പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം: ഹൈക്കോടതി

ജയ്പൂര്‍: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിച്ചുകൂടെയെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. ഗോവധത്തിനു ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. നിലവില്‍ മൂന്നുവര്‍ഷം തടവാണ് പശുക്കളെ കൊല്ലുന്നവര്‍ക്ക് നല്‍കുന്നതെന്നും ഇതു വര്‍ധിപ്പിച്ച് ജീവപര്യന്തമാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.ജയ്പൂരിലെ ഒരു പശുപരിപാലന കേന്ദ്രം സംബന്ധിച്ച കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുന്നതിനിടെ വന്ന കോടതിയുടെ നിരീക്ഷണം രാജ്യമൊട്ടുക്ക് ചര്‍ച്ചയായി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *