ സിറ്റിയാണ് സമ്മര്‍സൈഡ്. ഇതിന്റെ വെസ്റ്റേണ്‍ ഹബ്ബില്‍ നിരവധി ചരിത്ര സ്മാരകങ്ങളും മനോഹരമായ വാട്ടര്‍ ഫ്രന്റ് നഗരവും സ്ഥിതിചെയ്യുന്നു. കോളേജ് ഓഫ് പൈപ്പിഗ് ആന്റ് കെല്‍റ്റിക് നടത്തുന്ന ഔട്ട് ഡോര്‍ കണ്‍സേര്‍ട്ടും, ഡാന്‍സും സമ്മറില്‍ ഇവിടെ നടക്കുന്നു. എപ്‌ടെക് കള്‍ച്ചറല്‍ സെന്റര്‍ ലോക്കല്‍ ആര്‍ട്ടിസാന്‍മാരുടെ കരകൗശല വസ്തുക്കളും പ്രദര്‍ശിപ്പിക്കുന്നു. 1720 കളിലെ ആദ്യ യൂറോപ്യന്‍ സെറ്റില്‍മെന്റ് നടന്നത് ഇവിടുത്തെ പോര്‍ട്ട് ല ജോയിലാണ്. പ്രശസ്തമായ ഫോക്‌സ് ഇന്റര്‍നാഷണല്‍ മ്യൂസിയവും ഇവിടെ സ്ഥിതിചെയ്യുന്നു.

 

5. കോണ്‍ഫെഡറേഷന്‍ സെന്റര്‍ ഓഫ് ആര്‍ട്‌സ്

കോണ്‍ഫെഡറേഷന്‍ സ്മാരകമായി 1964-ല്‍ ആരംഭിച്ച ഇവിടെ ഒരു ആര്‍ട് ഗ്യാലറി, മ്യൂസിയം, രണ്ട് തിയറ്ററുകള്‍ എന്നിവ സ്ഥിതിചെയ്യുന്നു. ഷാര്‍ലറ്റൗണ്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് ‘ ആന്‍ ഓഫ് ഗ്രീന്‍ ഗബിള്‍സ്’ മ്യൂസിക്കല്‍ ഷോയും നടക്കാറുണ്ട്.

6. പോയിന്റ്‌സ് ഈസ്റ്റ് കോസ്റ്റല്‍ ഡ്രൈവ്

മനോഹരങ്ങളായ ബീച്ച്കളും, ലൈറ്റ് ഹൗസും ഒക്കെയുള്ള തീരപ്രദേശമാണിത്. അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ചുവന്ന കുറുക്കന്‍മാര്‍ ഈ പ്രദേശത്ത് ധാരാളം ഉണ്ട്.
19-ാം നൂറ്റാണ്ടിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഒരു ഗ്രാമം സജ്ജമാക്കിയിരിക്കുന്നത് ഇവിടെ കാണാന്‍ സാധിക്കും. ഫാം, മില്ല്, പള്ളി, സ്റ്റോര്‍, കമ്യൂണിറ്റി ഹോള്‍ ഇവയൊക്കെ അവിടെ പുനര്‍ നിര്‍മ്മാണം നടത്തിയിരിക്കുന്നു. എല്‍മിറ റെയില്‍വെ മ്യൂസിയത്തില്‍ പഴയകാല ഫോട്ടോകളും, കരകൗശല വസ്തുക്കളും പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നു. മാത്രവുമല്ല മ്യൂസിയത്തില്‍ സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസും, ഒരു ലേഡീസ് വെയിറ്റിംഗ് റൂമും നിര്‍മ്മിച്ചിട്ടുണ്ട്.

7. കോണ്‍ഫെഡറേഷന്‍ ട്രെയില്‍

പ്രിന്‍സ് എഡ്വേഡ് ഐലന്റിലേക്കുള്ള ട്രെയിന്‍ ഗതാഗതം അവസാനിക്കുന്നിടത്തുനിന്നും, 273 കി.മീ ദൂരം നീണ്ട കോണ്‍ഫെഡറേഷന്‍ നടപ്പാത തുടങ്ങുകയായി. ടിംഗ്നിഷില്‍ നിന്നും കിഴക്ക് എല്‍മിറയിലേക്കുനീണ്ട് കിടക്കുന്നതാണ് ഒരു പ്രധാന നടപ്പാത. ഷാര്‍ലറ്റൗണ്‍, വുഡ് ഐലന്റ്‌സ് തുടങ്ങി ബോഡനിലെ കോണ്‍ഫെഡറേഷന്‍ ബ്രിഡ്ജ് വരെ നീണ്ട് കിടക്കുന്നു, മറ്റൊരു ചെറിയ പാത. കാല്‍നടക്കാര്‍ക്കും സൈക്കിളില്‍ സഞ്ചരിക്കുന്നവര്‍ക്കുമായി ഈ വിശാലവും മനോഹരവുമായ നടപ്പാത തുറന്നുകൊടുത്തിരിക്കുന്നു.


8. ബേസിന്‍ ഹെഡ് പ്രൊവിന്‍ഷ്യല്‍ പാര്‍ക്ക്

ഈസ്റ്റേണ്‍ തീരപ്രദേശത്തെ ആക്ഷന്‍ പാക്ക്ഡ് പാര്‍ക്കാണിത്. ഈ ബീച്ചിനെ സിംഗിംങ് സാന്‍ഡ് ബീച്ച് എന്നും പറയുന്നു. ഇവിടെ വലുപ്പം കൂടിയ എല്‍കിനെ കാണാന്‍ സാധിക്കും. ഇവിടുത്തെ പ്രവേശന കവാടത്തിനടുത്തായി ഒരു സ്വംമ്മിംഗ് സ്‌പോട്ടുണ്ട്. ഫിഷറീസ് മ്യൂസിയത്തില്‍ കടലോര പ്രദേശത്തിന്റെ ചരിത്രത്തെ വരച്ചുകാട്ടുന്ന വസ്തുക്കളും പ്രദര്‍ശിപ്പിക്കുന്നു.


9. വുഡ് ഐലന്റ്

പ്രിന്‍സ് എഡ്വോഡ് ഐലന്റിലേക്ക് വെക്കേഷന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകാന്‍ അനുയോജ്യമായ സ്ഥലമാണ് വുഡ് ഐലന്റ് ഫെറി. ഈ ഐലന്റ് നോര്‍ത്തബര്‍ ലാന്റ് , സൗത്ത് ഈസ്റ്റ് കോസ്റ്റ്, കരിബു, നോവ സ്‌കോട്ടിയ എന്നീ സ്ഥലങ്ങള്‍ക്കിടയിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ പ്രൊവിന്‍ഷ്യല്‍ പാര്‍ക്കില്‍ കടല്‍ യാത്രയുടെ ചരിത്രത്തെ പരാമര്‍ശിക്കുന്ന രേഖകളും മറ്റും സൂക്ഷിച്ചിരിക്കുന്നു.


10. ബോര്‍ഡന്‍ കാര്‍ട്ടന്‍

ന്യൂ ബ്രണ്‍സ്‌വികിലെ കോണ്‍ഫെഡറേഷന്‍ ബ്രിഡ്ജ് വഴി നോര്‍ത്തബര്‍ലാന്റ് ക്രോസ് ചെയ്ത് ബോര്‍ഡന്‍ കാര്‍ട്ടനിലെത്താം. മഞ്ഞ് ഉറഞ്ഞ് കിടക്കുന്ന വെള്ളത്തിന് മുകളിലൂടെയുള്ള ലോകത്തിലെ ഏറ്റവും നീളമുള്ള പാലമാണ് ഇവിടുത്തെ പ്രത്യേകത.

11. വിക്ടോറിയ ബൈ ദ സീ
ഇത് ഒരു ചെറിയ ഫിഷിംഗ് വില്ലേജ് ആണ്. ചുവന്ന മണല്‍ക്കല്ലുകളും, ലൈറ്റ് ഹൗസും, വാട്ടര്‍ ഫ്രന്റ് ഫിഷിംഗ് ഹൗസും എല്ലാം ചേര്‍ന്ന് മനോഹരമാണിവിടം. തീയറ്റര്‍, ചോക്ലേറ്റ് ഷോപ്പ്, മത്സ്യബന്ധനശാല എന്നിവയും ഇവിടെയുണ്ട്.


12. ബോട്ടില്‍ ഹൗസ്

ഇരുപത്തയ്യായിരത്തില്‍പ്പരം ബോട്ടിലുകള്‍ ഭിത്തിയില്‍ ഉറപ്പിച്ച് നിര്‍ത്തി വിവിധ നിറത്തിലുള്ള പ്രകാശം കടത്തിവിട്ട് നിര്‍മ്മിച്ചിരിക്കുന്ന മനോഹരമായൊരു വീടാണിത്. ആര്‍ട്ടിസ്റ്റും ബില്‍ഡറുമായ എഡ്വേഡ് അര്‍സനോള്‍ട്ടാണ് ഇതിന്റെ ശില്‍പ്പി. ബോട്ടിലും സിമന്റും മാത്രം ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ വീടിനുള്ളില്‍ ഒരു ചാപ്പലിന്റെ മാതൃകയും ഈ കലാകാരന്‍ നിര്‍മ്മിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.