എച്ച് 1ബി വീസ: അടിസ്ഥാന ശമ്പളം 80,000 ഡോളറാക്കണം

വാഷിംഗ്ടണ്‍: എച്ച്- 1ബി വീസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 80,000 ഡോളര്‍ കുറഞ്ഞ ശമ്പളം ആക്കണമെന്നു യുഎസ് ലേബര്‍ സെക്രട്ടറി അലക്‌സാണ്ടര്‍ അക്കോസ്റ്റ ആവശ്യപ്പെട്ടു. ഇപ്പോള്‍ എച്ച് 1ബി വീസയില്‍ ജോലി ചെയ്യുന്നവരുടെ കുറഞ്ഞ ശമ്പളം 60,000 ഡോളറാണ്. മിനിമം ശമ്പളം വര്‍ധിപ്പിച്ചാല്‍ വിദേശത്തുനിന്നുള്ളവര്‍ അമേരിക്കക്കാരുടെ തൊഴില്‍ അവസരങ്ങള്‍ കൈയടക്കുന്നത് കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് കോണ്‍ഗ്രസിന്റെ തൊഴില്‍കാര്യ സമിതി മുന്‍പാകെ എച്ച്- 1ബി വീസ പ്രശ്‌നം സംബന്ധിച്ച നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഐടി കമ്പനികള്‍ ആണ് എച്ച്- 1ബി വീസ ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *