വിവാഹശേഷം സിനിമയില്‍ തുടരും; ആഡംബരമുണ്ടാകില്ല

വിവാഹ ശേഷവും അഭിനയ രംഗത്ത് തുടരുമെന്നു നടി ഭാവന. ഒക്ടോബറില്‍ തൃശ്ശൂരിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. ലുലു കണ്‍വെന്‍ഷന്‍ സെന്റില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പൊമൊരു ചെറിയ ഒരു ആഘോഷം. ചടങ്ങിന്റെ തീയതി ഇതുവരെ കുറിച്ചിട്ടില്ല. പക്ഷേ ഭാവന ഒരു കാര്യം ഉറപ്പിച്ചു പറയുന്നു. കല്യാണസാരിയിലോ ആഭരണങ്ങളിലോ ഒരു ആഡംബരവും ഉണ്ടാകില്ല. ഒരു മാല തന്നെ ധാരാളം. രജിസ്റ്റര്‍ മാര്യേജ് എന്നതായിരുന്നു അച്ഛന്റെ താലപ്പര്യം. എന്നാല്‍ നവീന്റെ കുടുംബക്കാര്‍ക്ക് ചെറുതാണെങ്കിലും ഒരു ചടങ്ങ് നടത്തണമെന്നാണ് ആഗ്രഹം. അതുകൊണ്ട് ഇത്തചെറിയൊരു ചടങ്ങിന് തയ്യാറെടുക്കുന്നത്. പൃഥ്വിരാജിനൊപ്പമുള്ള ആദം ജോണ്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി സ്‌കോട്ട്‌ലാന്‍ഡിലാണ് ഭാവന. മടങ്ങി നാട്ടിലെത്തിയ ശേഷം വിവാഹത്തീയതി അടക്കമുള്ള മറ്റ് കാര്യങ്ങളില്‍ തീരുമാനമുണ്ടാകും. പുനീത് രാജ്കുമാറിന് ഒപ്പമുള്ള ഒരു കന്നട ചിത്രം കൂടിയാണ് ഭാവന ഇപ്പോള്‍ കമ്മിറ്റ് ചെയ്തിരിക്കുന്നത്. അതിനു ശേഷമുള്ള സമയം വിവാഹത്തിരക്കിനായി മാറ്റിവയ്ക്കാനുള്ള തീരുമാനത്തിലാണ് താരമിപ്പോള്‍.

Leave a Reply

Your email address will not be published. Required fields are marked *