അമേരിക്കയിലെ ദിലീപ് ഷോയ്ക്കു ശേഷം ചിലരുടെ യഥാര്‍ഥ സ്വഭാവം മനസിലാക്കാന്‍ കഴിഞ്ഞെന്നു നടി നമിത

കൊച്ചി: ഏറെ വിവാദമായ അമേരിക്കയിലെ ദിലീപ് ഷോയ്ക്കു ശേഷം അതില്‍ പങ്കെടുത്ത നടി നമിത പ്രമോദിന്റെ വെളിപ്പെടുത്തലാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. അമേരിക്കന്‍ ട്രിപ്പിനെ കുറിച്ചും ദിലീപ് ഷോ 2017 നെ കുറിച്ചും നമിത പ്രമോദ് മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്നില്‍ പങ്കെടുത്ത് സംസാരിക്കുന്നതിന്റെ പ്രോമയിലാണ്് താരത്തിന്റെ വെളിപ്പെടുത്തല്‍. അമേരിക്കന്‍ ട്രിപ്പില്‍ ചിലരുടെ നല്ലതും ചീത്തയും മനസിലാക്കാന്‍ കഴിഞ്ഞു എന്നായിരുന്നു നമിത പ്രമോദ് പറഞ്ഞത്. അമേരിക്കന്‍ ട്രിപ്പിലെ വേറെയും ചില അനുഭവങ്ങള്‍ നമിത പ്രമോദ് ഒന്നും ഒന്നും മൂന്നിന്റെ വേദിയില്‍ പങ്കുവയ്ക്കുന്നുണ്ട്. മൈക്കിള്‍ ജാക്‌സണിന്റെ സ്‌റ്റെപ്പുകള്‍ യുഎസ് ഷോയില്‍ നമിത അനുകരിച്ചിരുന്നു. ഒന്നും ഒന്നും മൂന്നിന്റെ വേദിയിലും നമിത ആ പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. ദിലീപിനെ കൂടാതെ ഭാര്യ കാവ്യ മാധവനും ഗായിക റിമി ടോമി ഉള്‍പ്പടെയുള്ള താരങ്ങളാണ് ഷോയില്‍ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *