കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു: കാനഡയില്‍ മലയാളി നേഴ്‌സ് കൊല്ലപ്പെട്ടു; മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും

ടൊറന്റോ: കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് സാസ്‌കച്ചവാന്‍ പ്രൊവിന്‍സിലെ എസ്റ്റാവാനികില്‍ മലയാളി നേഴ്‌സ് കൊല്ലപ്പെട്ടു. ചാലക്കുടി സ്വദേശി ബിഷോ വര്‍ഗീസ് (33) ആണ് മരിച്ചത്. കഴിഞ്ഞദിവസം ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് വരുന്നതിനിടെയായിരുന്നു അപകടം. അപകടത്തിന്റെ ആഘാതത്തില്‍ വാഹനത്തില്‍ ബാഷോ അമര്‍ന്നുപോയതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. രണ്ടുവര്‍ഷം മുമ്പായിരുന്നു ബിഷോയുടെ വിവാഹം. ഭാര്യ കാനഡയില്‍ നേഴ്‌സായി ജോലി നോക്കുകയാണ്. ഇസ്‌ട്രെയ്‌നില്‍ ഹോസ്റ്റലില്‍ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ബിഷോയുടെ മരണത്തിന്റെ ഞെട്ടിലിലാണിപ്പോല്‍ കനേഡിയന്‍ മലയാളികള്‍.

Leave a Reply

Your email address will not be published. Required fields are marked *