ഗ്രെയ്റ്റര്‍ ഓസ്റ്റിന്‍ മലയാളി അസോസിയേഷന്‍ (ഗാമ) സ്പ്രിങ് ഫെസ്റ്റ് 2017 നടത്തി

മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഓസ്റ്റിന്‍: ഗ്രെയ്റ്റര്‍ ഓസ്റ്റിന്‍ മലയാളീ അസോസിയേഷന്‍ “ഗാമ” യുടെ ആഭിമുഖ്യത്തില്‍ 27 ശനിയാഴ്ച എലിസബത്ത് മില്‍ബണ്‍ പാര്‍ക്കില്‍ നടന്ന സ്പ്രിങ് ഫെസ്റ്റ് വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധനേടി. “ഉത്തര്‍ ദക്ഷിണ്‍” എന്ന പേരില്‍ കേരളത്തിന്റെ തനതു രുചികള്‍ മുതല്‍ നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ വരെയുള്ള ഒരു സമ്മിശ്രമായ ഒരു ഭക്ഷണ വിരുന്നു തന്നെ ഗാമ ഒരുക്കിയിരുന്നു.നൂറോളം കുടുംബങ്ങള്‍ പങ്കെടുത്ത ഫെസ്റ്റില്‍ പലവിധ കലാപരിപാടികള്‍ നടത്തി.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി ഡിസ്സെര്‍ട് മത്സരം മുതല്‍ കസേര കളി,സ്പൂണ്‍ മത്സരം,കുസൃതി ചോദ്യങ്ങള്‍,നാക്ക് കുഴക്കുന്ന തമാശകള്‍,വാട്ടര്‍ ബലൂണ്‍ ,വടം വലി,പന്ത് കളി തുടങ്ങി പല മത്സരങ്ങളും ഉണ്ടായിരുന്നു.വിജയികള്‍ക്ക് ഗാമ പ്രസിഡന്റ് ശങ്കര്‍ ചന്ദ്രമോഹനും ,വൈസ് പ്രസിഡന്റ് ശിവ വളപ്പിലും ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

‘ഉത്തര്‍ ദക്ഷിണ്‍’ എന്നു പേരിട്ടിരുന്ന ഭക്ഷണ വിരുന്നില്‍ പത്തോളം വിഭവങ്ങലാണ് ഗാമ ഒരുക്കിയത് .മലയാളികളുടെ നൊസ്റ്റാള്‍ജിക് വിഭവങ്ങളായ കപ്പ മീന്‍ കറി,മുളകിട്ട ചമ്മന്തി ,ഇന്‍സ്റ്റന്റ് മുട്ട ഓംലെറ്റ്,സംഭാരം,ബാര്‌ബെക്യൂ ചിക്കന്‍,നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളായ വട പാവ്,ബെല്‍ പുരി,പാനി പൂരി,വെജിറ്റല്‍ ബിരിയാണി എന്നിവ സ്പ്രിങ് ഫെസ്റ്റിനെത്തിയവര്‍ക്കു ഗാമ വിളമ്പി.

സ്പ്രിങ് ഫെസ്റ്റ് ചിത്രങ്ങള്‍: https://flic.kr/s/aHsm19Xr1Q
കൂടുതല്‍ വിവരങ്ങള്‍ക്ക് : www.gama-austin.com

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.