ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി. ആര്‍. ഒ.)

ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഫൊറോനായില്‍, ഷിക്കാഗോ സെ. തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തിലും, ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്ത്, രൂപതാ ചാന്‍സിലര്‍ റെവ. ഫാ. ജോണികുട്ടി പുലിശ്ശേരി എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും അര്‍പ്പിച്ച ദിവ്യബലിയോടൊപ്പം പിത്യദിനം ആഘോഷിക്കുകയും അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ജൂണ്‍ 25 ഞായറാഴ്ച 9:45 ന് റെവ. ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിലുള്ള ബലിയര്‍പ്പണത്തിനുശേഷം, പിതാക്കന്മാര്‍ക്കുവേണ്ടി വിമെന്‍സ് മിനിസ്ട്രിയുടെ നേത്യുത്വത്തില്‍ ഫാദേഴ്‌സ് ഡെ ആഘോഷിച്ചു. കോര്‍ഡിനേറ്റേര്‍ ഷീബ മുത്തോലം സ്വാഗതവും, പിതാക്കന്മാരെ അനുസ്മരിച്ച് സിസിമോള്‍ കാമച്ചേരിയും ജോസ്‌ന മുകളേലും ചേര്‍ന്ന് ആലപിച്ച ഗാനവും, പിതാക്കന്മാരുടെ സ്‌നേഹവും സമയവും മക്കള്‍ക്കുവേണ്ടി ചെലവഴിക്കേണ്ട, ചെലവഴിക്കുന്ന പിതാക്കന്മാര്‍ക്കുള്ള മുത്തോലത്തച്ചന്റെ സന്ദേശവും, നേവ തോട്ടത്തിന്റെ റിഫ്‌ലക്ഷനും ഹ്യദയസ്പര്‍ശിയായിരുന്നു. ഡെന്നി പുല്ലാപ്പള്ളീയായിരുന്നു എം സി, ഫാദര്‍ എബ്രാഹം മുത്തോലത്ത് പാരീഷ് എക്സ്സിക്കൂട്ടീവിനോടും, വുമെന്‍സ് മിനിസ്ട്രി ഭാരവാഹികളോടും, എല്ലാ പിതാക്കന്മാരോടും ചേര്‍ന്ന് കേക്കു മുറിച്ച് മധുരം പങ്കുവച്ചു. തുടര്‍ന്ന് നീതാ ചെമ്മാച്ചേല്‍, സോണിയ ഓട്ടപ്പള്ളില്‍, റ്റയര്‍ലി കടവില്‍ എന്നിവരുടെ നേത്യുത്വത്തില്‍ മാതാപിതാക്കന്മാര്‍, യുവതിയുവാക്കള്‍, കുട്ടികള്‍ എന്നീകുടുംബാംഗങ്ങളേയും ഉള്‍പ്പെടുത്തി ആഹ്ലാദകരമായ വിവിധതരം മത്സരങ്ങള്‍ നടത്തുകയും, മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത് ഇന്‍ഡിക്കുഴി സണ്ണിയും ബീനയും, അവരുടെ കുടുംബാംഗങ്ങളുമാണ്. വുമെന്‍സ് മിനിസ്ട്രിയുടേയും നേത്യുത്വത്തില്‍ വീടുകളില്‍ തയ്യാറാക്കിയ നാടന്‍ ഭക്ഷണം ആഘോഷത്തെ കൊഴുപ്പുള്ളതാക്കി. ഇത്ര മനോഹരമായി പിത്യദിനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഷീബ മുത്തോലത്തിന്റെ നേത്യുത്വത്തിലുള്ള വുമെന്‍സ് മിനിസ്ട്രിയിലെ എല്ലാവര്‍ക്കും, ഇടവകയിലെ എല്ലാവരുടേയും പിതാവായ മുത്തോലത്തച്ചനും, എല്ലാപിതാക്കന്മാര്‍ക്കും മെന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍ ജോയി കുടശ്ശേരില്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.