വാന്‍പാഞ്ഞുകയറ്റിയും കത്തികൊണ്ടു കുത്തിയും ലണ്ടനില്‍ ഭീകരാക്രമണം; നിരവധി മരണം

ലണ്ടന്‍: മധ്യ ലണ്ടനില്‍ രണ്ടിടങ്ങളില്‍ ഭീകരാക്രമണം. കാല്‍നടയാത്രക്കാര്‍ക്കിടയിലേക്കു വാന്‍ പാഞ്ഞുകയറ്റിയും കത്തി ഉപയോഗിച്ചു കുത്തിയുമാണ് ആക്രമണങ്ങളുണ്ടായത്. ലണ്ടന്‍ ബ്രിഡ്ജിലെ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്കാണു വാന്‍ ഓടിച്ചുകയറ്റിയത്. പ്രാദേശിക സമയം ശനി രാത്രി 10ന് ശേഷമാണ് ലണ്ടന്‍ ബ്രിഡ്ജിലെ ആക്രമണം. വെള്ളനിറത്തിലുള്ള വാന്‍ ആണ് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയത്. ഇവിടെ ഒന്നിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

പിന്നീട് 11.15നാണ് ബറോ മാര്‍ക്കറ്റില്‍ കത്തികൊണ്ട് ആക്രമണം ഉണ്ടായത്. ഇവിടെ കത്തിക്കുത്തില്‍ ബറോ മാര്‍ക്കറ്റില്‍ നിരവധിപ്പേര്‍ക്കു പരുക്കേറ്റു. ഇവിടെ പോലീസ് വെടിവയ്പ്പുണ്ടായി.ആക്രമണങ്ങളില്‍ ഒന്നിലേറെപ്പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 20ല്‍ പരം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണു വിവരം. നടന്നത് ഭീകരാക്രമണം ആണെന്നു ലണ്ടന്‍ പോലീസ് അറിയിച്ചു. സമീപപ്രദേശമായ വോക്‌സ്‌ഹോള്‍ മേഖലയിലും കത്തി ഉപയോഗിച്ച് ആക്രമണം നടന്നു. എന്നാല്‍ ഇതിനു മറ്റു രണ്ട് ആക്രമണങ്ങളുമായി ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു. പ്രധാനമന്ത്രി തെരേസ മേ സ്ഥിതിഗതികള്‍ വിലയിരുത്തി. ഭീകരാക്രമണം ആണെന്ന് മേ വ്യക്തമാക്കി. ആക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചെന്നു സംശയിക്കുന്ന മൂന്നുപേര്‍ക്കായി പൊലീസ് തിരത്തില്‍ നടത്തുകയാണ്. അക്രമികളില്‍ രണ്ടുപേരെ പോലീസ് വധിച്ചതായാണ് വിവരം. എട്ടിനു നടക്കുന്ന ബ്രിട്ടണിലെ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നു വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *