ജേക്കബ് ജോര്‍ജ് (ഷിബു) കാനഡയില്‍ നിര്യാതനായി

ടൊറന്റോ: നയാഗ്രഫാള്‍സില്‍ താമസിക്കുന്ന കോട്ടയം അതിരമ്പുഴ ചെളുക്കാട്ട് സി.എം. ജോര്‍ജിന്റെ മകന്‍ ജേക്കബ് ജോര്‍ജ് (ഷിബു47) അന്തരിച്ചു. (ജൂണ്‍ 17)ശനിയാഴ്ച രാവിലെ 10.30 നു സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചില്‍ (4 St.andrews avenue, Welland, ON L3B 1H4) സംസ്‌കാര ശുശ്രൂഷകള്‍ നടക്കും.സംസ്‌കാരം 12.30ന് Holy Cross Cemetery, 50 Woodlawn Rd, Welland, ON L3C 3J5 ല്‍ നടക്കും. വെള്ളിയാഴ്ച (ജൂണ്‍ 16)വൈകിട്ട് മൂന്നിനും അഞ്ചിനും ഇടയിലും ആറിനും ഒന്‍പതിനും ഇടയിലും George Darte Funeral Chapel 585 Carlton St, St Catharines ON L2M 4Y1ല്‍ പൊതുദര്‍ശനം. മാതാവ്: പരേതയായ ഏലിക്കുട്ടി. ഭാര്യ: ബിന്ദു ജോസഫ്, (കണ്ണൂര്‍ ഉദയഗിരി കല്ലുകാവുങ്കല്‍ കുടുംബാംഗം). മക്കള്‍: ഡേവിഡ്, എമിലി. സഹോദരങ്ങള്‍: സിബി റോസമ്മ, സജി ജോര്‍ജ് (തടത്തില്‍ വയല), സജു ലെയ്മ, ഷാജി സില്‍വി, ഷാന്റി ചെറിയാന്‍(കുതിരവേലില്‍ ഇലഞ്ഞി), ഷിജി സോണി (വെട്ടിയാങ്കല്‍ തൊടുപുഴ). ജേക്കബ് ജോര്‍ജിന്റെ നിര്യാണത്തില്‍ നയാഗ്ര തരംഗം ചെണ്ടമേളം ടീം, നയാഗ്ര സെന്റ് തെരേസ ഓഫ് കല്‍ക്കട്ട സീറോമലബാര്‍ കാത്തലിക് ചര്‍ച്ച് വികാരി ഫാ. ജോണ്‍മൈലംവേലി, ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് ബൈജു പകലോമറ്റം എന്നിവര്‍ അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *