കാറും ട്രക്കും കൂട്ടിയിടിച്ച് ഒന്റാരിയോയില്‍ മലയാളി മരിച്ചു

ഒന്റാരിയോ: കാറും ട്രക്കും കൂട്ടിയിടിച്ച് ഒന്റാരിയോ പ്രവിശ്യയിലെ ഗ്‌വള്‍ഫ് നഗരത്തില്‍ മലയാളി മരിച്ചു. തൊടുപുഴ പുറപ്പുഴ പോളക്കുളം ജോര്‍ജ് മാത്യു- ലില്ലിക്കുട്ടി ദമ്പതികളുടെ മകന്‍ സന്തോഷ് ജോര്‍ജ്് (47) ആണ് മരിച്ചത്. അപകടസമയത്ത് സന്തോഷ് മാത്രമാണ് കാറിലുണ്ടായിരുന്നത്. പത്തുവര്‍ഷത്തോളം കാനഡയില്‍ ജോലി ചെയ്തിരുന്ന സന്തോഷ് നാലുവര്‍ഷത്തെ ഇടവേള കഴിഞ്ഞ് കഴിഞ്ഞ വര്‍ഷമാണ് വീണ്ടും കാനഡയിലെത്തിയത്.

ഭാര്യ ഡിന്‍സി, മക്കള്‍: എഡ്‌വിന്‍, ബെന്‍, ജിമ്മി, പോളി. സംസ്‌കാരം പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *