ശശികലയുടെ വിരട്ടല്‍ ഏറ്റൂ !; മഹാഭാരതം ഇല്ല

എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവല്‍ മഹാഭാരതം എന്ന പേരില്‍ സിനിമയാക്കാനുള്ള നീക്കം അണിയറ പ്രവര്‍ത്തകര്‍ ഉപേക്ഷിച്ചു. മലയാളത്തില്‍ സിനിമയുടെ പേര് ‘രണ്ടാമൂഴം’ എന്ന് തന്നെ ആയിരിക്കുമെന്നു സിനിമയുടെ നിര്‍മാതാവ് ബിആര്‍ ഷെട്ടി അറിയിച്ചു.

സിനിമയ്ക്ക് മഹാഭാരതം എന്ന് പേര് നല്‍കുന്നതിനെതിരെ ഹിന്ദു ഐക്യ വേദി അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ ശക്തമായി രംഗത്ത് വന്നിരുന്നു. എന്നാല്‍, ഭീഷണിയുടെ അടിസ്ഥാനത്തിലല്ല സിനിമയുടെ പേര് മാറ്റുന്നതെന്നാണ്് നിര്‍മാതാവ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *