ജയരാജനെതിരായ ബന്ധുനിയമനക്കേസ് അവസാനിപ്പിക്കുന്നു

കൊച്ചി: മുന്‍ മന്ത്രി ഇ.പി.ജയരാജനെതിരായ ബന്ധുനിയമനക്കേസ് അവസാനിപ്പിക്കുന്നുവെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ഇതോടൊപ്പം, വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍.ശങ്കര്‍റെഡ്ഡിക്കെതിരായ ബാര്‍ കോഴ അട്ടിമറിക്കേസും അവസാനിപ്പിക്കും. ബന്ധുനിയമനക്കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ശങ്കര്‍റെഡ്ഡിക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കിയാണ് കേസ് അവസാനിപ്പിക്കുന്നത്. കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസില്‍ എംഡിയായി പി.കെ. സുധീറിനെ നിയമിച്ചതില്‍ അഴിമിതിയാരോപിക്കുന്ന കേസില്‍ പ്രതിചേര്‍ത്തതിനെതിരെ ഇ.പി. ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജിയാണു കോടതിയിലുള്ളത്. അടുത്തമാസം 10ന് കേസ് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *