കനേഡിയന്‍ പാര്‍ലമെന്റിന്റെ ഓമനയായി ടൂഡ്രോയുടെ മകന്‍

പ്രധാനമന്ത്രി ജസ്റ്റിന്‍ ടൂഡ്രോയുടെ മകന്‍ ഹാഡ്രിന്‍ കനേഡിയന്‍ പാര്‍ലമെന്റില്‍ കഴിഞ്ഞദിവസം താരമായി. കഴിഞ്ഞദിവസമാണ് മൂന്നു വയസുകാരനായ ഹാഡ്രിനുമൊത്ത് ടൂഡ്രോ പാര്‍ലമെന്റിലെത്തിയത്. ഒരു ദിവസം മുഴുവന്‍ ഓഫീസില്‍ ടൂഡ്രോയുടൊപ്പം ചെലവഴിച്ച ഹാഡ്രിന്‍ പെട്ടെന്ന് തന്നെ പാര്‍ലമെന്റിന്റെ ഓമനയായി മാറി. അച്ഛന്റെ കസേരയായിരുന്നു കൊച്ചു ഹാഡ്രിന്റെ ഇരിപ്പിടം. ഓഫീസിനുള്ളില്‍ ഒളിച്ചുകളിയും മറ്റുമായി ആകെ ആവേശത്തിലായിരുന്ന കക്ഷി. ടൂഡ്രോ തന്നെയാണ് മകനൊപ്പമുള്ള ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചത്. ഹാഡ്രിനില്‍ തങ്ങള്‍ ഭാവി പ്രധാനമന്ത്രിയെ കാണുന്നുവെന്നാണ് ഒരു കമന്റ്. ഹാഡ്രിനുള്‍പ്പെടെ മൂന്നു മക്കളുടെ പിതാവാണ് ജസ്റ്റിന്‍ ടൂഡ്രോ. ഒന്‍പതുകാരനായ സേവ്യറും എട്ട് വയസുകാരിയായ എല്ല ഗ്രേസുമാണ് ഹാഡ്രിന്റെ സഹോദരങ്ങള്‍.

ഗ്ലാമറില്‍ അച്ഛനെക്കാള്‍ മുന്‍പിലാണ് മകനെന്നാണ് കമന്റുകള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *