കാന്‍ജ് മിസ് ഇന്ത്യ 2017 വിജയിയെ കാത്തിരിക്കുന്നത് ഡയമെന്‍ഡ് നെക്‌ലസ് !

ന്യൂ ജേഴ്‌സി : കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്ണ്ടസി (കാന്‍ജ്) ഇദംപ്രഥമാംയി നടത്തുന്ന കാന്‍ജ് മിസ് ഇന്ത്യ 2017 വിജയിയെ കാത്തിരിക്കുന്നത് പരിപാടിയുടെ പ്രധാന പ്രായോജകരും വേള്‍ഡ് ഫേമസ് ജ്യുവലറുമായ ജോയ് ആലുക്കാസ് ഗ്രൂപ്പ് സമ്മാനിക്കുന്ന ഡയമെന്‍ഡ് നെക്‌ലസ് !

ജോയ് ആലുക്കാസ് ഡയമണ്ട് നെക്‌ലസ് കഴുത്തിലണിയുവാനും മറ്റനേകം സമ്മാനങ്ങള്‍ നേടിയെടുക്കുവാനുമായി ഇരുപതോളം യുവ സുന്ദരികളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്, കാന്‍ജ് മിസ് ഇന്ത്യ 2017യുടെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് കിക്ക് ഓഫ് ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവെ ജോളി ആലുക്കാസ് പറഞ്ഞു.

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്ണ്ടസി (കാന്‍ജ്) ഇങ്ങനെ ഒരു മത്സരം സംഘടിപ്പിച്ചതിനു പിന്നിലെ പ്രധാന ഉദ്ദേശം ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ കുടുംബങ്ങളിലെ കഴിവുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരുന്നതിനും കൂടാതെ ഇതില്‍ നിന്ന് കിട്ടുന്ന വരുമാനം ഏഷ്യയില്‍ നിന്നുള്ള ദുരിതമനുഭവിക്കുന്ന സ്ത്രീകളെ സഹായിക്കുന്നതിനും ആയി വിനിയോഗിക്കുവാനാണെന്നും പ്രസിഡന്റ് സ്വപ്ന രാജേഷ് അറിയിച്ചു,

2017 ജൂണ്‍ 25 ഞായറാഴ്ച വൈകിട്ട് 5 മണിക്കാണ് കാന്‍ജ് മിസ് ഇന്ത്യ 2017 സൗന്ദര്യ മത്സരം ന്യൂ ജേഴ്‌സിയിലുള്ള എംബര്‍ ഹോട്ടലില്‍ അരങ്ങേറുന്നത്, ജോയ് ആലുക്കാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, ന്യൂ യോര്‍ക്ക് ലൈഫ്, ലോ ഓഫീസ് ഓഫ് തോമസ് അലന്‍,മണി ഡാര്‍ട്ട്, ശാന്തിഗ്രാം ആയുര്‍വേദ, മീഡിയ ലോജിസ്റ്റിക്‌സ്, ക്വിക് മോര്‍ട്ടഗേജ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ ആണ് പ്രൊഗ്രാം സ്‌പോണ്‍സര്‍ ചെയ്യുന്നതും വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതും. മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ അറിയിച്ചു.

ഈ സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുവാനുള്ള രജിസ്‌ട്രേഷന്‍ സൗജന്യമാണ്, പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ www.kanj.org സന്ദര്‍ശിക്കുക, കൂടുതല്‍ വിവരങ്ങള്‍ക്ക് സ്വപ്!ന രാജേഷ് 732 910 7413, അജിത് കുമാര്‍ ഹരിഹരന്‍ 732 735 8090, ജെയിംസ് ജോര്‍ജ്, കെവിന്‍ ജോര്‍ജ് 908 463 5873.

വാര്‍ത്ത : ജോസഫ് ഇടിക്കുള

Leave a Reply

Your email address will not be published. Required fields are marked *