നായര്‍ ബനവലന്റ് അസോസിയേഷന്‍ ഗ്രാജ്വേറ്റ്‌സിനെ അനുമോദിച്ചു

ജയപ്രകാശ് നായര്‍

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍, ജൂണ്‍ 24 ഞായറാഴ്ച്ച പകല്‍ 11 മണി മുതല്‍ ജെറിക്കോ ടേണ്‍പൈക്കിലുള്ള കൊട്ടിലിയന്‍ റെസ്‌റ്റോറന്റില്‍ വച്ച് ഈ വര്‍ഷം ഹൈസ്കൂളില്‍ നിന്നും കോളേജില്‍ നിന്നും ഗ്രാജ്വേറ്റ് ചെയ്ത അസോസിയേഷന്‍ അംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു.

ജനറല്‍ സെക്രട്ടറി സേതുമാധവന്‍ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയും എം.സി.യായി പ്രദീപ് പിള്ളയെ സദസ്സിനു പരിചയപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പ്രസിഡന്റ് കരുണാകരന്‍ പിള്ള സ്വാഗതം ആശംസിക്കുകയും എല്ലാ ഗ്രാജ്വേറ്റ്‌സിനെയും അനുമോദിക്കുകയും ചെയ്തു. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ വനജ നായര്‍ ഗ്രാജ്വേറ്റ്‌സിനെ അനുമോദിച്ചുകൊണ്ട് സംസാരിച്ചു.

മുഖ്യാതിഥിയായി പങ്കെടുത്ത ഡോ. സുവര്‍ണ നായര്‍ വിദ്യാര്‍ത്ഥി ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളെ എങ്ങനെ അനായാസം തരണം ചെയ്യാം എന്ന് വിശദീകരിക്കുകയുണ്ടായി.

എല്ലാ ഗ്രാജ്വേറ്റ്‌സിനും പ്രശംസാ ഫലകം നല്‍കി ആദരിച്ചു. ഡോ. സ്മിതാ പിള്ള, സഞ്ജിത് മേനോന്‍, രേഷ്മ സതീഷ്, എന്നിവര്‍ പരിപാടി വിജയിപ്പിക്കുവാന്‍ പ്രയത്‌നിച്ചു.

ലാല്‍ അങ്കമാലിയും ശ്രീനിയും ചേര്‍ന്ന് അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങിനെ മിഴിവുറ്റതാക്കി. രാംദാസ് കൊച്ചുപറമ്പില്‍, സഞ്ജിത് മേനോന്‍, പ്രഭാകരന്‍ നായര്‍, എന്നിവര്‍ മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ചു.

ഡോ. സ്മിതാ പിള്ളയുടെ കൃതജ്ഞതാ പ്രസംഗത്തോടെ ചടങ്ങുകള്‍ പര്യവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.