വാഹനമോടിക്കുമ്പോള്‍ ടെക്‌സസില്‍ ഇനി ടെക്സ്റ്റിങ്ങ് വേണ്ട

പി. പി. ചെറിയാൻ

ഓസ്റ്റിൻ : ഒരു  ദശകത്തോളം നീണ്ടു നിന്ന വാദപ്രതിവാദങ്ങൾക്ക് വിരാമമിട്ട് ടെക്സസ് സംസ്ഥാനത്ത് വാഹനം ഓടിക്കുമ്പോൾ ടെക്സ്റ്റിങ്ങ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ ഗവർണർ ഗ്രോഗ് ഏബട്ട് ഒപ്പിട്ടു.

സെപ്റ്റംബർ ഒന്ന് മുതൽ നിയമം  കർശനമായി നടപ്പാക്കും. 99 ഡോളറാണ് നിയമം ആദ്യമായി ലംഘിക്കുന്നവർക്ക് ഫൈൻ നൽകേണ്ടിവരിക. തുടർന്നും പിടിക്കപ്പെട്ടാൽ 200 ഡോളർ പിഴ അടയ്ക്കേണ്ടി വരും. ടെക്സസിലെ ചില സിറ്റികളിൽ ഇതിനകം തന്നെ ഡ്രൈവ് ചെയ്യുമ്പോൾ ടെക്സ്റ്റിങ്ങ് നിരോധിച്ചിരുന്നുവെങ്കിലും  സംസ്ഥാന വ്യാപകമായി നിരോധനം  ഏർപ്പെടുത്തുന്നത് ആദ്യമായാണ്. 2011 ൽ നിരോധന ഉത്തരവ് നിയമസഭ പാസ്സാക്കിയെങ്കിലും അന്നുണ്ടായിരുന്ന ഗവർണർ റിക്ക് പെറി നിയമം വീറ്റോ ചെയ്തിരുന്നു.

കഴിഞ്ഞ മാർച്ചിൽ ചർച്ച് ബസ്സിൽ ട്രക്ക് ഇടിച്ചതിനെ തുടർന്ന് 13 പേർ മരിച്ചതോടെ, നിയമം എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യം വർദ്ധിച്ചു വരികയായിരുന്നു. പിക്കപ്പ് ഡ്രൈവർ ടെക്സ്റ്റിങ്ങ് നടത്തുന്നതിനിടെയാണ് അശ്രദ്ധ മൂലം അപകടം ഉണ്ടായത്. പുതിയ നിയമത്തെ ഭൂരിഭാഗം ജനങ്ങളും പിന്തുണച്ചപ്പോൾ  ഒറ്റപ്പെട്ട എതിർപ്പുകളും  ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *