ബ്രിട്ടിഷ് കൊളംബിയയിലെ മലയാളി യുവാക്കളുടെ കൂട്ടായ്മ ‘തബീത്ത’ ഹ്രസ്വചിത്രം ഒരുക്കുന്നു

ബ്രിട്ടിഷ് കൊളംബിയ: ബ്രിട്ടിഷ് കൊളംബിയയിലെ ഒരു കൂട്ടം മലയാളി യുവാക്കളുടെ കൂട്ടായ്മ ഒരു ഹ്രസ്വ ചിത്രം പുറത്തിറക്കുന്നു. ‘തബീത്ത ‘ എന്ന് പേരിട്ടിരി ക്കുന്ന ഈ ചിത്രം കാലിക പ്രസക്തമായ ഒരു സാമൂഹിക വിഷയത്തെ ആസ്പദമാക്കിയുള്ളതാണ്. ഇതിന്റെ ഭൂരിഭാഗം ചിത്രീകരണവും കാനഡയിലെ വാന്‍കൂവര്‍ നഗരത്തിലും പ്രാന്തപ്രദേശങ്ങ ളിലുമാണ് നടത്തിയിട്ടു ള്ളത് എന്നതാണ് ഈ ചിത്രത്തിന്റെ ഒരു പ്രത്യേകത. ജോലിയും ഇതര ഉത്തരവാദിത്തങ്ങള്‍ ക്കിടയിലും ഒരു സിനിമ എന്ന സ്വപ്‌നം സാക്ഷാത്കരി ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ . സംവിധായകന്‍ അനീഷ് മോഹന്‍ തന്നെ ക്യാമറ ചലിപ്പിക്കുമ്പോള്‍ കഥയെഴുതിയ അനൂപ് പിള്ള ഇതിലെ ഒരു കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലിയോ കുരിയാക്കോസാണ്. തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത് സിബോയ് കുര്യന്‍ ആണ്. ശബ്ദമിശ്രണം ദീപു ചന്ദ്രന്‍ . പ്രൊഡക്ഷന്‍ ടീം നിവിന്‍ തോമസ് , ജസ്റ്റിന്‍ ജോസഫ് .  ചിത്രത്തിന്റെ യൂട്യൂബ് റിലീസ് ഉടനെ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *