പോഷകസമൃദ്ധമായ പ്രാതല്‍ പ്രമേഹംനിയന്ത്രിക്കും

പോഷകസമൃദ്ധമായ പ്രഭാതഭക്ഷണവും മിതമായ അത്താഴവും പ്രമേഹനിയന്ത്രണത്തിനുത്തമമെന്ന് പഠനം.
രാവിലെ വയറുനിറയെ പോഷകസമൃദ്ധമായ ഭക്ഷണംകഴിക്കുന്നത് തുടര്‍ന്ന് അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രേരണയില്ലാതാക്കുമെന്നും ഇതുവഴി രക്തത്തിലെ പഞ്ചസാരനില നിയന്ത്രിക്കാമെന്നുമാണ് ഇസ്രായേലിലെ ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ഡാനിയേല ജാക്കോവിച്ചും സംഘവും നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ടൈപ്പ് 2 പ്രമേഹരോഗികള്‍ക്കായിരിക്കും ഈ ഭക്ഷണനിയന്ത്രണംകൊണ്ട് കൂടുതല്‍ പ്രയോജനം ലഭിക്കുകയെന്ന് ജാക്കോവിച്ച് പറഞ്ഞു.

30നും 70നും ഇടയില്‍ പ്രായമുള്ള ടൈപ്പ് 2 പ്രമേഹബാധിതരായ 10 സ്ത്രീകകളെയും എട്ടു പുരുഷന്‍മാരെയുമാണ് പഠനവിധേയമാക്കിയത്. സംഘത്തെ രണ്ടുവിഭാഗങ്ങളായിത്തിരിച്ച് ഒരുവിഭാഗത്തിന് സമൃദ്ധമായ പ്രാതലും മിതമായ അത്താഴവും രണ്ടാമത്തെ വിഭാഗത്തിന് മിതമായ പ്രഭാതഭക്ഷണവും സമൃദ്ധമായ അത്താഴവും നല്‍കി. ഒരേ കലോറിയിലുള്ള ഭക്ഷണമായിരുന്നു രണ്ടുസംഘങ്ങള്‍ക്കും നല്‍കിയിരുന്നത്. തുടര്‍ന്നുനടത്തിയ പരിശോധനയില്‍ സമൃദ്ധമായ പ്രഭാതഭക്ഷണവും മിതമായ അത്താഴവും കഴിച്ചവരില്‍ രക്തത്തിലെ പഞ്ചസാരനില കുറഞ്ഞതായി കണ്ടെത്തിയെന്ന് ജാക്കോവിച്ച് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *