ടൊറോന്റോ ക്‌നാനായ കാത്തലിക്ക് മിഷ്യനില്‍ ആദ്യകുര്‍ബാന സ്വീകരണവും തൈലാഭിഷേകവും

ടോറോന്റോ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് മിഷ്യനില്‍ ജൂണ്‍ 17 ) തിയതി കുട്ടികളുടെ ആഘോഷമായ ആദ്യകുര്‍ബാന സ്വീകരണവും തൈലാഭിഷേകവും മാമ്മോദീസായും നടത്തപ്പെടുന്നു. തദവസരത്തില്‍ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതാണ്. പൗരസ്ത്യ സഭയുടെ തനതായ പാരമ്പര്യം അനുസരിച്ചു പ്രാരംഭ കുദാശകളായ മാമ്മോദിസായും സ്ഫര്യലേപനവും വിശുദ്ധ കുര്‍ബാനയും പന്ത്രണ്ടു കുട്ടികള്‍ക്കായി പരികര്‍മ്മം ചെയ്യുന്നതാണ്.

എറ്റോബികോക്കിലുള്ള കര്‍ത്താവിന്റെ രൂപാന്തിരികരണ ദേവാലയത്തില്‍വച്ച് വൈകുന്നേരം 7.00 മണിക്ക് ഭക്തി നിര്‍ഭരമായ വിശുദ്ധ കുര്‍ബാനയോടുകൂടി തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുന്നതാണ്. തുടര്‍ന്നു പാരിഷ് ഹാളില്‍വച്ച് സ്‌നേഹ വിരുന്നും നടത്തപെടുന്നതാണ്. അഭിവന്ദ്യ കൊച്ചു പിതാവിന്റെ മിഷ്യന്‍ സന്ദര്‍ശനവും തിരുകര്‍മ്മങ്ങളും കൊണ്ടാടുവാനായി മിഷ്യന്‍ ചാപ്ലയിന്‍ റവ ഫാ പത്രോസ് ചമ്പക്കരയുടെയും കൈക്കാരന്മാരായ ജോബി ജോസഫ് വലിയപുത്തന്‍പുരയില്‍, ജോണ്‍ കുരുവിള അരയത്ത്, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കൂദാശാര്‍ത്ഥികളുടെ മാതാപിതാക്കളടങ്ങുന്ന സംയുക്ത കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *