ജോസ് ജേക്കബിനെ നാസു കൗണ്ടി കണ്‍ട്രോളര്‍ ഓഫീസ് കമ്മ്യൂണിറ്റി ഔട്ട് റീച്ച് ഡയറക്ടറായി നിയമിച്ചു

 ബിജു കൊട്ടാരക്കര

ന്യൂ യോര്‍ക്ക് : ന്യുനപക്ഷത്തിന്റെ ഉന്നമനമെന്ന തന്റെ ദര്‍ശനത്തിന്റെ സാക്ഷാത്ക്കാരത്തിനായി നാസ കൗണ്ടി കംട്രോളര്‍ ആയ ജോര്‍ജ് മാര്‍ഗോസ് മലയാളിയായ ജോസ് ജേക്കബിനെ കമ്മ്യൂണിറ്റി ഔട്ട് റീച് ഇന്‍ നാസു കൗണ്ടിയുടെ കണ്‍ട്രോളര്‍ ഓഫീസ് ഡയറക്ടറായി നിയമിച്ചു. എല്ലാ കമ്മ്യുണിറ്റിയില്‍ നിന്നും കംട്രോളറുടെ ഓഫീസില്‍ ഓരോ പ്രതിനിധികളായി കമ്മ്യൂണിറ്റിയില്‍ നിന്നും അഫയയേഴ്‌സ് ഡയറക്റ്ററായി നിയമിച്ചിട്ടുണ്ട്. ഇത് നാസാ കൗണ്ടിയില്‍ നിന്നും മലയാളി സമൂഹത്തിനു ലഭിക്കുന്ന ആദ്യ അംഗീകാരമാണെന്ന് ജോസ് ജേക്കബ് പറഞ്ഞു. ഭാവിയില്‍ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനും അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് കാല്‍ വയ്ക്കുന്നതിനും ഈ നിയമനം ഗുണം ചെയ്യും.

ഗവണ്‍മെന്റില്‍ ന്യുനപക്ഷത്തിന്റെ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും കണക്കിലെടുത്തു ജോര്‍ജ് മാര്‍ഗോസ് ധാരാളം പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അതുമൂലം ന്യുനപക്ഷ വിഭാഗങ്ങള്‍ക്ക് പല മേഖലയിലും നേട്ടം ഉണ്ടായിട്ടുണ്ട്. ജോര്‍ജ് മാര്‍ഗോസ് കംട്രോളര്‍ ആയി ജോലി ചെയുന്ന ഓഫീസില്‍ തനിക്കു കമ്മ്യുണിറ്റി ഡയറക്‌റാര്‍ ആയി സ്ഥാനമേല്‍ക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടന്നും നാസു കൗണ്ടിയില്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളില്‍ അവര്‍ക്ക് മാര്‍ഗനിര്‍ദേശിയായിരിക്കുന്നതിലും തനിക്കു അതിയായ സന്തോഷമുണ്ടെന്നും ജോസ് ജേക്കബ് പറഞ്ഞു. ജോര്‍ജ് മാര്‍ഗോസ് അസാമാന്യ ഭരണ വൈഭവമുള്ള വ്യക്തിയാണ് ന്യുന പക്ഷത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിന് അദ്ദേഹം അനുഷ്ടിച്ച പ്രവര്‍ത്തനങ്ങള്‍ ശഌഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.