വിദേശ നാണയ ശേഖരം 20 ലക്ഷം കോടി കവിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തെ വിദേശ നാണയ ശേഖരം 20.63 ലക്ഷം കോടി രൂപയിലെത്തി (33,808 കോടി ഡോളര്‍). ഫിബ്രവരി 27 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.

ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകര്‍ വന്‍ തോതില്‍ നിക്ഷേപം ഒഴുക്കുന്നതാണ് വിദേശ നാണയ ശേഖരം പുതിയ ഉയരത്തിലെത്താന്‍ വഴിവെച്ചത്. വിദേശ നാണയ ശേഖരത്തില്‍ ഫിബ്രവരി 27 ന് അവസാനിച്ച ആഴ്ചയില്‍ മാത്രം 388.6 കോടി ഡോളറിന്റെ വര്‍ധനയുണ്ടായി. അഞ്ചാഴ്ചയ്ക്കിടെ 1600 കോടി ഡോളറാണ് വര്‍ധന.

ഇന്ത്യയിലെ ബിസിനസ് സാഹചര്യം മെച്ചപ്പെട്ടതായുള്ള വിലയിരുത്തലില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്. വിപണിയിലെത്തുന്ന അധിക ഡോളര്‍, രൂപയുടെ മൂല്യം ക്രമാതീതമായി ഉയരുന്നത് തടയാനായി ആര്‍.ബി.ഐ. വാങ്ങുകയാണ്. രൂപയുടെ മൂല്യം പരിധിവിട്ടുയരുന്നത് നല്ലതല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്

Leave a Reply

Your email address will not be published. Required fields are marked *