നടി സണ്ണിലിയോണ്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു

മുംബൈ: ബോളിവുഡ് നടി സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു. ഉത്തര മഹാരാഷ്ട്രയില്‍നിന്നു മുംബൈയിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണു സംഭവം. അപകടത്തില്‍ നടി തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. നടി സഞ്ചരിച്ച സ്വകാര്യവിമാനം മോശം കാലാവസ്ഥയെ തുടര്‍ന്നു തകരുകയായിരുന്നു. സണ്ണി ലിയോണിനൊപ്പം ഭര്‍ത്താവ് ഡാനിയല്‍ വെബറും സുഹൃത്തുക്കളുമുണ്ടായിരുന്നു. സംഭവത്തിനുശേഷം, അപകടത്തെക്കുറിച്ചുള്ള വിവരം നടിതന്നെ ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിക്കുകയായിരുന്നു. ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു അപകടമെന്നും രക്ഷപ്പെട്ടതില്‍ ദൈവത്തിനു നന്ദിയെന്നും നടി ട്വിറ്ററിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *