പാട്രിക് മിഷൻ പ്രൊജക്ടിന്റെ കൂദാശ ബിഷപ്പ് ഡോ. മാർ ഫിലക്സിനോസ് നിർവ്വഹിച്ചു

ഷാജി രാമപുരം

ഒക്കലഹോമ: പാട്രിക് മരുതുംമൂട്ടിലിന്റെ സ്മരണ നിലനിർത്തുന്നതിനായി നിർമ്മിച്ച പാട്രിക് മിഷൻ പ്രൊജക്ട് എന്ന് നാമകരണം ചെയ്ത ബിൽഡിംഗിന്റെ  കൂദാശ കർമ്മം ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസ് നിർവ്വഹിച്ചു.

ഒക്കലഹോമയിലെ ബ്രോക്കൺ ബോയിലുള്ള ചോക്ക്റ്റൗ  പ്രെസ്ബിറ്ററിയൻ ചർച്ച് ആയ മെഗ്ഗി ചാപ്പലിനോട് ചേർന്നാണ് ഏകദേശം ഒരു ലക്ഷം ഡോളർ ചിലവ് ചെയ്ത് ഒന്നാം ഘട്ടമായി പ്രസ്തുത ബിൽഡിംഗ് നിർമ്മിച്ചിരിക്കുന്നത്.

ജൂൺ 8 വ്യാഴാഴ്ച്ച കൂദാശയോട് അനുബന്ധിച്ച് ബിഷപ് ഡോ. മാർ ഫിലക്സിനോസിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ബ്രോക്കൻ ബോ സിറ്റി കൗൺസിൽ മെമ്പർ ജോനപ്പൻ ആന്റണി, ഭദ്രാസന സെക്രട്ടറി റവ. ഡെന്നി ഫിലിപ്പ്, ട്രഷറർ ഫിലിപ്പ് തോമസ് സിപിഎ, നേറ്റിവ് അമേരിക്കൻ മിഷൻ സ്ഥാപകാംഗം ഒ. സി. ഏബ്രഹാം, ഭദ്രാസന കൗൺസിൽ മെമ്പർ ലിൻ കീരിക്കാട്ട്, മുൻ കൗൺസിൽ അംഗങ്ങൾ  ആയ ഡോ. മറിയാമ്മ ഏബ്രഹാം, റവ. ഡെന്നീസ് ഏബ്രഹാം, സഖറിയ മാത്യു, റീജിയണൽ ആക്ടിവിറ്റി കമ്മറ്റിയെ പ്രതിനിധീകരിച്ച്  റവ. ഷൈജു പി. ജോൺ, റവ. തോമസ് കുര്യൻ, റവ. ഏബ്രഹാം വർഗീസ്, ചോക്ക്റ്റൗ പ്രെസ്ബിറ്ററിയൻ ചർച്ചിനെ പ്രതിനിധികരിച്ച്  ബെറ്റി ജെയിക്കബ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *