ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്: സുവിശേഷ മഹായോഗം ന്യൂജേഴ്‌സിയില്‍ 18-ന്

ബിജു ചെറിയാന്‍

ന്യൂജേഴ്‌സി: നിര്‍മ്മല സുവിശേഷീകരണത്തിലൂടെ അനേകായിരങ്ങളെ രക്ഷകനായ യേശുക്രിസ്തുവിലേക്ക് വഴിനടത്തുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സുവിശേഷ മഹായോഗം ജൂണ്‍ 18-ന് ഞായറാഴ്ച ന്യൂജേഴ്‌സിയിലെ പരാമസില്‍ വച്ചു നടത്തുന്നു. ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് ഓഫ് റോക്ക്‌ലാന്റ് ആണ് മുഖ്യ സംഘാടകര്‍.

പരാമസില്‍ അസീറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ചു (644 Paramus Rd, Paramus, NJ 07652) ഞായറാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ നടക്കുന്ന യോഗത്തില്‍ വി.ടി. ജോര്‍ജ് (റിട്ടയേര്‍ഡ് ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്) വചന ശുശ്രൂഷ നടത്തുന്നതാണ്. ലോകപ്രശസ്ത സുവിശേഷകന്‍ പ്രൊഫസര്‍ എം.വൈ യോഹന്നാന്‍ (കോലഞ്ചേരി) തത്സമയ വീഡിയോ സംപ്രേക്ഷണത്തിലൂടെ തിരുവചന സത്യങ്ങള്‍ ഉദ്‌ഘോഷിക്കും. അനുഗ്രഹീതമായ സുവിശേഷ യോഗത്തിലേക്ക് ഏവരേയും കതൃനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വി. വര്‍ഗീസ് (845 268 4436), ബേബി വര്‍ഗീസ് (845 268 0338). ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

Leave a Reply

Your email address will not be published. Required fields are marked *