സുധീറിന് തുണയായി സച്ചിന്റെ കത്ത്‌

ഓക്‌ലന്‍ഡ്: ആരാധകര്‍ക്ക് പിച്ചിലെ ദൈവമാണ് സച്ചിന്‍. വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ദൈവമെന്ന് തിരുത്തും ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന സച്ചിന്‍ ആരാധകനായ സുധീര്‍ ഗൗതം. കടുത്ത നിയമങ്ങള്‍ക്ക് പേരുകേട്ട ന്യൂസീലന്‍ഡില്‍ സുധീറിനെ രക്ഷിച്ചത് സച്ചിന്‍ എഴുതിയ കത്താണ്.

ദേഹത്ത് പൂശാനുള്ള ബോഡി പെയിന്റുകളുമായി ഓക്‌ലന്‍ഡ് വിമാനത്താവളത്തില്‍ വന്നിറങ്ങിയ സുധീറിനെ വിമാനത്താവള അധികൃതര്‍ പിടികൂടി 1,400 ന്യൂസീലന്‍ഡ് ഡോളര്‍ (65,000 രൂപ) പിഴ ചുമത്തുകയും ചെയ്തു. ഇത്തരം പെയിന്റുകളോ രാസവസ്തുക്കളോ ഭക്ഷ്യവസ്തുക്കളോ കൊണ്ടുവരുന്നതിന് കര്‍ശന നിരോധനമാണ് ന്യൂസീലന്‍ഡില്‍. പണ്ട് ചളി പുരണ്ട ഷൂസും ധരിച്ച് വന്ന ഹര്‍ഭജന്‍സിങ്ങിന് 500 ന്യൂസീലന്‍ഡ് ഡോളര്‍ പിഴ ചുമത്തിയിരുന്നു.

തന്റെ കൈവശം അത്രയേറെ പണമില്ലെന്നും അതുകൊണ്ട് വെറുതെ വിടണമെന്നും സുധീര്‍ അഭ്യര്‍ഥിച്ചെങ്കിലും വിമാനവാളത്ത അധികൃതര്‍ വഴങ്ങിയില്ല. ഒടുവില്‍ സുധീര്‍ തുറുപ്പുചീട്ട് പുറത്തെടുക്കുകയായിരുന്നു. സച്ചിന്‍ പണ്ട് എഴുതിയ കത്ത്. താന്‍ ഇന്ത്യയുടെ ആരാധകനാണെന്നും തന്റെ കൈവശം സച്ചിന്‍ സര്‍ എഴുതിയ കത്തുണ്ടെന്നും പറഞ്ഞു. ഇതോടെ അധികൃതര്‍ വഴങ്ങുകയായിരുന്നു.

വിസയ്ക്കായി എംബസിയില്‍ എത്തിയപ്പോഴും സുധീര്‍ സച്ചിന്റെ കത്ത് പുറത്തെടുത്തിരുന്നു. പെട്ടന്ന് തന്നെ വിസ അനുവദിക്കപ്പെടുകയും ചെയ്തു. സുധീര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *