റീഫിനാന്‍സിംഗ് ഇനിയുമൊരു ഓപ്ഷനായേക്കാം


ബാങ്ക് ഓഫ് കാനഡ പലിശ 0.5% എന്ന നിരക്കില്‍ മാറ്റമില്ലാതെ തുടരുന്നു. ഏറ്റവും പുതിയ മോണിറ്ററി റിപ്പോര്‍ട്ടനുസരിച്ച് പോളിസി റേറ്റ് അടുത്തെങ്ങും ഉയരുകയില്ലെന്ന് കരുതുന്നു. പണപ്പെരുപ്പം കൂടുന്നില്ല. വേതനവും കയറ്റുമതി വളര്‍ച്ചയും കൂടുതലാണെങ്കിലും, അമേരിക്കയിലും ആഗോളതലത്തിലും ഇപ്പഴും അനിശ്ചിതത്വം നിലനില്‍ക്കുന്നു.

കുറഞ്ഞ പലിശനിരക്കാണെങ്കിലും, കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ നിയമങ്ങള്‍ കാരണം ലോണിനായി യോഗ്യത നേടുന്നത് പുതിയവീട് വാങ്ങുന്നവര്‍ക്ക് വലിയ വെല്ലുവിളിയായിരിക്കുന്നു. കുറഞ്ഞ നിരക്കില്‍ റീഫിനാന്‍സിംഗ് ചെയ്യാനാഗ്രഹിക്കുന്ന നിലവിലെ ലോണ്‍ ഉപഭോക്താക്കളെയും ഇത് ബാധിച്ചിരിക്കുന്നു.
കുറഞ്ഞ പലിശ നിരക്കില്‍ പ്രാദേശിക വിപണനം കാര്യക്ഷമമായി നിലനില്‍ക്കുന്നുണ്ടെങ്കിലും കനേഡിയന്‍സ് ഇപ്പോഴും റെക്കോഡ് കടക്കെണിയിലാണ്. ഡിസ്‌പോസിബിള്‍ വരുമാനത്തില്‍ 167.3% കടത്തിലാണ് കനേഡിയന്‍സെന്ന് 2016-ലെ കണക്കുകള്‍ കാണിക്കുന്നു. അതായത് ഓരോ വര്‍ഷവും കടം 1.66 ഡോളറില്‍നിന്ന് 1.67 ഡോളറാകുന്നു.
നിങ്ങള്‍ക്ക് കടം അടക്കുവാനുള്ള വഴി ഇനിയും ശരിയാകുന്നില്ല എന്നുണ്ടെങ്കില്‍ റീഫിനാന്‍സിംങ് ആണ് ഒരു ഓപ്ഷന്‍. ക്രെഡിറ്റ് കാര്‍ഡ് 20% സുരക്ഷിതമല്ലാത്ത ക്രെഡിറ്റ് 7% ഉയര്‍ന്ന നിരക്കില്‍ നല്‍കാറുണ്ട്.
റീഫിനാന്‍സ് എന്താണെന്ന് നോക്കാം. പ്രത്യേകിച്ചും നിങ്ങള്‍ കടം തിരിച്ചടയ്ക്കാനായി ലോണ്‍ തുക കൂട്ടുകയാണ്. ചില പ്രത്യേക ഫാക്ടറുകളനുസരിച്ച് നിങ്ങളുടെ ലോണ്‍ പെയ്‌മെന്റ് ഒരുപക്ഷേ ഉയരുകയോ ഉയരാതിരിക്കുകയോ ചെയ്യാം. മിഡ്‌ടേമില്‍ റീഫിനാന്‍സിംങ്് ചെയ്യുകയാണെങ്കില്‍ ഒരു പെനാല്‍റ്റി നിങ്ങള്‍ അടയ്‌ക്കേണ്ടി വരും. എന്നിരുന്നാലും നിങ്ങളുടെ മാസ തിരിച്ചടവില്‍ വലിയ കുറവുണ്ടാകും. റീഫിനാന്‍സ് കടം, ചെറിയ പലിശയില്‍ തിരിച്ചടയ്ക്കുമ്പോള്‍ പലിശയിനത്തില്‍ പോകാവുന്ന ആയിരക്കണക്കിന് ഡോളറാണ് നിങ്ങള്‍ സേവ് ചെയ്യുന്നത്.
റീഫിനാന്‍സിംഗ് പരിഗണിക്കുന്നതിനുള്ള ചില കാരണങ്ങള്‍

$നിങ്ങളുടെ ഉയര്‍ന്ന പലിശയുള്ള ക്രെഡിറ്റ് കാര്‍ഡ്‌സ്, സുരക്ഷിതമല്ലാത്ത വായ്പകള്‍ എന്നിവ തിരിച്ചടയ്ക്കുന്നതിന് ഇക്വിറ്റി ഉപയോഗിക്കാം. ഇത് നിങ്ങളുടെ ബഡ്ജറ്റ് മാനേജ് ചെയ്യാന്‍ സഹായിക്കുന്നു.

$നിങ്ങള്‍ക്ക് മറ്റൊരു പ്രോപ്പര്‍ട്ടി വാങ്ങിക്കുവാന്‍ റീഫിനാന്‍സ് ചെയ്യാം. നിങ്ങളുടെ ഇക്വിറ്റി ഉപയോഗിച്ച് റെന്റല്‍ പ്രോപ്പര്‍ട്ടി വാങ്ങുവാന്‍ സാധിക്കും. ഇത് ടാക്‌സ് കുറയുന്നതിനും കാരണമാകുന്നു.

$നിങ്ങളുടെ ഇക്വിറ്റി നിക്ഷേപത്തിനായും ഉപയോഗിക്കാവുന്നതാണ്

$പുനര്‍ നിര്‍മ്മാണത്തിനായി റീഫിനാന്‍സ് ചെയ്യാനും ഈ ഇക്വിറ്റി ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *