നക്ഷത്രഫലം

അശ്വതി:വേണ്ടപ്പെട്ടവരെല്ലാം വിരോധികളായി മാറും,കര്‍മ്മപരമായ ചില പ്രതിബന്ധങ്ങള്‍ വന്നുചേരും,വിവാഹംനടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് അത് സാധിക്കാനിടവരും,വാഹനം,നാല്‍ക്കാലികള്‍ എന്നിവ വാങ്ങാന്‍ അനുയോജ്യമായ സമയമാണ്,വിദ്യാഭ്യാസപരമായും ഉയര്‍ച്ചക്ക് സാധ്യതകാണുന്നുനവഗ്രഹപൂജയും ദേവീപൂജയും ചെയ്യുക

ഭരണി:വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും അടുപ്പക്കാരെയെല്ലാം ശത്രുക്കളാക്കും,സ്വാര്‍ത്ഥതാ മനോഭാവം കൂടും,ജോലിയില്‍ വേണ്ടത്രശ്രദ്ധിക്കാന്‍ കഴിയില്ല,അതില്‍ പലപ്രതിബന്ധങ്ങളും നേരിട്ടേക്കാം.എന്നാല്‍ വീട് വാഹനം എന്നിവവാങ്ങാന്‍ അനുയോജ്യമായ സമയമാണ്,വിദ്യാപുരോഗതിയും ദൃശ്യമാകുംനവഗ്രഹപൂജയും ദേവീപൂജയും ഭാഗ്യസൂക്തം അര്‍ച്ചനയും ചെയ്യുക
കാര്‍ത്തിക:വിദ്യാഭ്യാസരംഗത്തുള്ളവര്‍ പരാജയത്തിന്റെ എല്ലാബുദ്ധിമുട്ടുകളും അനുഭവിക്കാനിടയുണ്ട്,പ്രതീക്ഷിക്കാത്ത സാമ്പത്തികചിലവ് ഉണ്ടാകാനിടയുണ്ട്,യാത്രകള്‍ മൂലം ശാരീരികവും മാനസികവുമായ അലച്ചിലുകള്‍ക്ക് സാധ്യതയുണ്ട്കുടുംബപരമായ ആരാധനാലയത്തില്‍ പ്രത്യേകപ്രാര്‍ത്ഥനകളും പൂജകളും ചെയ്യുക,സാരസ്വതം അര്‍ച്ചനനടത്തുക,ദേവീപൂജയും ചെയ്യുക
രോഹിണി:പലവിധകേസുകളില്‍ കുരുങ്ങി വിഷമത്തിലാകാനിടയുണ്ട്,കോടതിയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവര്‍ക്ക് ജോലിയില്‍ അപ്രതീക്ഷിത തിരിച്ചടികള്‍ നേരിടാനിടയുണ്ട്,ആരോഗ്യപരമായും അനുകൂലസമയമല്ല,സാമ്പത്തിക ഞെരുക്കം നേരിട്ടേക്കാംകുടുംബക്ഷേത്രത്തിലും സര്‍പ്പക്ഷേത്രത്തിലും യഥാശക്തി വഴിപാടുകള്‍ ചെയ്യുക,ഭഗവതിക്കും ശാസ്താവിനും പൂജകളും വഴിപാടുകളും ചെയ്യുക
മകീരം:പണമിടപാട് നടത്തുന്ന സ്ഥാപനത്തില്‍ ജോലിചെയ്യുന്നവര്‍ ജാഗരൂകരാകേണ്ടതാണ്, അപ്രതീക്ഷിത തിരിച്ചടികള്‍ നേരിട്ടേക്കാം,വീട് നഷ്ടത്തില്‍ വില്‍ക്കേണ്ടിവന്നേക്കാം,വേണ്ടരീതിയില്‍ ചിന്തിക്കാന്‍ കഴിയില്ല,സാമ്പത്തിക പ്രശ്‌നങ്ങള്‍ ആരോഗ്യത്തെയും ബാധിച്ചേക്കാംശ്രീകൃഷ്ണഭഗവാന് പൂജയും ഭാഗ്യസൂക്തം അര്‍ച്ചനയും പാല്‍പായസനിവേദ്യവും കഴിക്കുകകൂടാതെ സര്‍പ്പത്തിന് നൂറും പാലും നവഗ്രഹപൂജയും കഴിക്കുക
തിരുവാതിര:പലതരത്തിലുള്ള രോഗങ്ങള്‍കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കാനിടവരും,സാമ്പത്തികമായ കഷ്ടപ്പാടുകള്‍ ഉണ്ടായേക്കാം,ബന്ധുജനങ്ങള്‍ വിരോധികളായേക്കും,മറ്റ് പലവിധമാനസിക ബുദ്ധിമുട്ടുകളും അനുഭവിക്കാനിടയുണ്ട്കുടുംബക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ചെയ്യുക കൂടാതെ ഗുരുവായൂരപ്പന് രോഗഹരമന്ത്രം അര്‍ച്ചനയും നെയ്‌വിളക്കും ചെയ്യുക ശാസ്താപ്രീതിയും വരുത്തുക
പുണര്‍തം:വിവാഹത്തിന് കാലതാമസം നേരിട്ടേക്കാം,ഭാര്യാഭര്‍തൃബന്ധത്തില്‍ പലപ്രശ്‌നങ്ങളും ഉടലെടുക്കും,സഹോദരങ്ങളും മറ്റെല്ലാബന്ധുക്കളുമായും വഴക്കിടാനിടയുണ്ട്,ബിസിനസ് രംഗത്തുള്ളവര്‍ക്ക് സാഹചര്യങ്ങള്‍ അനുകൂലമായി വരാനിടയുണ്ട്,വീട്ടില്‍നിന്നും വിട്ടുനില്‍ക്കേണ്ടിവരുന്ന സാഹചര്യം ഉണ്ടാകുംവിഷ്ണുഭഗവാന് പാല്‍പായസം വിളക്ക് മാല എന്നിവയും,ഉമാമഹേശ്വരപൂജയും ഐകമത്യസൂക്തം ,വിവാഹസൂക്തം എന്നീ അര്‍ച്ചനകളും ചെയ്യുക
പൂയ്യം:സമ്പാദ്യം മുഴുവനായും നഷ്ടപ്പെടുമെന്നുള്ള ഭയം നിമിത്തം ഒരുതരം മാനസികവിഭ്രാന്തിയില്‍ അകപ്പെടാം,പലതരത്തിലും ചീത്തപ്പേരുകള്‍ കേള്‍ക്കാനിടവരും,പിതൃദോഷം കാരണം ജീവിതത്തില്‍ പലവിധ ബുദ്ധിമുട്ടുകളെയും നേരിടേണ്ടിവന്നേക്കാം,ഭദ്രകാളീക്ഷേത്രത്തില്‍ കടുപായസവും രക്തപുഷ്പ്പാഞ്ജലിയും കഴിക്കുക,വിഷ്ണഭഗവാന് നെയ്‌വിളക്ക് പാല്‍പായസം എന്നിവയും തിലഹോമവും ചെയ്യുക
ആയില്യം:പലതരത്തിലും ശത്രുദോഷം അലട്ടിക്കൊണ്ടിരിക്കും,ലഭിക്കാന്‍ അര്‍ഹതയുള്ള പൂര്‍വ്വികസ്വത് നഷ്ടപ്പെടാനിടയുണ്ട്,ജോലിസ്ഥലത് അര്‍ഹതപ്പെട്ട അംഗീകാരങ്ങള്‍(പ്രമോഷനുംമറ്റും)ലഭിക്കാതെവരും,വിദ്യാഭ്യാസത്തില്‍ മന്ദത ഉണ്ടായേക്കാംകുടുംബപരമായആരാധനാലയത്തില്‍ പ്രത്യേകം പ്രാര്‍ത്ഥനകളും പൂജകളും ചെയ്യുക,സുദര്‍ശനഹോമവും ഭഗവതിപൂജയും ചെയ്യുക സര്‍പ്പത്തിന് നൂറുംപാലും കഴിക്കുക
മകം:സാമ്പത്തികമായി അഭിവൃദ്ധി ഉണ്ടാകും,ഷയര്‍മാര്‍ക്കറ്റില്‍ നിന്നും മറ്റ്തരത്തിലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്നും അപ്രതീക്ഷിതമായി ധനം വന്നുചേരും,മക്കള്‍ക്ക് ഉന്നതിയുണ്ടാകും,ഭാര്യാഭര്‍തൃ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായേക്കാം,വാഹനം വാങ്ങാന്‍ അനുയോജ്യമായ സമയമാണ്ഈശ്വരഭജനത്തില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കുക
പൂരം:വസ്തുസംബന്ധമായ ഇടപാടുകള്‍ക്കും പുതിയവാഹനം വാങ്ങുന്നതിനും അനുയോജ്യമായ അവസരമാണ്,വാക്‌സാമര്‍ഥ്യംകൊണ്ട് പലയിടങ്ങളിലും സ്വന്തമായ സ്ഥാനം നിലനിര്‍ത്തും,അപ്രതീക്ഷിതമായി പ്രതീക്ഷിക്കാത്ത ഭാഗത്തുനിന്നും ധനം വന്നുചേരും,വിവാഹം നടക്കാന്‍ കാലതാമസം നേരിടുംഉമാമഹേശ്വരപൂജയും സ്വയംവരം അര്‍ച്ചനയും കഴിക്കുക
ഉത്രം:ജോലിസംബന്ധമായ ചില അനുകൂലനടപടികളും ഉണ്ടായേക്കാം കൂടാതെ ശത്രുദോഷങ്ങള്‍ക്ക് ശമനം ഉണ്ടാകും.എന്നാല്‍ സാമ്പത്തികമായി ചിലബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം,ജോലിയില്‍ സ്ഥലംമാറ്റംപോലുള്ള ചില കാര്യങ്ങള്‍ ഉണ്ടായേക്കാം,വിദ്യാഭ്യാസപരമായി ചില പരാജയങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്മുലകുടുംബക്ഷേത്രത്തില്‍ നിവേദ്യാദിപൂജകള്‍ കഴിക്കുക കൂടാതെ ഭഗവതിപൂജയും സാരസ്വതം അര്‍ച്ചനയും നടത്തുക
അത്തം:കുടുംബത്തില്‍ ചില അന്തച്ഛിദ്രങ്ങള്‍ക്ക് സാധ്യതയുണ്ട്,വിദേശത്തുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അതുനടക്കാന്‍ സാധ്യതയുണ്ട്,വസ്തുക്കച്ചവടത്തില്‍ കൈപൊള്ളാനിടയുണ്ട്,സാമ്പത്തിക ഭദ്രത കുറഞ്ഞിരിക്കും,ആരോഗ്യസ്ഥിതി നന്നായിരിക്കുംഗണപതിഹോമവും ഭഗവതിസേവയും സംവാദസൂക്തം അര്‍ച്ചനയും ചെയ്യുക
ചിത്ര:പിതാവില്‍നിന്നും പലതരത്തിലുള്ള സാമ്പത്തികസഹായം പ്രതീക്ഷിക്കാം,വിദ്യാഭ്യാസത്തിന് വിഘ്‌നങ്ങള്‍ സംഭവിക്കാനിടയുണ്ട്,കുടുംബത്തില്‍ ചില അനര്‍ത്ഥങ്ങള്‍ക്ക് സാധ്യതയുണ്ട്,ചിലചതികളില്‍ പെടാനിടയുണ്ട്കുടുംബപരമായ ആരാധനാലയത്തില്‍ പൂജചെയ്യുകയും അതില്‍ പങ്കാളിയാവുകയും ചെയുക കുടുംബത്തില്‍വച്ച് മഹാമൃത്യഞ്ജയഹോമവും ദേവീപൂജയും ചെയ്യുക വിദ്യാപുരോഗതിക്ക് സാരസ്വതം അര്‍ച്ചനയും കഴിക്കുക
ചോതി:സ്ഥാനമാനലബ്ധി ഉണ്ടാകുമെങ്കിലും സാമ്പത്തികചിലവ് വര്‍ദ്ധിക്കാനിടവരും,ശാരീരികമായി അവശതകള്‍ഉണ്ടാകും വിവാഹാദിമംഗളകാര്യങ്ങള്‍ നടക്കാനിടവരും,സര്‍ക്കാരില്‍നിന്നും ലഭിക്കേണ്ട പലആനുകൂല്യങ്ങളും കിട്ടാതെപോകും,വിദ്യാഭ്യാസപരമായി തടസങ്ങളുള്ളത് നീങ്ങിക്കിട്ടുംകുടുംബക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍നടത്തുക,വിഷ്ണുപൂജയും ശിവക്ഷേത്രത്തില്‍ ധാരയും മൃത്യുഞ്ജയഹോമവും ചെയുക
വിശാഖം:പരീക്ഷാദികളില്‍ തോല്‍വിസംഭവിക്കാം,ജോലിസംബന്ധമായി വലിയപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെങ്കിലും സാമ്പത്തികമായി ഞെരുക്കം നേരിടും,ആരോഗ്യസ്ഥിതിയും ഗുണപരമാകാനിടയില്ല,ഗുരുജനങ്ങള്‍ക്ക് അരിഷ്ടതകള്‍ സംഭവിക്കാനിടയുണ്ട്ശിവക്ഷേത്രത്തില്‍ ധാരപിന്‍വിളക് മൃത്യുഞ്ജയഹോമം എന്നിവയും ഗുരുവായൂരപ്പന് പാല്‍പായസനിവേദ്യവും സാരസ്വതംഅര്‍ച്ചനയും ചെയ്യുക
അനിഴം:സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെങ്കിലും ബിസിനസ്സ് സംബന്ധമായി അഭിവൃദ്ധിഉണ്ടാകാനിടയുണ്ട് അതിനോടുകൂടി മാനസികസംഘര്‍ഷവും വര്‍ദ്ധിക്കാനിടയുണ്ട്,ഭൂമിസംബന്ധമായ ക്രയവിക്രയങ്ങളില്‍ സാമ്പത്തികനഷ്ടം സംഭവിക്കാംകുടുംബപരമായ ക്ഷേത്രത്തില്‍ പ്രത്യേകപൂജകളും ആരാധനകളും നടത്തുക ശാസ്താവിന് പൂജയും നവഗ്രഹപ്പൂജയും ദേവീപൂജയും ചെയ്യുക
തൃക്കേട്ട:കുടുംബപരമായ കാര്യങ്ങള്‍ക്കായി ആവശ്യത്തില്‍കൂടുതല്‍ പണം ചിലവിടും,ജോലിസ്ഥലത്തെസംഘര്‍ഷം നിമിത്തം ഒരുതരം മാനസികവിഭ്രാന്തി വരെ ഉണ്ടാകാം,ഭാര്യാഭര്‍തൃ ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടായേക്കാം,എന്നാല്‍ വിദ്യാഭ്യാസപരമായി ഉയര്‍ച്ചപ്രതീക്ഷിക്കാംപരദേവതാപ്രീതി വരുത്തുക കൂടാതെ ശിവനും ശാസ്താവിനും വിശേഷാല്‍ പൂജകളും ഉമാമഹേശ്വരപ്പൂജയും സംവാദസൂക്തം അര്‍ച്ചനയും ചെയ്യുക
മൂലം:അസുഖങ്ങള്‍ കാരണം വളരെ ബുദ്ധിമുട്ട് അനുഭവിക്കാനിടവരും,ജോലിസംബന്ധമായി ശത്രുദോഷം ഉണ്ടാകാനിടയുണ്ട്,ജോലിനഷ്ടപ്പെടുവാനും സാധ്യത ഇല്ലാതില്ല,എല്ലാകാര്യങ്ങള്‍ക്കും മക്കളുടെ സഹായം ഉണ്ടാകുംകുടുംബപരമായ ആരാധനാലയത്തില്‍ പ്രത്യേകം പ്രാര്‍ത്ഥനകളും പൂജകളും ചെയുക വിഷ്ണുക്ഷേത്രത്തില്‍ ഭാഗ്യസൂക്തം സര്‍വരോഗശമനം എന്നെ അര്‍ച്ചനകളും സുദര്‍ശനഹോമവും നവഗ്രഹപൂജയും ചെയ്യുക
പൂരാടം:ജോലിയിലും പങ്കുകച്ചവടത്തിലും ചതിവ് പാറ്റാനിടയുണ്ട്,വിദ്യാഭ്യാസപരമായി ചിലതടസ്സങ്ങള്‍ നേരിട്ടേക്കാം,വിവാഹകാര്യങ്ങളിലും മുടക്കങ്ങള്‍ വന്നേക്കാം,പൂര്‍വ്വികസ്വത്തുക്കള്‍ കൈയ്യിലെത്താന്‍ താമസംവരും,ജോലിയില്‍ സ്ഥലംമാറ്റം പ്രതീക്ഷിക്കാംഗുരുവായൂരപ്പന് നക്ഷത്രപൂജയും നെയ്‌വിളക്കും കഴിക്കുക,കൂടാതെ ഗണപതിഹോമം സുദര്‍ശനഹോമം എന്നിവയും ചെയുക
ഉത്രാടം:ദൂരദേശസഞ്ചാരത്തിന് സാധ്യതയുണ്ട്,കഠിനാദ്ധ്വാനങ്ങള്‍ പലതും ചെയ്യേണ്ടതായിവരും,പൂര്‍വികസ്വത്തുക്കള്‍ കിട്ടാനിടയുണ്ട്,ഉദരസംബന്ധമായ അസുഖങ്ങള്‍ വരാന്‍സാധ്യതയുണ്ട്,സഹോദരങ്ങള്‍ തമ്മില്‍ ഐക്യത്തില്‍പോകാനിടയുണ്ട് എന്നാല്‍ ബന്ധുഗുണംകുറയുംനവഗ്രഹപൂജയും ഭഗവതിസേവയും ചെയ്യുക ഗുരുവായൂരപ്പന് നെയ്‌വിളക്ക് കത്തിക്കുകയും ചെയ്യുക
തിരുവോണം:വിദ്യാഭാസത്തില്‍ പുരോഗതിയുണ്ടാകും,സഹോദരങ്ങളില്‍നിന്നും പലവിധസഹായങ്ങളും ലഭ്യമാകും,കുടുംബത്തിലുള്ളവര്‍ പലരും ശത്രുക്കളെപോലെ പെരുമാറും,കലാകാരന്മാര്‍ക്കും ഗണിതംകൈകാര്യം ചെയ്യുന്നവര്‍ക്കും വളരെഅനുകൂലസമയമാണ്,റിയല്‍എസ്‌റ്റേറ്റ് മേഘലയിലുള്ളവര്‍ വളരെ സൂക്ഷിക്കേണ്ടസമയമാണ്‌വീട്ടില്‍വച്ചു ഗണപതിഹോമം സുദര്‍ശനഹോമം ഭഗവതിസേവ എന്നിവ ചെയ്യുക ശാസ്താപ്രീതിയും വരുത്തുക
അവിട്ടം:ആരോഗ്യപരമായി ഗൗരവതാരമല്ലാത്ത ചില അസുഖങ്ങള്‍ ഉണ്ടായേക്കാം ത്വക്ക്‌സംബന്ധമായ അസുഖങ്ങള്‍ക്കാണ് സാധ്യതകൂടുതല്‍.സാമ്പത്തികമായി കുറച്ചുബുദ്ധിമുട്ടുകള്‍ അനുഭവിക്കാനിടയുണ്ട്,ടീച്ചര്‍, വക്കീല്‍എന്നീ മേഘലയില്‍ ഉള്ളവര്‍ അവരവരുടെ ജോലിസംബന്ധമായി മികവ് പുലര്‍ത്തുംസര്‍പ്പക്ഷേത്രത്തില്‍ നൂറുംപാലും ചെയ്യുക,ദേവീപൂജചെയുക ലളിതാസഹസ്രനാമം ജപിക്കുക
ചതയം:വിദ്യാഭ്യാസപരമായി പരാജയങ്ങള്‍ ഉണ്ടാകാനിടയുണ്ട് കുടുംബത്തില്‍ പലതരത്തിലുള്ള അന്തഃഛിദ്രങ്ങളും ഉണ്ടാകാം,വിവാഹം വളരെയധികം നീണ്ടുപോകാനിടയുണ്ട്,എന്നാല്‍ സാമ്പത്തികമായും ബിസിനസ്സിലും അഭിവൃദ്ധി പ്രതീക്ഷിക്കാം,ആരോഗ്യസ്ഥിതിയും അനുകൂലമാണ്കുടുംബപരമായ ആരാധനാലയത്തില്‍ പ്രത്യേകം പൂജകളുംപ്രാര്‍ത്ഥനകളും ചെയ്യുക,സരസ്വതം അര്‍ച്ചന സംവാദസൂക്തം അര്‍ച്ചന എന്നിവയും ഉമാമഹേശ്വരപൂജയും കഴിക്കുക
പൂരോരുട്ടാതി:പുതിയവീടിന്റെ പണിതുടങ്ങാനും പുതിയവീട് വാങ്ങാനും അനുയോജ്യമായസമയമാണ്,നൂതന വാണിജ്യരംഗങ്ങള്‍ക്ക് തുടക്കംകുറിക്കാവുന്നതാണ്,എന്നാല്‍ ധാരാളം അലച്ചിലുകളുണ്ടാകും,ജോലിസംബന്ധമായി ഉത്തരവാദിത്വങ്ങള്‍ കൂടും,വിദ്യാഭ്യാസപരമായും തരക്കേടില്ലഗണപതിഹോമവും ദുരിതഹരമന്ത്രം അര്‍ച്ചനയും ചെയ്യുക
ഉത്രട്ടാതി:വീട്‌മോടിപിടിപ്പിക്കാനായി ധാരാളം പണംചിലവിടും,വീട്ടില്‍വിവാഹം പോലുള്ള മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്,ജോലിസംബന്ധമായി ചിലകഷ്ടപ്പാടുകള്‍ നേരിട്ടേക്കാം,വിദ്യാഭ്യാസത്തില്‍ ഉയര്‍ച്ചയുണ്ടാകും,ശത്രുദോഷം ഇല്ലാതാകുംകുടുംബക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും ശനീശ്വരപൂജയും അയ്യപ്പപൂജയും കഴിക്കുക
രേവതി:വിദേശയാത്രകള്‍ അനിവാര്യമായിവരും,ചിലപോലീസ് നടപടിക്രമങ്ങള്‍ നേരിടേണ്ടിവരും,ജോലിസംബന്ധമായി പലതരംപാകപ്പിഴകള്‍ സംഭവിക്കാം,ആരോഗ്യസ്ഥിതി മെച്ചപ്പെടും,ഗൃഹനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ധനം ചിലവിടേണ്ടിവരുംകുടുംബപരമായആരാധനാലയത്തില്‍ യഥാവിധി പൂജകളും പ്രാര്‍ത്ഥനകളും നടത്തുക,ശിവക്ഷേത്രത്തില്‍ ധാരയും പിന്‍വിളക്കും മാലയും ദേവീപൂജയും ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.