ലാന്‍ഡിങ്ങിനിടെ ബ്രേക്ക് സംവിധാനം കേടായി; 146 വിമാനയാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു

ജക്കാര്‍ത്ത: ലാന്‍ഡിങ്ങിനിടെ ബ്രേക്ക് സംവിധാനം കേടായ ഇന്തൊനേഷ്യന്‍ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി. ഒഴിവായത് വന്‍ ദുരന്തം. 146 യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു. കിഴക്കന്‍ പാപുവ മേഖലയിലെ മനോക്വാരി നഗരത്തിലെ വിമാനത്താവളത്തിലാണ് സംഭവം. അപകടത്തെ തുടര്‍ന്നു മണിക്കൂറുകളോളം വിമാനത്താവളം അടച്ചിട്ടു. അപകടത്തില്‍പ്പെട്ട വിമാനം സ്ഥലത്തുനിന്നു മാറ്റിയശേഷമാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്.ആഭ്യന്തര സര്‍വീസ് നടത്തുന്ന ശ്രിവിജയാ എയര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നു ഗതാഗത മന്ത്രാലയ വക്താവ് ജെ.അദ്രാവിദ ബരാത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *