ഗാല്‍വസ്റ്റണ്‍ ക്രിസ്റ്റല്‍ ബീച്ചില്‍ ഒഴിക്കില്‍പ്പെട്ട മകനെ രക്ഷിക്കാന്‍ ഇറങ്ങിയ മാതാവ് കൊല്ലപ്പെട്ടു

പി.പി.ചെറിയാൻ

ഹൂസ്റ്റൺ, ഗാൽവസ്റ്റൺ : ഗാൽവസ്റ്റൺ ക്രിസ്റ്റൽ ബീച്ചിൽ വെള്ളത്തിലിറങ്ങി കളിച്ചു കൊണ്ടിരുന്ന നാലു വയസ്സുള്ള മകനെ കൂറ്റൻ തിരമാലകൾ കടലിലേക്ക് വലിച്ചെടുക്കുന്നതു കണ്ടു രക്ഷിക്കാൻ കടലിൽ ചാടിയ മാതാവ് മരണത്തിന് കീഴടങ്ങി.

തിങ്കളാഴ്ചയായിരുന്നു സംഭവം. ബ്രാണ്ടി മോസ് ലിയും മകനും കൂടെ ബീച്ചിൽ എത്തിയതായിരുന്നു. പെട്ടെന്ന് ഉയർന്നുവന്ന തിരമാലകളിൽപ്പെട്ടു മകൻ  കടലിലേക്ക് നീങ്ങുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു. പിന്നീട് ഒന്നും ആലോചിച്ചില്ല. കടലിലേക്ക് തിരമാലകളെ വകഞ്ഞുമാറ്റി മകനെ അതിൽ നിന്നും രക്ഷിച്ചു. കരയ്ക്കടുക്കുന്നതിനു മുമ്പ് മറ്റൊരു തിരമാല മാതാവിനെ തട്ടിയെടുത്തു. രക്ഷാ പ്രവർത്തകർ എത്തുന്നതിനു മുൻപേ ആഴകടലിലേക്ക് നീങ്ങിയ മാതാവിന്റെ മൃതദേഹം ചൊവ്വാഴ്ചയായിരുന്നു കോസ്റ്റ് ഗാർഡ് കണ്ടെടുത്തത്.

ടെക്സസിലെ പാലസ്റ്റയ്നിൽ സ്വന്തമായി ഉഴിച്ചിൽ കേന്ദ്രം നടത്തിവരികയായിരുന്നു മരണമടഞ്ഞ മോസ് ലി. ഗാൽവസ്റ്റൺ കൗണ്ടി ഷെറിഫാണ് വിവരം മാധ്യമങ്ങൾക്ക് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *