ഇന്ത്യന്‍ വംശജര്‍ക്കെതിരെ അക്രമം; നടപടിക്കായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നു യുഎസ് കോണ്‍ഗ്രസ് അംഗം

പി. പി. ചെറിയാൻ

ഡാലസ്: ഇന്ത്യൻ വംശജർക്കെതിരേയും ആരാധനാലയങ്ങൾക്ക് നേരേയും വർധിച്ചുവരുന്ന അക്രമസംഭവങ്ങളിൽ യുഎസ് കോൺഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തി ആശങ്കയറിയിച്ചു. ഇതിനെതിരെ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിന് ഭരണതലത്തിൽ ശക്തമായ സമ്മർദം ചെലുത്തുന്നുണ്ടെന്നും കൃഷ്ണമൂർത്തി അറിയിച്ചു. ഡാലസ് ഫ്രണ്ട്സ് ഓഫ് രാജ് സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു കൃഷ്ണമൂർത്തി.

നവംബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഷിക്കാഗോയിൽ നിന്നും ഡമോക്രാറ്റിക് സ്ഥാനാർത്ഥിയായി വിജയിച്ചതിനുശേഷം ആദ്യമായി ഡാലസ് സന്ദർശനത്തിനെത്തിയതായിരുന്നു കൃഷ്ണമൂർത്തി. യുഎസ് സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിനും തൊഴിലാളി വിഭാഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഒബാമ കെയർ നിർത്തൽ ചെയ്യുന്നതിനെതിരേയും മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനും രാജ്യത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും വേണ്ടതെല്ലാം ചെയ്യുമെന്ന് കൃഷ്ണമൂർത്തി ഉറപ്പു നൽകി.

ഡാലസ് ഫ്രണ്ട്സ് ഓഫ് രാജ് സംഘാടകനായ ഡോ. പ്രസാദ് തോട്ടുക്കൂറ രാജാകൃഷ്ണമൂർത്തിയെ പരിചയപ്പെടുത്തി. മൂർത്തിയുടെ വിജയത്തിനായി പ്രവർത്തിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്ത എല്ലാവരേയും പ്രസാദ് പ്രത്യേകം അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. തുടർന്ന് സദസിൽ നിന്നുയർന്ന ചോദ്യങ്ങൾക്ക് കൃഷ്ണമൂർത്തി മറുപടി നൽകി.

ജെയ് ഹൊ രാജാ വിക്ടറി കേക്ക് കട്ടിങ്ങ് സെറിമണിയും സംഘടനയുടെ ഉപഹാര സമർപ്പണവും എംവിഎൽ പ്രസാദ്, തോട്ടക്കൂറ തുടങ്ങിയവർ ചേർന്ന് നിർവ്വഹിച്ചു. സി. സി. തിയോഫിൻ നന്ദി പ്രകാശിപ്പിച്ചു. ഇന്ത്യ പ്രസ്  ക്ലബിനെ പ്രതിനിധീകരിച്ചു സെക്രട്ടറി പി. പി. ചെറിയാനും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.