ബ്രാന്‍ഡിംഗിലെ ഏഴ് തത്വങ്ങള്‍

ഒരു കമ്പനിയുടെ പ്രധാന ഘട്ടം അതിനെ ഒരു ബ്രാന്‍ഡാക്കി എടുക്കുക എന്നതാണ്. ഇത് നിങ്ങളുടെ കമ്പനിക്ക് ഒരു വ്യക്തിത്വം നല്‍കുകയും ഉപഭോക്താക്കളെ നിങ്ങളിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു.

പല സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇതൊരു വെല്ലുവിളിയാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക്, നല്ലൊരു ബ്രാന്‍ഡിംഗ് ചെയ്തുകൊടുക്കുന്ന ഏജന്‍സികളെ സമീപിക്കുവാനാവശ്യമായ പണം കൈവശം കാണാതെ വരുന്ന സാഹചര്യമുണ്ടാകും. തന്‍മൂലം അവരുടെ ബ്രാന്‍ഡിംഗിന് ധാരാളം പിഴവുകള്‍ സംഭവിക്കുകയും ഉപഭോക്താക്കള്‍ വേണ്ടത്ര ലഭ്യമാകാതെ വരുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകാറുണ്ട്.
1.ഓഡിറ്റ് മാര്‍ക്കറ്റ് പ്ലെയ്‌സ്
മറ്റുള്ളവര്‍ എന്തിലാണ് ബുദ്ധിമുട്ടുന്നതെന്നും നമ്മുടെ മത്സരം എങ്ങനെ നടക്കുന്നുവെന്നും കൃത്യമായി വിലയിരുത്തണം. ഇത് നിങ്ങളുടെ കമ്പനിക്ക് നല്ല ഒരു അടിത്തറ നല്‍കുവാന്‍ സഹായിക്കും.
നിങ്ങളുടെ എതിരാളികള്‍ ആരൊക്കെയാണ് എന്ന് കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ നടത്തണം. വളരെ വിശാലമായ രീതിയില്‍ കമ്പനികളെ അനലയിസ് ചെയ്യാന്‍ ശ്രമിച്ചാല്‍ നിങ്ങളുടെ രീതികളുമായി സാമ്യമില്ലാത്ത ധാരാളം കമ്പനികളെ വിശകലനം ചെയ്ത് സമയം നഷ്ടപ്പെടും. എന്നാല്‍ വിശകലനം ചെയ്യേണ്ട കമ്പനികളുടെ എണ്ണം കുറച്ചാല്‍ നിങ്ങളുടേതുമായി സാദൃശ്യമുള്ള നിരവധിപ്പേരെ വിശകലനം ചെയ്യാനുള്ള അവസരവും നഷ്ടപ്പെടാം.
നിങ്ങള്‍ക്കും നിങ്ങളുടെ എതിരാളിക്കുമിടയില്‍ നിന്ന് ഒരു ഉപഭോക്താവ് നഷ്ടമാകുന്നു എന്ന് തോന്നുന്നുവെങ്കില്‍ ആ കമ്പനിയെക്കൂടി നിങ്ങളുടെ എതിരാളികളുടെ ലിസ്റ്റില്‍പ്പെടുത്തുക.
എതിരാളികളുടെ ശക്തിയും ബലഹീനതയും കണ്ടെത്തി അതിനനുസരിച്ചു പ്രവര്‍ത്തിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക.

2. ഡെഡ് ലൈന്‍ കൃത്യമായി പാലിക്കുക

നിങ്ങളുടെ വെബ്‌സൈറ്റിന് അനുയോജ്യമായ ലോഗോ, ടാഗ് ലൈന്‍, ഡിസൈന്‍ എന്നിവ കണ്ടുപിടിക്കുവാന്‍ എളുപ്പം സാധിച്ചേക്കും. എന്നാല്‍ കൂടുതല്‍ ക്രിയേറ്റീവായി കാര്യങ്ങള്‍ ചെയ്യുവാന്‍ പോകുമ്പോള്‍ ഒരു കൃത്യമായ ഡെഡ്‌ലൈന്‍ വെക്കുക. അത് നിങ്ങളുടെ ശ്രദ്ധയെ ഫോക്കസ് ചെയ്യുവാന്‍ സഹായിക്കും.
ക്രിയേറ്റീവായി ചിന്തിക്കുന്നത് പുതിയ ഐഡിയകള്‍ കൊണ്ടുവരും. നിങ്ങളുടെ ടീമിന് അതിനുള്ള സ്വാതന്ത്ര്യം നല്‍കുന്നതിനൊപ്പം പുതിയ ഐഡിയ നടപ്പില്‍ വരുത്താനും ശ്രദ്ധിക്കണം.

3. നിങ്ങളുടെ ബ്രാന്‍ഡിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക

ബ്രാന്‍ഡത്തന്‍ മാര്‍ക്കറ്റിംഗ് ഹെഡായ ആന്‍ഡ്രു കിപ്പന്‍ തങ്ങള്‍ യ്യാറാക്കുന്ന കമ്പനികളെപ്പറ്റിയുള്ള ഒരു ചോദ്യാവലി തയ്യാറാക്കുന്നു. ഇത് കമ്പനികളുടെ വ്യക്തിത്വത്തെ എടുത്തുകാട്ടുവാന്‍ സഹായകരമാകുന്നു.
എന്ത് പ്രശ്‌നമാണ് പരിഹരിക്കുന്നത്?., നിങ്ങളുടെ സേവനത്തിന്റെ ലക്ഷ്യം എന്താണ്?., നിങ്ങളുടെ കമ്പനി ഒരു വ്യക്തി ആണെങ്കില്‍ അതാരായിരിക്കും?. തുടങ്ങി നിരവധി ചോദ്യങ്ങള്‍ അവര്‍ നിരത്തുന്നു.
4.കമ്പനിക്ക് പുറത്തുനിന്നുള്ള സഹായം തേടാം

സഹായത്തിനായി ഒരു ഏജന്‍സി, കണ്‍സല്‍ട്ടന്റ് എന്നിവരെയൊക്കെ സമീപിക്കാം. നിങ്ങളുടെ മാത്രം അഭിപ്രായമോ, സഹപ്രവര്‍ത്തകരുടെ മാത്രം അഭിപ്രായമോ മാത്രം സ്വീകരിച്ച് തീരുമാനങ്ങള്‍ എടുക്കരുത്. ചിലപ്പോള്‍ നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ ശരിയായ അഭിപ്രായം അവതരിപ്പിക്കന്‍ ഇഷ്ടപ്പെടില്ല. പലപ്പോഴും പുറത്തുനിന്നുള്ളവര്‍ക്കായിരിക്കും നിങ്ങളെപ്പറ്റി ശരിയായ, സത്യസന്ധമായ അഭിപ്രായം പറയുവാന്‍ സാധിക്കുന്നത്.

5. ഗുണകരമായ ക്രിയേറ്റീവ് ഓപ്ഷനുകള്‍ കണ്ടെത്തുക

വലുതും ഇടത്തരമായ ഏജന്‍സികളും പത്ത് മുതല്‍ ആയിരം ഡോളര്‍ വരെ ഇതിനായി ഈടാക്കും. അതേസമയം ഏറ്റവും ഗുണകരമായ രീതിയില്‍ത്തന്നെ ബ്രാന്‍ഡ് ഗുണം തരുകയും ചെയ്യേണ്ടത് ആവശ്യമാണ്. അതിനായി പലവഴികളുണ്ട്. നമ്മുടെ ആവശ്യങ്ങള്‍ക്കും, താങ്ങുവാന്‍ സാധിക്കുന്നതിനനുസരിച്ചും ഉള്ള ഫ്രീലാന്‍സറിനെയോ, ഇന്റേണ്‍ ഗ്രാജുവേറ്റ്‌സിനെയോ ഇതിനായി ഉപയോഗപ്പെടുത്താം.

6. ബ്രാന്‍ഡ് മാനിഫെസ്റ്റോ സൃഷ്ടിക്കുക

നിങ്ങളുടെ മാനിഫെസ്റ്റോ ബൈബിള്‍ എന്നപോലെ കരുതുക. നിങ്ങളുടെ കമ്പനിയുടെ വിശ്വാസപ്രമാണങ്ങളും പ്രഖ്യാപനങ്ങളും ഉപഭോക്താക്കളുമായി ആത്മബന്ധം സ്ഥാപിക്കുവാന്‍ കാരണമാകും. ഇത്തരമൊരു സംഭവം സാധ്യമാക്കാന്‍ പുറത്തുനിന്നും സഹായം ആവശ്യമായി വരും. ഒരു കോപ്പി റൈറ്ററുടെ സഹായത്തോടെ കമ്പനി എന്തിനായി നിലകൊള്ളുന്നു എന്ന വ്യക്തമായ ധാരണ നല്‍കുവാന്‍ കഴിയണം. നിങ്ങളുടെ ബ്രാന്‍ഡിംഗ് ഉപയോഗിച്ച് ഉപഭോക്താക്കളുമായി സംവദിക്കുവാന്‍ സാധിക്കണം. ഇതിന് ഉത്തമ ഉദാഹരണമാണ് റെഡ്ബുള്‍ എന്ന കമ്പനി. അവര്‍ തങ്ങളുടെ ഡ്രിങ്കിനെ പരസ്യപ്പെടുത്താന്‍ ഉപയോഗിക്കുന്നത് സ്‌പോട്‌സ് മുഖേനയും മറ്റുമാണ്. ഇത് ഉപഭോക്താക്കളുടെ മനസ്സില്‍ എന്നും തങ്ങിനില്‍ക്കുകയും ചെയ്യുന്നു.

7. നിങ്ങള്‍ നൂറ് ശതമാനവും സംതൃപ്തനായിരിക്കില്ല എന്ന ധാരണ ഉറപ്പിക്കുക

ഈ ധാരണയോടല്ലാതെ ബ്രാന്‍ഡിംഗിനിറങ്ങിയാല്‍ ബ്രാന്‍ഡ് സൃഷ്ടിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് ധാരാളം ബുദ്ധിമുട്ടുകളുണ്ടാകാം. നിങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്നത് നിരന്തരം മാറ്റി ചെയ്തുകൊണ്ടിരുന്നാല്‍ കെണികളില്‍ വീഴും. ബ്രാന്‍ഡിംഗ് ഫലപ്രദമാകണമെങ്കില്‍ അതിന് സ്ഥിരത ഉണ്ടായിരിക്കണം. ബ്രാന്‍ഡിംഗിനെ ഒരു കമ്പനിയുടെ ഡിഎന്‍എ ആയി കണക്കാക്കാം. ഒപ്പം അത് നമ്മെ തിരിച്ചറിയപ്പെടാനും സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *