ബി ഫ്രണ്ട്‌സ് ഓണാഘോഷങ്ങള്‍ക്ക് ലൈവ് മ്യൂസിക് ഷോ

ഓണം എന്നും മലയാളിക്ക് ഒരു വികാരം ആണ്,അതുകൊണ്ടു തന്നെ മലയാളിത്തത്തോടെ ആഘോഷിക്കാനാണ് നമുക്കേവര്‍ക്കും ഇഷ്ടം. എല്ലാവരും ഒരുമയോടെ ഒരുമിച്ചുകൂടി പൂക്കളം തീര്‍ത്തും, ആഘോഷമായ സദ്യവട്ടങ്ങള്‍ ഒരുക്കിയും ആ രുചിക്കൂട്ടു ആവോളം ആസ്വദിച്ചും, കലാപരിപാടികളില്‍ പങ്കെടുത്തും അത് മനം നിറയെ ആസ്വദിച്ചും അടുത്ത ഓണം വരെ ഓര്‍ത്തിരിക്കാന്‍ ഒരു ആഘോഷം.

സ്വിസ്സ് മലയാളികള്‍ക്ക് എന്നും പുതുമകള്‍ സമ്മാനിച്ചിട്ടുള്ള ബി ഫ്രണ്ട്‌സ്,ഇത്തവണത്തെ ആഘോഷങ്ങള്‍ക്കു മാറ്റ് കൂട്ടുവാന്‍ പ്രശസ്ത ഗായകരായ രഞ്ജിനി ജോസ് , നജീം അര്‍ഷാദ് , പ്രദീപ് ബാബു എന്നിവരോടൊപ്പം യാസിര്‍ അഷ്‌റഫ്, ലിജോ ലിനോസ് തുടങ്ങിയവരും ഒന്നിക്കുന്ന ലൈവ് മ്യൂസിക്കല്‍ ഷോ, കൂടാതെ സ്വന്തം കലാപ്രതിഭകളും സുഹൃത്തുക്കളും അണിയിച്ചൊരുക്കുന്ന വര്‍ണ്ണശഭളമായ കലാവിരുന്നും. സെപ്തംബര്‍ 2, ശനിയാഴ്ച്ചയാണ് ബി ഫ്രണ്ട്‌സിന്റെ ഓണാഘോഷങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *